ഐപിഎല്‍ അഞ്ചാം സീസണിലെ താരലേലത്തില്‍ കോളടിച്ചത് രവീന്ദ്ര ജഡേജ. ജഡേജയുടെ ഓള്‍റൗണ്ട് മികവിനു ലഭിച്ചത് 10 കോടി. സ്വന്തമാക്കിയത്, ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഡെക്കാനുമായുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണ് ചെന്നൈ ജഡേജയെ തട്ടിയെടുത്തത്.
മക്കലത്തിന് നാലര കോടി കിട്ടിയപ്പോള്‍ മുരളീധരന് 1.10 കോടി കിട്ടി.മുത്തയ്യ മുരളീധരന്‍ റോയല്‍ ചലഞ്ചേഴ്‌സിലും മഹേല ജയവര്‍ധനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്കും ബ്രണ്ടന്‍ മക്കല്ലം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കും ചേക്കേറി. ഇവരെല്ലാം തന്നെ കൊച്ചിന്‍ ടസ്‌ക്കേഴ്‌സില്‍ ടീമിലുണ്ടായിരുന്നവരാണ്. നിബന്ധനകള്‍ പാലിക്കാതിരുന്നതിനെത്തുടര്‍ന്ന് ഈ സീസണില്‍ കൊച്ചിയെ പുറത്താക്കിയതിനെത്തുടര്‍ന്നാണ് താരങ്ങളെ മറ്റു ടീമുകള്‍ വിലയ്‌ക്കെടുത്തത്.
കെവിന്‍ പീറ്റേഴ്‌സണ്‍ ഡെക്കാന്‍ വിട്ട് ഡല്‍ഹിയിലേക്കും ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് ഡല്‍ഹി വിട്ട് ബാംഗ്ലൂരിലേക്കും മാറിയിട്ടുണ്ട്. ദിനേശ് കാര്‍ത്തിക്ക് പഞ്ചാബ് വിട്ട് മുംബൈയിലേക്കും പ്രഗ്യാന്‍ ഓജ ഡെക്കാന്‍ വിട്ട് മുംബൈ ടീമിനൊപ്പവും മുംബൈയുടെ ആര്‍ സതീശ് പഞ്ചാബിലേക്കും മാറി. ഡെക്കാന്റെ ഹര്‍മീത് സിംഗും പഞ്ചാബിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിയിട്ടുണ്ട്. ക്രിസ് ഗെയ്ല്‍ ബാംഗ്ലൂരിനൊപ്പവും ഗാംഗുലി പൂനയ്‌ക്കൊപ്പവും ഡേവിഡ് മില്ലര്‍ പഞ്ചാബിനൊപ്പവും ഈ വര്‍ഷവും കളിക്കും. മലയാളി താരം എസ്.ഐപിഎല്‍ അഞ്ചാം സീസണിലേക്കുള്ള ലേലത്തില്‍ മലയാളി താരം എസ്.ശ്രീശാന്തിന് രണ്ട് കോടി രൂപ വില ലഭിച്ചു. രാജസ്ഥാന്‍ റോയല്‍സാണ് ശ്രീയെ സ്വന്തമാക്കിയത്. കഴിഞ്ഞ തവണ കൊച്ചിന്‍ ടസ്കേഴ്സ് താരമായിരുന്നു ശ്രീശാന്ത്. എന്നാല്‍, പരുക്ക് കാരണം ശ്രീ ലേലത്തില്‍ ഉള്‍പ്പെടില്ല എന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല നേരത്തെ പറഞ്ഞിരുന്നു.
ഏഴുകോടി രൂപയ്ക്ക് ശ്രീലങ്കയുടെ മഹേള ജയവര്‍ധനയെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. ജയിംസ് ആന്‍ഡേഴ്‌സനെയും വി.വി.എസ്.ലക്ഷ്മണിനെയും ലേലം വിളിക്കാന്‍ ഒരു ടീമും തയാറായില്ല. പാര്‍ഥിവ് പട്ടേലിനെ 3 കോടി 25 ലക്ഷം രൂപയ്ക്ക് ഡക്കാന്‍ ചാര്‍ജേഴ്‌സ് സ്വന്തമാക്കി.
No comments:
Post a Comment