Saturday 16 June 2012

[www.keralites.net] ജീവിത സിനിമ, സോനയ്‌ക്ക് ഭീഷണി!

 

ജീവിത സിനിമ, സോനയ്‌ക്ക് ഭീഷണി!

എന്നും വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിച്ച പ്രമുഖ തെന്നിന്ത്യന്‍ നടിയും ഐറ്റം നര്‍ത്തകിയുമായ സോന തന്റെ സ്വന്തം ജീവിതകഥ സിനിമയാക്കാനൊരുങ്ങുന്നു. ഒരു പ്രമുഖ തമിഴ്‌ മാഗസിനു വേണ്ടി തന്റെ ജീവിതകഥയുടെ കുറേ ഭാഗങ്ങള്‍ തുറന്നെഴുതിയതിന്‌ നല്ല അഭിപ്രായം കിട്ടിയതാണ്‌ സിനിമയെ കുറിച്ച്‌ ചിന്തിക്കാന്‍ പ്രചോദനമായത്‌. എന്നാല്‍ 33 കാരിയായ ഈ സുന്ദരി ജീവിതകഥ സിനിമയാക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തുവന്നതു മുതല്‍ സോനയെത്തേടി നിരവധി ഭീഷണി കോളുകളാണത്രെ എത്തിക്കൊണ്ടിരിക്കുന്നത്‌.

എന്നാല്‍, ഭീഷണിക്ക്‌ മുന്നില്‍ മുട്ടുമടക്കാന്‍ ഒരുക്കമല്ല എന്ന ശക്‌തമായ നിലപാടിലാണ്‌ സോന. ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ ഭീഷണികള്‍ വന്നാലും തന്റെ ജീവിതകഥ സിനിമയാക്കുന്ന ഉദ്യമത്തില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന്‌ സോന വെളിപ്പെടുത്തുന്നു. തന്റെ ജീവിതകഥയുടെ കഥയും തിരക്കഥയും എഴുതി ആ ചിത്രം താന്‍ തന്നെ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുമെന്നാണ്‌ അവര്‍ പറയുന്നത്‌.

സ്വന്തം ചിത്രത്തില്‍ സോനയും ഒരു വേഷത്തില്‍ എത്തും. പക്ഷേ, സിനിമയില്‍ സോനയുടെ വേഷത്തില്‍ മറ്റൊരു നടിയാവും അഭിനയിക്കുകയെന്നും അതിനായി രൂപസാദൃശ്യമുള്ള ഒരു നടിക്കായുള്ള അന്വേഷണത്തിലാണ്‌ താനെന്നും സോന പറയുന്നു. 'ഒരു സിരിപ്പിന്‍ അഴകേ' എന്നാണ്‌ സോന തന്റെ സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്‌. തന്റെ സിനിമ റിലീസാവുന്നതോടെ തെന്നിന്ത്യന്‍ സിനിമയിലെ ഒരുപാട്‌ പകല്‍ മാന്യന്മാരുടെ പൊയ്‌മുഖം അഴിഞ്ഞുവീഴുമെന്നാണ്‌ സോനയുടെ അഭിപ്രായം


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment