Thursday 26 July 2012

[www.keralites.net] അല്‌പം ജാഗ്രത; വൈദ്യുതിയേറെ ലാഭിക്കാം

 

അല്‌പം ജാഗ്രത; വൈദ്യുതിയേറെ ലാഭിക്കാം

 


പി.എസ്. ജയന്‍


Fun & Info @ Keralites.net  Fun & Info @ Keralites.net 

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധനയുടെ ആഘാതം കുറയ്ക്കാന്‍ ഒട്ടേറെ വഴികളുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ഉപയോഗിക്കുന്നതില്‍ അല്പം ജാഗ്രത പുലര്‍ത്തിയാല്‍ നിരക്കുവര്‍ധനയെന്ന കടമ്പ കടക്കാം.

പുതുക്കിയ താരിഫ് പരിശോധിച്ചാല്‍ പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരെയാണ് നിരക്കുവര്‍ധന ഏറ്റവുമധികം ബാധിക്കുന്നതെന്നു കാണാം. 151 മുതല്‍ 200 വരെ യൂണിറ്റ് സ്ലാബില്‍ ഏറ്റവും കുറഞ്ഞത് ഒരു യൂണിറ്റിന് 1.20 രൂപയുടെ വര്‍ധനവാണ് ഇനിയുണ്ടാകാന്‍ പോകുന്നത്.

വൈദ്യുതി ലാഭിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ബള്‍ബുകള്‍ മാറ്റുക എന്നതാണ്. പത്തുശതമാനമാണ് ബള്‍ബിന്റെ ഊര്‍ജക്ഷമത. അതായത് കൊടുക്കുന്ന ഊര്‍ജത്തിന്റെ പത്തിലൊന്നുമാത്രമേ പ്രകാശമായി തിരിച്ചുകിട്ടുന്നുള്ളൂ. ബള്‍ബിന്റെ അഞ്ചിരിട്ടി ഊര്‍ജക്ഷമതയുള്ള സി.എഫ്.എല്‍ ഉപയോഗിച്ചാല്‍ മാത്രം കറണ്ടുബില്ലില്‍ ഒരുപാട് ലാഭിക്കാം. കാന്തിക ചോക്കുള്ള ട്യൂബ് ലൈറ്റാണ് മറ്റൊരു വില്ലന്‍. സാധാരണ ഉപയോഗിക്കുന്ന ഇത്തരം ട്യൂബ് ലൈറ്റിന്റെ ശരാശരി പവര്‍ 60 വാട്ടാണ്. എന്നാല്‍ വണ്ണം കുറഞ്ഞ ട്യൂബ് 28 വാട്ടില്‍ പ്രകാശിക്കും. വണ്ണം കുറഞ്ഞ ട്യൂബ് ഉപയോഗിച്ചാല്‍ ആയിനത്തില്‍ ചെലവാകുന്ന വൈദ്യുതി പകുതിയായി കുറയ്ക്കാം. ഇനി ഫാനിന്റെ കാര്യമെടുക്കാം. 100-120 വാട്ടാണ് വിലകുറഞ്ഞ ഫാനിന്റെ ശേഷി. അല്പം കാശ് കൂടുതല്‍ മുടക്കി അഞ്ച് സ്റ്റാര്‍ മുദ്രയുള്ള ഫാന്‍ വാങ്ങിയാല്‍ ഊര്‍ജ ഉപയോഗം പകുതിയാക്കാം. 

