Monday 4 June 2012

[www.keralites.net] നാട്ടിലേക്ക് പോകാനിറങ്ങിയ കുടുംബത്തെ കൊള്ളയടിച്ചു

 

ദമ്മാം: അവധിക്ക് നാട്ടിലേക്ക് പോകാനിറങ്ങിയ തമിഴ്കുടുംബത്തെ ആക്രമിച്ച് പണവും ടിക്കറ്റും കവര്ന്നു. കഴിഞ്ഞ ദിവസം ദമ്മാമില് അദാമ ഏരിയയിലാണ് സംഭവം. 25 വര്ഷമായി അല് ജുമൈഅ കമ്പനിയില് ജോലിചെയ്യുന്ന കന്യാകുമാരി സ്വദേശി ഖാലിദും കുടുംബവും ആണ് ആക്രമണത്തിനിരയായത്.
അവധിക്ക് നാട്ടില് പോകാനായി ഫ്ളാറ്റിനു താഴെ കാറില് ലഗേജുകള് വെച്ച ശേഷം കുടുംബത്തെ കൂട്ടാന് വീണ്ടും മുകളിലേക്ക് കയറാനൊരുങ്ങുമ്പോഴാണ് സ്വദേശികളെന്ന് കരുതുന്ന അഞ്ചോളം യുവാക്കള് തടഞ്ഞു നിര്ത്തി കഴുത്തില് കത്തിവെച്ച് കൊള്ളയടിച്ചത്. പോക്കറ്റിലുണ്ടയിരുന്ന പണവും ടിക്കറ്റുകളും അക്രമി സംഘം തട്ടിയെടുത്തു. എതിര്ക്കാനുള്ള ശ്രമത്തില് കത്തികൊണ്ട് നെറ്റിയില് മുറിവേല്ക്കുകയും ചെയ്തു. ഭര്ത്താവിനെ കാണാതെ കുഞ്ഞുമായി താഴേക്ക് വന്ന ഭാര്യ നിലവിളിച്ചതോടെ അക്രമികള് ഓടി മറഞ്ഞു. ഉടന് പൊലീസെത്തി തെളിവുകള് ശേഖരിച്ചു അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. ആംബുലന്സ് എത്തിയെങ്കിലും എയര്പോര്ട്ടിലേക്ക് പോകേണ്ടതിനാല് ഇദ്ദേഹത്തിന് പ്രാഥമിക ശുശ്രുഷകള് നല്കി വിട്ടയച്ചു.പാസ്പോര്ട്ടും മറ്റും ഭാര്യയുടെ ബാഗിലായിരുന്നതിനാല് നഷ്ടമായില്ല. ടിക്കറ്റായതിനാല്തടസ്സം കൂടാതെ യാത്ര ചെയ്യാനുമായി. ഇതിനു തൊട്ടടുത്ത് തന്നെയുള്ള ഫ്ളാറ്റില് ദിവസങ്ങള്ക്ക് മുമ്പ് പൂട്ടുപൊളിച്ച് അകത്ത് കടന്ന സംഘം ലാപ്ടോപ്പും പണവും കവര്ന്നിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment