Friday, 27 July 2012

[www.keralites.net] ഓര്‍മ്മകള്‍......

 



Fun & Info @ Keralites.net


ഒരിറ്റു നനവ് പോലും ഇല്ലാതെ വറ്റുവിണ്ടു കിടന്ന എന്റെ ഹൃദയത്തില്‍
ഒരു രക്ഷകയെ പോലെ നീ കടന്നു വന്നു
നീ അവിടെ വെള്ളമായി തണുപ്പായി തണലായി
ചിന്നമായ് കിടന്ന എന്റെ മനസ്സിനെ നീ ചേര്‍ത്തു വെച്ചു ..
പാപങ്ങളുടെ ഭീകരമായ ഇരുണ്ട താഴ്വരയില്‍
 ഗതി ഇല്ലാതെ അലയുകയായിരുന്നു അത് വരെ ഞാന്‍..
ഒരിക്കലും ഞാന്‍ അറിഞ്ഞിട്ടിലതിരുന്ന ഒരു സ്നേഹം നീ എനിക്ക് തന്നു
അത് എന്റെ ജീവിതത്തില്‍ ഒരു വെളിച്ചമായി
പുലരിയും നിലവും നീ എനിക്ക് കാണിച്ചു തന്നു
രാവും പകലും ഞാന്‍ അറിഞ്ഞു
നന്മയും തിന്മയും തിരിച്ചറിയാന്‍ നീ എന്നെ പഠിപ്പിച്ചു
സ്നേഹവും ക്ഷമയും നിന്നില്‍ നിന്നും ഞാന്‍ കണ്ടു
എന്റെ ഹൃദയത്തില്‍ ഒരു തൈ നട്ടു നീ പോയി
അതില്‍ പൂ വിരിയുന്ന അന്ന് നമ്മള്‍ ഒന്നാകും എന്ന് നീ പറഞ്ഞു
കാത്തിരുന്ന് ഞാന്‍ .. ദിവസവും അതിനെ സംരക്ഷിച്ചു ..
വെയിലത്തും മഴയത്തും തണൂപ്പത്തും ഞാന്‍ അതിനു കാവലായി ..
നിന്റെ തിരിച്ചു വരവും കാത്തു ഞാന്‍ ഇരുന്നു ..
വര്‍ഷങ്ങള്‍ കടന്നു പോയി
നിന്നെ മാത്രം സ്വപ്നം കണ്ടു ഞാന്‍ ജീവിച്ചു
നീ എന്റെ ഹൃദയത്തില്‍ നട്ടു തന്ന സന്തോഷം എന്ന ചെടിയില്‍ മൊട്ടുകള്‍ വിരിഞ്ഞില്ല
എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന നിന്നെ ഞാന്‍ കണ്ടില്ല ..
നീ എനിക്ക് എല്ലാം തന്നു പോയെങ്കിലും
നീ അരികില്‍ ഉണ്ടെങ്കിലെ അതെല്ലാം എന്നില്‍ അര്‍ത്‌ഥം ഉള്ളതാകൂ,
 എന്ന സത്യം നീ അറിഞ്ഞില്ല എന്ന് ഞാന്‍ കരുതി
എന്റെ ഹൃദയം വീണ്ടും പഴയത് പോല ആകുവാന്‍ തുടങ്ങി
നിന്റെ പരിപാലനം എന്ന വെള്ളം എനിക്ക് കിട്ടാതെ ആയി
നീ തന്ന അടുപ്പം എന്ന തണുപ്പും,സാന്നിധ്യം എന്ന തണലും എനിക്ക് ലഭിച്ചില്ല
ഒരിക്കല്‍ അതികഠിനമായ ഒരു ചൂട്കാറ്റു എന്റെ ഹൃദയത്തില്‍ വീശി ..
അതില്‍ നീ നട്ട ചെടി ആടി ഉലഞ്ഞു
എന്റെ ഹൃദയത്തില്‍ നിന്നെ അത് പറിഞ്ഞു പോകാതെ ഇരിക്കാന്‍
 ഞാന്‍ ശ്രമിച്ചു എങ്കിലും എനിക്ക് അതിനു കഴിഞ്ഞില്ല
എങ്കിലും ഞാന്‍ മുറുക്കെ പിടിച്ചു .. അതിലെ മുള്ളുകള്‍,
 എന്റെ കൈയ്കളില്‍ തറച്ചു കയറി .. ചോരത്തുള്ളികള്‍ നിലത്തു വീണു
കാത്തിരിപ്പിന്റെ വിരഹം ഉണ്ടായിരുന്ന ആ രക്തം വീണു എന്റെ ഹൃദയം വിണ്ടു കീറി
വീണ്ടും ഇരുട്ടു വ്യാപിച്ചു ..
പിന്നെടെപോഴോ ഒരു ഉറക്കത്തില്‍ നിന്ന് എന്ന പോലെ ഞാന്‍ എഴുന്നെറ്റു
നിന്നെ ഓര്‍ത്ത് ഞാന്‍ കരയവേ കാര്‍മേഘങ്ങള്‍ ചേര്‍ന്ന് കൂടി ... മഴ പെയ്തു
ആ മഴത്തുള്ളികള്‍ എന്റെ ഹൃദയത്തെ നനച്ചു ,മാറ്റങ്ങള്‍ ഉണ്ടാക്കി
നീ എന്റെ അടുക്കല്‍ ഉള്ളത് പോലെ എനിക്ക് തോന്നി ...
ഞാന്‍ തിരിച്ചറിഞ്ഞു മരണം എന്ന വിധിയ്ക്കു നീ കീഴ്പെട്ടു എന്ന്
എന്നില്‍ ഉണ്ടായ ആ ചൂട് കാറ്റുഎന്നില് നിന്ന് ഉള്ള നിന്റെ വേര്‍പാട് ആയിരുന്നു ..
ആ മഴ നീ എനിക്ക് വേണ്ടി നല്‍കിയത് ആണ്
അത് പോലെ കുറെ നല്ല ഓര്‍മ്മകള്‍ നീ എനിക്ക് നല്കിയിരുന്നില്ലേ ..
Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment