Friday 22 June 2012

[www.keralites.net] കാരായി രാജനും ചന്ദ്രശേകരനും കീഴടങ്ങി

 

കാരായി രാജനും ചന്ദ്രശേഖരനും കീഴടങ്ങി

 
Fun & Info @ Keralites.netകൊച്ചി: ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കോടതിയില്‍ കീഴടങ്ങി. എറണാകുളം സി.ജെ.എം കോടതിയില്‍ കീഴടങ്ങിയ ഇരുവരെയും രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

കേസിലെ ഏഴാം പ്രതിയായ കാരായി ചന്ദ്രശേഖരന്‍ സി.പി.എം തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയും എട്ടാം പ്രതിയായ കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. ഇരുവരും നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനിടെ സി.ജെ.എം കോടതി ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

കേസില്‍ എട്ട് പ്രതികള്‍ക്കുള്ള കുറ്റപത്രം കഴിഞ്ഞ ആഴ്ചയാണ് സി.ജെ.എം കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ചത്. ജൂലായ് അഞ്ചിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്ത കൊടി സുനിയാണ് കേസിലെ ഒന്നാം പ്രതി. രണ്ടുപേര്‍ കൂടി കേസില്‍ പ്രതികളാണെന്നും അവര്‍ ഒളിവിലാണെന്നും കുറ്റപത്രത്തില്‍ സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment