Saturday 12 May 2012

[www.keralites.net] മല്ലു സിംഗ്‌, പൃഥ്വി രക്ഷപെട്ടു

 

മല്ലു സിംഗ്‌, പൃഥ്വി രക്ഷപെട്ടു?

 

മല്ലുസിംഗാകാതിരുന്നത്‌ പൃഥ്വിയുടെ ഭാഗ്യമോ? സിനിമാവൃത്തങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന സൂചന ഇതാണ്‌. ജീവിതവുമായി പുലബന്ധം പോലുമില്ലാത്ത കഥയും കഥാപാത്രങ്ങളും കഥാപരിസരവുമെല്ലാം കുത്തിനിറച്ച മല്ലുസിംഗില്‍ പഞ്ചാബി ഹൗസ്‌, ഫ്രണ്ട്‌സ്, ഹിറ്റ്‌ലര്‍ തുടങ്ങിയ കുറേക്കാലം മുമ്പിറങ്ങി വിജയം നേടിയ പല മലയാള ചിത്രങ്ങളിലേയും കണ്ടു പഴകിയ തമാശ രംഗങ്ങള്‍ വികലമായി അനുകരിച്ച്‌ കുത്തിനിറച്ച്‌ വച്ചിരിക്കുന്നുവെന്നാണ്‌ പൊതുവെ ഉയരുന്ന അഭിപ്രായം.

നേരത്തെ, പൃഥ്വിരാജ്‌ മല്ലുസിംഗില്‍ നിന്ന്‌ പിന്‍മാറിയതിനെക്കുറിച്ച്‌ പൊടിപ്പും തൊങ്ങലും വച്ച വാര്‍ത്തകളും ഊഹാപോഹങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാലിപ്പോള്‍ പൃഥ്വി ഈ ചിത്രത്തില്‍ നിന്ന്‌ വിട്ടുനിന്നത്‌ നന്നായി എന്നാണ്‌ പൃഥ്വിയിലെ നടനെ സ്‌നേഹിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്‌. മല്ലു സിംഗിന്റെ പൂജയും ഫോട്ടോ ഷൂട്ടും വരെ കഴിഞ്ഞതിനു ശേഷമായിരുന്നു നേരത്തേ കരാറിലേര്‍പ്പെട്ട തന്റെ പ്രഥമ ഹിന്ദിച്ചിത്രമായ 'അയ്യാ'യുടെ ഡേറ്റുമായി ക്‌ളാഷാകുമെന്നതിനാല്‍ പൃഥ്വി മല്ലുസിംഗില്‍ നിന്നും ഒഴിവായത്‌. പിന്നീട്‌ ഉണ്ണി മുകുന്ദന്‌ പൃഥ്വിയുടെ റോള്‍ ലഭിക്കുകയായിരുന്നു.

കുഞ്ചാക്കോ ബോബന്റെ അമ്പതാം ചിത്രമെന്ന്‌ കൊട്ടിഘോഷിച്ചെത്തിയ മല്ലു

സിംഗില്‍ ബിജു മേനോന്‍, മനോജ്‌.കെ.ജയന്‍, സുരാജ്‌ വെഞ്ഞാറമൂട്‌ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്‌ ആളുകളെ പൊള്ളയായി ചിരിപ്പിക്കുക എന്നൊരു ദൗത്യം മാത്രമേ കക്ഷിക്കുള്ളൂ. ആദ്യാവസാനം ഇഴഞ്ഞു നീങ്ങുന്ന ചിത്രത്തില്‍ പഞ്ചാബിന്റെ ദൃശ്യഭംഗി മാത്രമാണ്‌ മല്ലു സിംഗില്‍ ആകെയുള്ള ആശ്വാസം. ആറു കോടിയാണ്‌ ചിത്രത്തിന്റ നിര്‍മ്മാണച്ചെലവ്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment