മതപരമായ ചടങ്ങുകളില്‍ നേതൃത്വം കൊടുക്കുന്ന മൂന്നുപേര്‍ അവരവരുടെ വിഭാഗങ്ങളില്‍ എപ്രകാരമാണ് സംഭാവനകളിലൂടെയും പിരിവുകളിലൂടെയും മറ്റും ലഭിച്ച തുക സ്വന്തആവശ്യത്തിനായും സംഘടനയുടെ ആവശ്യത്തിനായും വേര്‍തിരിക്കുന്നത് എന്ന കാര്യം
പങ്കിടുകയുണ്ടായി. ദൈവഭക്തരായ അവര്‍ അതില്‍ ദൈവഹിതം ആരാഞ്ഞ് ഓരോരുത്തരും തുക വേര്‍തിരിക്കുന്നവിധം പങ്കിടുകയായിരുന്നു.
ഒരാള്‍ പറഞ്ഞത്: ഞാന്‍ നിലത്ത് ഒരു വൃത്തം വരയ്ക്കുമെന്നും, പണം മകളിലോട്ട് എറിയുമെന്നും വൃത്തത്തിണ്റ്റെയുള്ളില്‍ വീഴുന്നത്
പൊതുപ്രവര്‍ത്തനത്തിനായി മാറ്റിവച്ചിട്ട് വൃത്തത്തിണ്റ്റെ പരിധിക്കുവെളിയില്‍ വീഴുന്നത് സ്വന്തം ചെലവുകള്‍ക്കായി വിനിയോഗിക്കുന്നു എന്നായിരുന്നു.
രണ്ടാമന്‍ പറഞ്ഞത്: വൃത്തത്തിനുള്ളില്‍ വീഴുന്നത് സ്വന്തം ആവശ്യങ്ങള്‍ക്കായും അതിനുവെളിയില്‍ വീഴുന്നത് പൊതു ആവശ്യത്തിനുമായി വേര്‍തിരിക്കും എന്നാണ്.
മൂന്നാമന്‍ പറഞ്ഞത് താന്‍ വൃത്തം വരയ്ക്കാതെയാണ് മുകളിലോട്ട് പണം മുഴുവന്‍ എറിഞ്ഞുകൊടുക്കുന്നതെന്നും
, പൊതു ആവശ്യത്തിന് വേണ്ട പണം ദൈവം അറിഞ്ഞ് എടുത്തുകൊള്ളുമെന്നും ബാക്കി താഴേയ്ക്ക് പതിക്കുന്നത് തണ്റ്റെ സ്വന്തം ആവശ്യത്തിനായി എടുക്കുന്നു
എന്നുമാണ്. വിവിധ വ്യാഖ്യാനങ്ങളാകാം പണത്തോടുള്ള ബന്ധത്തിന് നാം നല്‍കുന്നത്. ന്യായമായതുക വേതനത്തിലൂടെ ലഭ്യമാക്കുന്നതിനുപകരം
അത്യാര്‍ത്തിയോടെ ദ്രവ്യാഗ്രഹത്തിന് കീഴ്പ്പെട്ടുപോകുന്നത് പലരെയും അവര്‍ നേതൃത്വം കൊടുക്കുന്ന സംഘടനകളെയും സാരമായി ബാധിക്കുന്നു.
അനീതിപരമായ ചെയ്തികളെ ന്യായീകരിക്കുവാന്‍ ഉപയോഗിക്കുന്ന രീതികള്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. പൊതു ആവശ്യത്തിനുള്ള പണം ഒരിക്കലും സ്വന്തം കീശയില്‍ വീഴുവാന്‍ അനുവദിക്കരുത്.
No comments:
Post a Comment