Thursday 8 March 2012

[www.keralites.net] ഏഴഴകുള്ളൊരു നായിക - മല്ലിക

 

ഏഴഴകുള്ളൊരു നായിക

Fun & Info @ Keralites.netകറുപ്പിന് ഏഴഴക് എന്നതുപോലെയാണ് മല്ലിക റീജ അഥവാ മല്ലിക എന്ന അഭിനേത്രിയുടെ അഭിനയചാരുത. ഏതു വേഷവും അഭിനയ മികവുകൊണ്ട് വ്യത്യസ്തമാക്കാനും ഒപ്പം പ്രേക്ഷകമനസ്സില്‍ പതിപ്പിക്കാനും മല്ലികയ്ക്ക് സാധിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കുത്ത് എന്ന ചിത്രത്തിലൂടെ അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ച ഈ തൃശ്ശൂര്‍കാരി അംഗീകരിക്കപ്പെട്ടതും പേരെടുത്തതും തമിഴ്, കന്നട ഭാഷാചിത്രങ്ങളിലാണ്.

പതിവുപോലെ മലയാളസിനിമ തന്റെ മുറ്റത്തെ മുല്ലയെ കണ്ടില്ലെന്നു നടിച്ചതിന്റെ ഫലമായാണ് മല്ലിക എന്ന നടിയുടെ വളര്‍ച്ചയും ഉയര്‍ച്ചയും അന്യഭാഷാചിത്രങ്ങളില്‍ രേഖപ്പെടുത്തിയത്. സിനിമയില്‍ അഭിനയിച്ചതുകൊണ്ടു മാത്രം നടിയെന്ന പേര് സ്വന്തമാക്കിയ പലരെക്കാളും മുന്നിട്ടുനില്‍ക്കുന്നു ഈ യുവതാരം. നിഴല്‍ക്കുത്തില്‍ സുകുമാരിയുടെയും ഒടുവില്‍ ഉണ്ണികൃഷ്ണന്റെയും മകളായി വേഷമിട്ട മല്ലിക തുടര്‍ന്ന് അഭിനയിച്ചത് ചേരന്റെ ഓട്ടോഗ്രാഫിലായിരുന്നു.

ഗോപിക എന്ന നടിയുടെ ഉദയത്തിന് നിമിത്തമായ ഓട്ടോഗ്രാഫ് മല്ലികയ്ക്കും അഭിനയലോകത്ത് നായിക എന്ന ലേബലില്‍ പുതുവസന്തം നല്‍കി. ഈ ചിത്രത്തോടെയാണ് റീജ, മല്ലികയാകുന്നത്. നിഴല്‍ക്കുത്തിലെ താരത്തിന്റെ കഥാപാത്രനാമമായിരുന്നു മല്ലിക. പേര് മാറ്റണമെന്ന സംവിധായകന്‍ ചേരന്റെ നിര്‍ദേശത്തെ മാനിച്ച് നിഴല്‍ക്കുത്തിലെ 'മല്ലിക' എന്ന കഥാപാത്രത്തിന്റെ പേര് റീജയ്ക്ക് തിരഞ്ഞെടുത്ത് കൊടുത്തത് അമ്മ റീത്തയാണ്.

അച്ഛന്‍ ജോണ്‍സന്റെ മരണം സിനിമയെ കുറച്ചുകാലം മല്ലികയില്‍ നിന്ന് അകറ്റിനിര്‍ത്തി. രണ്ടാംവരവില്‍ മലയാളത്തില്‍ നിന്ന് ഈ നടിയെത്തേടി ധാരാളം അവസരങ്ങള്‍ എത്തിയതോടെ മല്ലികയെന്ന പേര് മലയാളിമനസ്സില്‍ കുറിച്ചിടപ്പെട്ടു. ഇന്ത്യന്‍ റുപ്പി, സ്‌നേഹവീട്, കൊരട്ടിപട്ടണം തുടങ്ങി ഇപ്പോള്‍ 19 ചിത്രങ്ങളില്‍ ഈ നടി വേഷമിട്ടു. ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയത് മലയാളിയായ കെ.പി. സുവീരന്റെ കന്നട ചിത്രം 'ബ്യാരി'യാണ്.

ഈ ചിത്രത്തിലെ നാദിറ എന്ന കഥാപാത്രമായി തിളങ്ങി, നേരത്തേ കര്‍ണാടക സര്‍ക്കാറിന്റെ സംസ്ഥാന അവാര്‍ഡ് നിര്‍ണയത്തില്‍ മല്ലികയുടെ പേര് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്. ദിലീപ് ചിത്രമായ മിസ്റ്റര്‍ മരുമകന്‍, എം.എ. നിഷാദിന്റെ നമ്പര്‍ 166 മധുരാ ബസ്, മധുപാലിന്റെ ഒഴിമുറി എന്നിവയാണ് മല്ലികയുടെ പുതിയ പ്രോജക്ടുകള്‍. ബ്യാരിയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹമായ മല്ലിക ഇപ്പോള്‍ അമ്പരപ്പിന്റെ ലോകത്താണ്.

''സിനിമയില്‍ നിന്ന് എന്നെ ആദ്യം വിളിക്കുന്നത് മധുപാല്‍ സാറാണ്. അദ്ദേഹത്തിന്റെ 'ഒഴിമുറി'യില്‍ നല്ലൊരു വേഷമാണെനിക്ക് ലഭിച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് ഒരിക്കലും കരുതിയതല്ല. ബ്യാരിയിലെ കഥാപാത്രം അത്രമാത്രം ശക്തമായിരുന്നു. കര്‍ണാടകയിലെ മംഗലാപുരത്തിനു സമീപമുള്ള മുസ്‌ലിം സമുദായത്തിന്റെ വിചിത്രമായ ആചാരങ്ങളുടെയും അവരുടെ ജീവിതത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞത്.

അതില്‍ ഞാന്‍ ചെയ്ത നാദിറ എന്ന കഥാപാത്രം ഒരു സ്ത്രീയുടെ പല കാലഘട്ടത്തിലൂടെ, അവസ്ഥയിലൂടെ കടന്നുപോകുന്നതാണ്. ഈ അവാര്‍ഡ് ഞാന്‍ എന്റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നു. അധ്വാനത്തിന്റെ ഫലം, അതിലുപരി പ്രാര്‍ഥനയുടെ ഫലമാണ് ഈ അവാര്‍ഡ്.''
കലാലോകത്തേക്ക് വിളിച്ചിറക്കിക്കൊണ്ടുവന്ന പെണ്‍കുട്ടിയാണ് മല്ലിക. ചേച്ചി റോഷ്‌നിയും അനിയത്തി റിങ്കുവും കലാമേഖലകളില്‍ പ്രാവീണ്യം തെളിയിച്ചപ്പോള്‍ മല്ലികയുടെ ക്രേസ് ആണ്‍കുട്ടികളുടേതുപോലെ കരാട്ടെയിലും ബൈക്കിലുമാക്കെയായിരുന്നു.

ഒരു പോലീസുകാരിയാകുക എന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം.സിനിമയില്‍ ആക്ഷന്‍ റോളുകള്‍ ചെയ്യണമെന്ന സ്വപ്നവും മല്ലികയ്ക്കുണ്ട്. തൃശ്ശൂര്‍ പി.ജി. സെന്ററില്‍ നിന്ന് ബി.എ. ലിറ്ററേച്ചര്‍ ചെയ്യുന്ന താരത്തിന് പഠിപ്പും ഒപ്പം കൊണ്ടുപോകണമെന്നുണ്ടെങ്കിലും തിരക്ക് കാരണം സാധിക്കുന്നില്ല.


Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.netFun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment