അഴീക്കോടിനെ കാണാന്‍ മമ്മൂട്ടിയും യൂസഫലിയും
തൃശൂര്‍: അഴീക്കോടിനെ കാണാന്‍ മമ്മൂട്ടിയും വ്യവസായപ്രമുഖന്‍ എം.എ.യൂസഫലിയും എത്തി. എല്ലാം ഭേദമാകുമെന്ന മമ്മൂട്ടിയുടെ ആശ്വാസവാക്കുകളില്‍ രോഗത്തിന്‍െറ കാഠിന്യവും വൈഷമ്യവും അഴീക്കോട് മറന്നു.
ശനിയാഴ്ച വൈകുന്നേരം അമല ആശുപത്രിയിലെ മുറിയില്‍ മമ്മൂട്ടിയെ മണിക്കൂറുകള്‍ കാത്തിരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. വൈകീട്ട് നാലിന് നിശ്ചയിച്ച പുസ്തകപ്രകാശനത്തിന് മമ്മൂട്ടി എത്തിയപ്പോള്‍ സമയം ആറുകഴിഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ട ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ നേരത്തേ തന്നെ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ മമ്മൂട്ടി വൈകിയപ്പോള്‍ തിരിച്ചുപോയി.
അതിനിടെ മമ്മൂട്ടി വരുമെന്ന് പറഞ്ഞ് ഏറെനേരമായി എഴുന്നേല്‍പിച്ചിരുത്തിയ അഴീക്കോട് മാഷിന് കടുത്ത ശരീരവേദന അനുഭവപ്പെട്ടു.
മകന്‍െറ വിവാഹമായിരുന്നതിനാലാണ് ആശുപത്രിയിലെത്താന്‍ വൈകിയതെന്ന് മമ്മൂട്ടി മാഷിനോട് പറഞ്ഞു. വിവാഹ ക്ഷണപത്രം കൊടുത്തയച്ച കാര്യവും സൂചിപ്പിച്ചു. നവാസ് പൂനൂര്‍ രചിച്ച നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പുസ്തകത്തിന്‍െറ രണ്ടാമത്തെ പതിപ്പിന്‍െറ പ്രകാശനം അഴീക്കോട് നിര്‍വഹിച്ചു. പി.എം. ഗംഗാധരന്‍ നായര്‍ രചിച്ച അഴീക്കോട് ജീവിതപ്രകാശം എന്ന ഗ്രന്ഥത്തിന്‍െറ പ്രകാശനവും നടന്നു.
ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് യൂസഫലി എത്തിയത്. മക്കയില്‍നിന്ന് കൊണ്ടുവന്ന 'സംസം' സ്പൂണില്‍ വായിലേക്ക് ഒഴിച്ചുകൊടുത്തുകൊണ്ട് എല്ലാ അസുഖവും മാറുമെന്ന് യൂസഫലി അഴീക്കോടിനോട് പറഞ്ഞു.
വേണമെങ്കില്‍ വിദഗ്ധ ചികില്‍സക്കായി വിദേശത്തുനിന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാമെന്നും മരുന്നുകള്‍ ആവശ്യമെങ്കില്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കാമെന്നും യൂസഫലി അഴീക്കോടിനോട് പറഞ്ഞു. വിദേശത്തുവെച്ച് യൂസഫലിയുമായി വേദി പങ്കിട്ട കാര്യം അഴീക്കോട് അനുസ്മരിച്ചു. ഇതിനിടെ ആത്മകഥയുടെ കോപ്പി ഒപ്പിട്ട് അഴീക്കോട്, അദ്ദേഹത്തിന് കൈമാറി.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment