Saturday 17 March 2012

[www.keralites.net] "യമനിയമങ്ങള്‍"

 



ആദ്യത്തെ നിയമമാണ്  ശുചിത്വം. ശരീരശുദ്ധി, വൃത്തിയായ വസ്ത്രം ധരിക്കല്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.

രണ്ടാമത്തേത് സന്തോഷം അല്ലെങ്കില്‍ സംതൃപ്തിയാണ്. നമുക്ക് സ്വയം സംതൃപ്തരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകത്തിലെ ഒരു വസ്തുവിനും നമുക്ക് സംതൃപ്തി നല്‍കാന്‍ കഴിയുകയില്ല.

മൂന്നാമത്തെ നിയമമാണ് തപസ്. പ്രതികൂല സാഹചര്യങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്നതാണ് തപസ്. പ്രതികൂലമായതിനെ പൂര്‍ണമനസ്സോടെ സ്വീകരിക്കുമ്പോള്‍ ശരീരവും മനസ്സും ശക്തിയാര്‍ജിക്കുന്നു.

നാലാമത്തേത് സ്വാധ്യായമാണ്. മനസ്സിനെ അറിയുക, ചിന്തകളെ, ഭാവങ്ങളെ നിരീക്ഷിക്കുക. സ്വാധ്യായമെന്നാല്‍ അവനവനെ അറിയലാണ്.

അഞ്ചാമത്തെ നിയമം ഈശ്വരപ്രണിധാനമാണ്. അതായത് ദൈവത്തോടുള്ള അനന്യമായ സ്നേഹം, പൂര്‍ണ സമര്‍പ്പണം. നിസ്സഹായത അനുഭവപ്പെടുമ്പോള്‍ 'ഈശ്വരാ, എന്റെ ചിന്തകളെയും ഭാവങ്ങളെയും നിസ്സഹായതയെയും അങ്ങ് സ്വീകരിക്കൂ' എന്ന് അപേക്ഷിക്കുന്നതാണത്.

യമനിയമങ്ങളിലൂടെ നമ്മള്‍ ശക്തിയാര്‍ജിക്കുന്നു, പൂര്‍ണതയിലേക്കെത്തുന്നു. ആന്തരികശുദ്ധി ബാഹ്യമായ ശുദ്ധിയെയും സൂചിപ്പിക്കുന്നു. ആന്തരിക ശുദ്ധിക്കുള്ള രണ്ട് ഉപാധികളാണ് സ്നേഹവും അതുകൊണ്ടെന്താണ് എന്നുള്ളതും. ഇവയിലൂടെ നിത്യമായ പുഞ്ചിരിയെ നിലനിര്‍ത്താന്‍ കഴിയും. ഭൂമിയില്‍ ജീവിക്കുന്ന ഓരോ നിമിഷവും നിങ്ങള്‍ ദിവ്യമായ ഒരു സ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് സങ്കല്‍പ്പിക്കൂ. ബൃഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ് ന‍ാം ഈ ഭൂമിയില്‍ ജനിച്ചിട്ടുള്ളത്. ഇക്കാര്യം വിസ്മരിക്കാതിരിക്കുക. എന്തുവന്നാലും ഞാന്‍ പുഞ്ചിരിക്കു, സന്തോഷിക്കുമെന്ന ദൃഢനിശ്ചയത്തോടെ ജീവിക്കുക.

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment