Wednesday 20 June 2012

[www.keralites.net] പ്രതിഫലക്കാര്യത്തിലെ ബോളിവുഡ്‌ വമ്പന്‍മാര്‍‍

 

പ്രതിഫലക്കാര്യത്തിലെ ബോളിവുഡ്‌ വമ്പന്‍മാര്‍‍

1. അക്ഷയ്‌ കുമാര്‍

ബോളിവുഡില്‍ പ്രതിഫലക്കാര്യത്തിലെ മുമ്പന്‍ അക്കി എന്ന ഓമനപ്പേരിലറിയപ്പെ

ടുന്ന അക്ഷയ്‌ കുമാര്‍ ആണ്‌. ഒരു ചിത്രത്തിലഭിനയിക്കാന്‍ 15 കോടിയാണ്‌ അക്ഷയ്‌ പ്രതിഫലം കൈപ്പറ്റുന്നത്‌. കോമഡിയായാലും ആക്ഷനായാലും പ്രണയമായാലും സംഗതി കൊഴുപ്പിക്കാന്‍ താന്‍ മിടുക്കനാണെന്ന്‌ വിവിധ സിനിമകളിലൂടെ തെളിയിച്ചാണ്‌ അക്ഷയ്‌ പ്രതിഫലക്കാര്യത്തില്‍ ബോളിവുഡിലെ മുന്‍നിരക്കാരനായത്‌. ഇപ്പോള്‍ പ്രഭുദേവയുടെ സംവിധാനത്തില്‍ അക്ഷയ്‌ നായകനായ 'റൗഡി രാത്തോഡ്‌' കൂടി വന്‍വിജയമായതോടെ അക്ഷയിന്റെ പ്രതിഫലത്തുക ഇനിയും ഉയര്‍ന്നേക്കാമെന്നാണ്‌ ബോളിവുഡ്‌ വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നത്‌.

2.
അമീര്‍ഖാന്‍

പ്രതിഫലക്കാര്യത്തില്‍ രണ്ടാം സ്‌ഥാനത്ത്‌ ബോളിവുഡിന്റെ സ്വന്തം മിസ്‌റ്റര്‍ പെര്‍ഫക്ഷനിസ്‌റ്റായ അമീര്‍ഖാനാണ്‌. 13 മുതല്‍ 14 കോടി വരെയാണ്‌ ഒരു ചിത്രത്തിലഭിനയിക്കാന്‍ അമീറിന്റെ പ്രതിഫലം. വര്‍ഷത്തില്‍ ഒറ്റച്ചിത്രം മാത്രം എന്നതാണ്‌ ഏറെക്കാലമായി അമീറിന്റെ ലൈന്‍. പക്ഷേ അമീര്‍ ഒരു വര്‍ഷത്തെ മനനം കൊണ്ട്‌ ചെയ്യുന്ന ആ ഒറ്റച്ചിത്രം കലാമൂല്യത്തിന്റെ കാര്യത്തിലായാലും ബോക്‌സ് ഓഫീസ്‌ കളക്ഷന്റെ കാര്യത്തിലായാലും മറ്റ്‌ ബോളിവുഡ്‌ ചിത്രങ്ങ

ളെയെല്ലാം ബഹുദൂരം പിന്തള്ളി മുന്നേറുമെന്ന കാര്യം ഉറപ്പ്‌.'ഗജിനി', ത്രീ ഇഡിയറ്റ്‌സ്', 'താരേ സമീന്‍ പര്‍' എന്നിവ ഉദാഹരണം.

3.
ഷാരൂഖ്‌ ഖാന്‍

12
കോടി വാങ്ങുന്ന ബോളിവുഡ്‌ ബാദ്‌ഷ ഷാരൂഖ്‌ ഖാനാണ്‌ മൂന്നാം സ്‌ഥാനത്ത്‌. പ്രതിഫലക്കാര്യത്തില്‍ ഏതാനും കോടികളുടെ കുറവു മൂലം മൂന്നാം സ്‌ഥാനക്കാരനായിപ്പോയെങ്കിലും ഏറ്റവും പണക്കാരനായ ബോളിവുഡ്‌ നടന്‍ ഷാരൂഖാവും. കാരണം ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന പരസ്യമോഡലും, റെഡ്‌ ചില്ലീസ്‌ എന്ന സിനിമാ നിര്‍മ്മാണക്കമ്പനിയുടെ ഉടമയും ഐ.പി.എല്‍. ക്രിക്കറ്റ്‌ ടീമിന്റെ ഉടമസ്‌ഥനുമെല്ലാമാണ്‌ നടനെന്നതിനു പുറമേ ഷാരൂഖ്‌.

4.
ഹൃത്വിക്‌ റോഷന്‍

'
കഹോ നാ പ്യാര്‍ ഹേ' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ താര പദവിയിലേക്ക്‌ കുതിച്ചുയര്‍ന്ന ഹൃഥ്വിക്‌ റോഷനാണ്‌ പ്രതിഫലക്കാര്യത്തില്‍ നാലാം സ്‌ഥാനത്ത്‌. 10 കോടിയാണ്‌ ഇഷ്‌ടന്റെ പ്രതിഫലം. 'കോയി മില്‍ ഗയാ', 'ക്രിഷ്‌' എന്നിവയുടെ വിജയത്തോടെയാണ്‌ ഹൃഥ്വിക്കിന്റെ താരമൂല്ല്യം ഇത്രയധികം കൂടിയത്‌.ആക്ഷന്‍ നായകനായും പ്രണയനായകനായും ഒരേ പോലെ വെള്ളിത്തിരയില്‍ മാസ്‌മരിക പ്രകടനം കാഴ്‌ച വച്ചാണ്‌ ഹൃത്വിക്‌ ബോളിവുഡിന്റെ ഹൃദയം കീഴടക്കിയത്‌.

5.
സല്‍മാന്‍ ഖാന്‍

പ്രതിഫലക്കാര്യത്തില്‍ അഞ്ചാം സ്‌ഥാനത്ത്‌ നില്‌ക്കുന്നത്‌ ബോളിവുഡിന്റെ സ്വന്തം മസില്‍മാനായ സല്‍മാന്‍ ഖാനാണ്‌. എട്ടു മുതല്‍ പത്തു കോടി വരെയാണ്‌ ഒറ്റച്ചിത്രത്തിന്‌ സല്‍മാന്റെ റേറ്റ്‌.

പ്രതിഫലക്കാര്യത്തില്‍ അഞ്ചാം സ്‌ഥാനക്കാരനാണെങ്കിലും ഗോസിപ്പുകളുടെ കാര്യത്തില്‍ ഒന്നാം സ്‌ഥാനക്കാരനായ സല്‍മാനാണ്‌ ഏറ്റവുമധികം പ്രണയങ്ങളുണ്ടായിട്ടുള്ള ഏറ്റവുമധികം പെണ്‍ ആരാധകരുമുള്ള ബോളിവുഡ്‌ താരം. പ്രതിഫലക്കാര്യത്തില്‍ മുന്‍നിരയിലുള്ള ഈ അഞ്ചുപേര്‍ക്കിടയിലെ ഏക അവിവാഹിതനും സല്‍മാനാണ്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment