Saturday, 26 May 2012

[www.keralites.net] എയര്‍ ഇന്ത്യ സമരം

 

എയര്‍ ഇന്ത്യ സമരം: റിയാദില്‍നിന്നും ജൂണ്‍ 30 വരെയുള്ള സര്‍വ്വീസുകള്‍ റദ്ദുചെയ്‌തു; പ്രവാസികള്‍ ആശങ്കയില്‍

റിയാദ്‌: എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ ഒരുവിഭാഗം നടത്തുന്ന സമരം നീളുന്നതിനെത്തുടര്‍ന്ന്‌ റിയാദില്‍ നിന്ന്‌ ജൂണ്‍ 30 വരെയുള്ള സര്‍വ്വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ പത്രക്കുറിപ്പില്‍ അറിയിച്ചു. ഞായര്‍, ചൊവ്വ, വ്യാഴം, എന്നി ദിവസങ്ങളിലായി ആഴ്‌ചയില്‍ മൂന്നു ദിവസം സര്‍വ്വീസ്‌ നടത്തിയിരുന്ന ദിയാദ്‌-കരിപ്പൂര്‍ റൂട്ടിലെ എ.ഐ.-922, ശനി, ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ റിയാദ്‌-മുംബൈ സര്‍വ്വീസായ എ.ഐ 920 തുടങ്ങിയ വിമാന സര്‍വ്വീസാണ്‌ ജൂണ്‍ 30 വരെ റദ്ദാക്കിയിരിക്കുന്നത്‌. മെയ്‌ 30 വരെയുള്ള എയര്‍ ഇന്ത്യയുടെ സര്‍വ്വീസുകളും നേരത്തെ റദ്ദാക്കിയതായി അറിയിപ്പു നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥകളും,നിയമ നടപടി ഭീഷണിയും സമരക്കാര്‍ തള്ളിയതോടെയാണ്‌ വിമാന സര്‍വ്വീസുകള്‍ കൂട്ടത്തോടെ റദ്ദുചെയ്യാന്‍ നിര്‍ബന്ധിതമായതെന്ന്‌ പത്രക്കുറിപ്പില്‍ പറയുന്നു.

എയര്‍ ഇന്ത്യയുടെ ഈ തീരുമാനം പതിനായിരക്കണക്കിന്‌ പ്രവാസികള്‍ക്ക്‌ തിരിച്ചടിയാകും. നാട്ടില്‍ സ്‌കൂള്‍ അടച്ചതോടെ മാര്‍ച്ച്‌ അവസാനം മുതല്‍ അവധിക്കാലം ആഘോഷിക്കാന്‍ സൗദിയില്‍ എത്തിയ കുടുംബങ്ങളുടെ തിരിച്ചുപോക്കിന്‌, നേരത്തെ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ്‌ എടുത്തവര്‍ക്ക്‌ ഈ തീരുമാനം തിരിച്ചടിയായി. അടുത്തമാസം സ്‌കൂള്‍ തുറക്കും മുന്‍പ്‌ എങ്ങനെ നാട്ടിലെത്താനാവും എന്നോര്‍ത്താണ്‌ പലരും ആശങ്കപ്പെടുന്നത്‌. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചാല്‍ നേരത്തെ ടിക്കറ്റ്‌ എടുത്തവര്‍ക്ക്‌ മുന്‍ഗണന നല്‍കുമെന്നും എന്നാല്‍ ഇടയ്‌ക്ക് ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്‌താല്‍ ഈ പരിഗണന ലഭിക്കില്ലെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വിമാന സര്‍വ്വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കുമ്പോള്‍ യാത്രക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക്‌ ഗവണ്‍മെന്റോ എയര്‍ ഇന്ത്യയോ ഇതുവരെ ഒരു പരിഹരവും മുന്നോട്ടുവച്ചിട്ടില്ലെന്നത്‌ പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്‌.

വാര്‍ത്ത അയച്ചത്‌: ചെറിയാന്‍ കിടങ്ങന്നൂര്‍


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment