മ്യാന്മറിലെ പടിഞ്ഞാറന്‍ സംസ്ഥാനമായ റഖിനിയില്‍ ബുദ്ധ-മുസ്ലിം വിശ്വാസികള്‍ തമ്മില്‍ ഉടലെടുത്ത വര്‍ഗീയസംഘര്‍ഷം തുടരുകയാണ്. ഇരുപത്തിലൊന്നിലധികം പേര്‍ കൊല്ലപ്പെട്ടു. മ്യാന്മറിലെ റോഹിങ്ക്യാ മുസ്ലീംമതത്തില്‍ പെട്ടവര്‍ ജന്മനാടായ ബംഗ്ലാദേശിലേക്ക് പ്രവഹിക്കുകയാണ്. താല്‍ക്കാലിക ടെന്റുകള്‍ അഭയാര്‍ത്ഥികള്‍ക്കായി യുഎന്‍ തുറന്നിട്ടുണ്ട്. ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന ഇവരെത്തുന്ന ബോട്ടുകള്‍ തടഞ്ഞ് തിരിച്ചയക്കുന്നുണ്ട്. 1500 ഓളം പേരെ തിരിച്ചയച്ചതായി ബംഗ്ലാദേശ് അധികാരികള്‍ അറിയിച്ചു. ബംഗ്ലാദേശ് അതിര്‍ത്തികള്‍ റോഹിങ്ക്യാ മുസ്ലീംഅഭയാര്‍ഥികള്‍ക്കായി തുറക്കണമെന്ന് യു.എന്നും ഹ്യൂമന്‍റൈറ്റ്‌സ് വാച്ചും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ മുന്‍ദിവസങ്ങളിലെന്ന തന്നെ തുടരുകയാണ്. ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍ തീരനഗരമായ ടെക്‌നാഫില്‍ കഴിഞ്ഞ ദിവസം എത്തിയ നൂറോളം മ്യാന്മര്‍ അഭയാര്‍ഥികളെ അതിര്‍ത്തി രക്ഷാസേന തിരിച്ചയച്ചു. ലോകത്ത് ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവരാണ് റോഹിങ്ക്യാ മുസ്ലീംവിഭാഗം. പാസ്‌പോര്‍ട്ടും തിരിച്ചറില്‍ രേഖകളും ഇല്ലാത്ത ഈ വിഭാഗത്തിന് സ്വതന്ത്രസഞ്ചാരം അസാദ്ധ്യമാണ്. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി എത്തിയ കുടിയേറ്റക്കാരാണ് റോഹിങ്ക്യാ മുസ്ലീം എന്ന് മ്യാന്മര്‍ ഭരണകൂടം പറയുമ്പോള്‍ ഇവര്‍ തങ്ങളുടെ ജനതയേയല്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വിധിയെഴുതുന്നു. സ്വത്വമില്ലാത്ത ഒരു ജനവിഭാഗമായി റോഹിങ്ക്യാ മുസ്ലീം മാറ്റപ്പെടുന്നു. 1978 മുതല്‍ മ്യാന്മര്‍ ഭരണകൂടത്തിന്റെ ആക്രമണത്തിന് വിധേയവരാവേണ്ടി വന്ന റോഹിങ്ക്യകള്‍ക്ക് ഇന്നും അതില്‍ നിന്ന് മോചനം ലഭിച്ചിട്ടില്ല.
![]() |
ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേനയുടെ വിസമ്മതത്തെ തുടര്‍ന്ന് ബോട്ടില്‍ തന്നെയിരിക്കുന്ന റോഹിങ്ക്യ മുസ്ലീംമതവിശ്വാസികള്‍ . (എ.പി ഫോട്ടോ: അനുരൂപ് ടിട്ടു) |
![]() |
പാലായനം. (എപി ഫോട്ടോ: കിം മോംഗ് വിന്‍) |
![]() |
ഒരു റോഹിങ്ക്യാ മുസ്ലീംയുവതി തന്റെ കുട്ടിയുമായി. നാഫ് നദി തീരം. ബംഗ്ലാദേശ്. (എപി ഫോട്ടോ: അനുരൂപ് ടിട്ടു) |
![]() |
റോഹിങ്ക്യാകള്‍ വന്ന ബോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ റോഹിങ്ക്യാ കുട്ടിയെയുമെടുത്ത് ഒരു ബംഗ്ലാദേശ് യുവതി. (എ.പി ഫോട്ടോ: അനുരൂപ് ടിട്ടു) |
![]() |
റോഹിങ്ക്യാ മുസ്ലീമുകള്‍ ബോട്ടില്‍ ഉപേക്ഷിച്ച കുട്ടി. (എ.പി ഫോട്ടോ: അനുരൂപ് ടിട്ടു) |
![]() |
സ്വകാര്യസ്ഥാപനങ്ങള്‍ നല്കിയ ഭക്ഷണം പങ്കിടുന്ന അമ്മയും കുട്ടികളും. മ്യാന്മര്‍ അഭയാര്‍ത്ഥിക്യാമ്പ്. (എപി ഫോട്ടോ: കിം മോംഗ് വിന്‍) |
![]() |
അഭയാര്‍ത്ഥിക്യാമ്പിലേക്ക് വരുന്ന വൃദ്ധകള്‍ . മ്യാന്മര്‍ അഭയാര്‍ത്ഥിക്യാമ്പ്. (എപി ഫോട്ടോ: കിം മോംഗ് വിന്‍) |
![]() |
മ്യാന്മര്‍ അഭയാര്‍ത്ഥിക്യാമ്പ്. (എപി ഫോട്ടോ: കിം മോംഗ് വിന്‍) |
![]() |
ഭക്ഷണവിതരണം. മ്യാന്മര്‍ അഭയാര്‍ത്ഥിക്യാമ്പ്. (എപി ഫോട്ടോ: കിം മോംഗ് വിന്‍) |
![]() |
എല്ലാ കലാപങ്ങളുടേയും ഇരകള്‍ കുട്ടികളും സ്ത്രീകളുമാകുന്നു. മ്യാന്മര്‍ അഭയാര്‍ത്ഥിക്യാമ്പ്. (എപി ഫോട്ടോ: കിം മോംഗ് വിന്‍) |
![]() |
ഭക്ഷണം പങ്കിടുന്ന കുട്ടികള്‍. (എപി ഫോട്ടോ: കിം മോംഗ് വിന്‍) |
![]() |
മ്യാന്മര്‍ അഭയാര്‍ത്ഥിക്യാമ്പ്. (എപി ഫോട്ടോ: കിം മോംഗ് വിന്‍) |
![]() |
മ്യാന്മര്‍ അഭയാര്‍ത്ഥിക്യാമ്പ്. (എപി ഫോട്ടോ: കിം മോംഗ് വിന്‍) |
![]() |
ഭക്ഷണം പങ്കിടുന്നു. (എപി ഫോട്ടോ: കിം മോംഗ് വിന്‍) |
![]() |
തങ്ങളെ അഭയാര്‍ത്ഥികളായി സ്വീകരിക്കുവാന്‍ ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന വിസമ്മതിച്ചതിനെ തുടര്‍ന്ന് പൊട്ടിക്കരയുന്ന ഒരു റോഹിങ്ക്യാ മുസ്ലീംയുവതി. (എപി ഫോട്ടോ: അനുരൂപ് ടിട്ടു) |
![]() |
ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന വിസമ്മതത്തെത്തുടര്‍ന്ന് തിരിച്ചുപോകാന്‍ തയ്യാറായിരിക്കുന്നവര്‍ . (എപി ഫോട്ടോ: അനുരൂപ് ടിട്ടു) |
![]() |
ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന തിരിച്ചുപോകാന്‍ ആജ്ഞാപിക്കുന്നു. (എപി ഫോട്ടോ: അനുരൂപ് ടിട്ടു) |
![]() |
(എപി ഫോട്ടോ: അനുരൂപ് ടിട്ടു) |
![]() |
പലായനം. (എപി ഫോട്ടോ: കിം മോംഗ് വിന്‍) |
![]() |
പലായനം. (എപി ഫോട്ടോ: കിം മോംഗ് വിന്‍) |
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net