ഇനി ഒരുമാസം 150 യൂണിറ്റില്‍ വൈദ്യുതി ഉപയോഗം എങ്ങനെ നിര്‍ത്താം എന്നു നോക്കാം. അതായത് പ്രതിദിന വൈദ്യുതി ഉപയോഗം അഞ്ച് യൂണിറ്റായി പരിമിതിപ്പെടുത്തണം. 11 വാട്ടുള്ള നാല് സി.എഫ്.എല്ലുകള്‍ നാല് മണിക്കൂര്‍ വീതം പ്രവര്‍ത്തിപ്പിച്ചാല്‍ പ്രതിദിനം 0.176 യൂണിറ്റ് വൈദ്യുതിയാകും. കനംകുറഞ്ഞ രണ്ട് ട്യൂബുകള്‍ നാല് മണിക്കൂര്‍ വീതം പ്രവര്‍ത്തിപ്പിച്ചാല്‍ പ്രതിദിന വൈദ്യുതി ഉപയോഗം 0.24 യൂണിറ്റാകും. അതായത് കാല്‍ യൂണിറ്റോളം വൈദ്യുതി. 60 വാട്ടിന്റെ മൂന്ന് ഫാനുകള്‍ പന്ത്രണ്ട് മണിക്കൂര്‍ വീതം പ്രവര്‍ത്തിപ്പിച്ചാല്‍ 2.16 യൂണിറ്റ് വൈദ്യുതിയാകും. അതായത് നാല് സി.എഫ്.എല്ലുകള്‍, രണ്ടു ട്യുബ് ലൈറ്റുകള്‍, മൂന്നു ഫാനുകള്‍ എന്നിവയുടെ ശരാശരി ഉപയോഗത്തിന് ഒരു ദിവസം രണ്ടര യൂണിറ്റ് വൈദ്യുതിയാകും. മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഫ്രിഡ്ജിന് ദിവസവും രണ്ട് യൂണിറ്റ് വൈദ്യുതി വേണം. 1000 വാട്ടുള്ള ഇസ്തിരിപ്പെട്ടി ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഒരു യൂണിറ്റ് വൈദ്യുതിയാകും. ശരാശരി 120 വാട്ടുള്ള കമ്പ്യൂട്ടര്‍ 8 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഒന്നേകാല്‍ യൂണിറ്റ് വൈദ്യുതിയാകും. എല്‍.സി.ഡി. ടെലിവിഷന്റെ ശരാശരി ശേഷി 100 വാട്ടാണ്. 10 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഒരു യൂണിറ്റ് വൈദ്യുതിയാകും.

സ്ഥാപിക്കാനുള്ള ചെലവ് കുറയ്ക്കുകയും പ്രവര്‍ത്തനച്ചെലവ് കൂട്ടുകയും ചെയ്യുകയെന്ന നിലവിലെ ശീലം മാറ്റിയാല്‍ വൈദ്യുതി ഉപയോഗത്തില്‍ ഗണ്യമായ കുറവ് വരുത്താമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ കെ.എം.ധരേശന്‍ ഉണ്ണിത്താന്‍ പറയുന്നു. ഉദാഹരണത്തിന് ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്ന വാട്ടര്‍ ഹീറ്ററുകളുടെ കാര്യമെടുക്കാം. മൂവായിരം രൂപ കൊടുത്തു വാങ്ങുന്ന ഇത്തരം വാട്ടര്‍ ഹീറ്ററുകള്‍ക്ക് മൂന്ന് കിലോവാട്ട് പവറുണ്ട്. ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മൂന്ന് യൂണിറ്റ് വൈദ്യുതിയാകും. പകരം സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വാങ്ങുക. 16000 രൂപ വിലയുള്ള സോളാര്‍ വാട്ടര്‍ ഹീറ്ററിന് സബ്‌സിഡി ലഭിക്കും. പോരാത്തതിന് രണ്ടു ശതമാനം നിരക്കില്‍ ബാങ്ക് വായ്പയും ലഭിക്കും. സാധാരണ വാട്ടര്‍ ഹീറ്ററിന് വൈദ്യുതിയിനത്തില്‍ ചെലവാകുന്ന തുകകൊണ്ട് ബാങ്ക് വായ്പ അടച്ചുതീര്‍ക്കാം. രണ്ടു ലക്ഷം രൂപ ചെലവിട്ട് സോളാര്‍ പാനല്‍ സ്ഥാപിച്ചാല്‍ ഒരു ചെലവുമില്ലാതെ പ്രതിദിനം അഞ്ച് യൂണിറ്റ് വൈദ്യുതി കിട്ടും. 1.2 ലക്ഷം രൂപ സബ്‌സിഡിയും ലഭിക്കും. കാര്യമായ നിക്ഷേപമൊന്നുമില്ലാതെ ഉപയോഗത്തില്‍ ശ്രദ്ധിച്ചാല്‍ മാത്രം നഗരപ്രദേശങ്ങളില്‍ 30 ശതമാനം വരെ വൈദ്യുതി ലാഭിക്കാമെന്ന് എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ പഠനത്തില്‍ പറയുന്നുവെന്ന് ധരേശന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment