Friday, 9 December 2011

Re: [www.keralites.net] അമ്മ അറിയാന്

 

അമ്മ അങ്ങനെയാണ്‌ ലോകം മുഴുവന്‍ സ്‌നേഹം സ്‌നേഹം എന്നു പറഞ്ഞ്‌ ഓടി നടക്കും. മക്കളേ എന്നു വിളിച്ച്‌ എല്ലാവരെയും കെട്ടിപ്പിടിക്കും. ഉമ്മ വയ്‌ക്കും. പക്ഷേ അമ്മയുടെ ആശുപത്രിയിലെ നേഴ്‌സുമാരെ കൂലി കൂടി ചോദിച്ചതിന്റെ പേരില്‍ ഗുണ്ടകളെ കൊണ്ട്‌ തല്ലിച്ചിരിക്കുന്നു. ഏറ്റവും കൂടുതല്‍ അറക്കല്‍ നടക്കുന്ന സ്ഥാപനമാണത്രെ അമ്മയുടെ ആതുരസേവനവിളനിലമായ അമൃതാ ആശുപത്രികള്‍ അമ്മയ്‌ക്കും ഗുണ്ടകള്‍ക്കും തമ്മില്‍ എന്ത്‌ ബന്ധം എന്നു ചോദിക്കരുത്‌. ആള്‍ദൈവങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആര്‍ക്കും അനുവാദമില്ലെന്ന്‌ തെളിയിക്കുന്നതാണ്‌ അമ്മയുടെ ആശുപത്രിയിലെ രീതികള്‍. ഈ വാര്‍ത്ത ഇന്ന്‌ മിക്ക മാധ്യമങ്ങളും തമസ്‌കരിക്കുകയും ചെയ്‌തിരിക്കുന്നു. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക്‌ നീതി നടപ്പിലാക്കി കൊടുക്കാന്‍ കഴിയാത്ത ഒരാള്‍ക്കെങ്ങനെ ലോകത്തിന്റെ ദൈവമാകാന്‍ കഴിയും? ലോകത്തിന്റെ അമ്മയാകാന്‍ കഴിയും? 


From: bipinbabu babu <bipinbabu_2020@yahoo.co.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Friday, 9 December 2011, 9:12:09
Subject: Re: [www.keralites.net] അമ്മ അറിയാന്

സുഹിര്തെ ,
ദൈവത്തി നെയും അവരുടെ ഗുണ്ടകളുടെയും പേടിച്ചാണ്, മീഡിയകള്‍
പഞ്ചപുച്ചമടകി നില്‍കുന്നത്, ഇതു പോലെയുള്ള സന്ദര്ബത്തില്‍ നമുക്ക്  സഹായം ചെയുനത്
facebook  പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ്കള്‍ ആന്നു, പ്രതികരികണ൦ ഈ സൈറ്റ്കള്‍
വഴി ജനത്തിനു മനസിലാകും വിദം വിസദികരികണം, അഴിച്ചു മാറ്റണം നമുക്ക് ഈ കാപാലികന്‍  മാരുടെ 
മുഖം മുടി,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഇല്ലകില്‍ നാളെ നമുടെ മകള്‍ക് ജീവികാനുള്ള അവകാശം അവര്‍ നിഷേദികും......
..................ചിന്തികു സുഹിര്തെ ,,,, നാളെ നമുടെ മകളെ അടിമകള്‍ ആകണമോ ???????????????????????

From: abhi mathew <abhiman004@yahoo.co.in>
To: Keralites <Keralites@YahooGroups.com>
Sent: Thursday, 8 December 2011 9:50 PM
Subject: Re:[www.keralites.net] അമ്മ അറിയാന്

അമൃത ഹോസ്പിടല്‍ ലെ വര്‍ക്ക്‌ ചെയ്തിരുന്ന ആളുടെഅനുഭവം


ബെന്‍സ് കാറില്‍ വരുന്ന ദൈവം!!!
 
ഒരു വര്‍ഷത്തോളം അമൃത ആശുപത്രിയില്‍ ജോലി ചെയ്ത ആളാണ് ഞാന്‍. കഴിഞ്ഞ രണ്ടു ദിവസമായ അമൃതയില്‍ നടക്കുന്ന സമരം ഉള്ളത് പറഞ്ഞാല്‍ ഞാന്‍ ഏറ്റവും സ്വപനം കണ്ട ഒന്നാണ്... ഈ സമരവുമായി മുന്നോട്ടു വന്ന പ്രിയ സുഹൃത്തുക്കള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. കേവലം ശമ്പളവര്‍ധനയില്‍ ഉപരി അവിടെന്നിന്നും ഉയരുന്നത് കാലങ്ങളായി അവിടെ ജോലി ചെയ്യുന്ന നഴ്സുമാര്‍ നേരിടുന്ന മാനസിക പീഡനങ്ങല്‍ക്കെതിരെയുള്ള ഒരു പ്രതിഷേധമാണ്... മനസ്സില്‍ ആണ്ടു കൂടിയ പ്രതിഷേധത്തിന്റെ പ്രതിഫലനം. ഞങ്ങളും മനുഷ്യരാണെന്നും ഞങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നുമുള്ള ഒരു ഓര്‍മപ്പെടുത്തല്‍.

അമൃത ആശുപത്രി അധികൃതരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായ പ്രകോപനപരമായ ഒരു നടപടിയാണ് ഇപ്പോള്‍പ്രത്യക്ഷ സമരത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം U.N.A എന്നൊരു സംഘടന അമൃതയില്‍ അവരുടെ യൂനിറ്റ് തുടങ്ങി ശമ്പള വര്‍ധനയും അനുബന്ധ ആവശ്യങ്ങളും ഉന്നയിച്ചു കഴിഞ്ഞ ദിവസം ഭാരവാഹികള്‍ സമരത്തിനു നോട്ടിസ് കൊടുത്തു, എന്നാല്‍ നോട്ടിസ് കൊടുത്തവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടുകൊണ്ടാണ് മാനേജുമെന്റ്റ് അതിനോട് പ്രതികരിച്ചത്. ഈ തിരുമാനം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട U.N.A സംസ്ഥാന നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചു വരുത്തിയിട്ട് കാണിച്ച പോക്രിത്തരത്തിനുള്ള പ്രതിഫലമാണ് ഇപ്പോള്‍ അമൃത ആശുപത്രിഅനുഭിക്കുന്നത്. ഇരുപതോളം ആളുകള്‍ ആ ചെറുപ്പക്കാരെ തല്ലിചതച്ചു, തലക്കും കാലിനും ദേഹമാസകലവും പരിക്ക് പറ്റി അവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇത്തരം ക്രിമിനലുകളെ ഒരു ആശുപത്രിക്കുള്ളില്‍ എന്തിനാണ് വച്ചുപോറിപ്പിക്കുന്നത് എന്ന് മാനേ ജുമെന്റ്റ് വ്യക്തമാക്കണം, അതോടൊപ്പം ഈ ആക്രമണത്തിനു നേതൃത്വം കൊടുത്തവരെയും അതിനു നിര്‍ദേശം കൊടുതവരെയും, അത് ഏതു കൊമ്പത്തെ സ്വാമി ആയാലും നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ ഇടപെടണം. വിളിച്ചു വരുത്തി ആക്രമിക്കുന്ന മൂന്നാം തരം തെരുവ് ഗുണ്ടകളുടെ സ്ഥിതിയിലേക്ക് അമൃത മാനേജുമെന്റ്റ് തരംതാഴാന്‍ പാടില്ലായിരുന്നു. പിന്നെ 'ചാണകകുഴിയില്‍ നിന്നും ശര്‍ക്കരപാനി പ്രതിഷിക്കാന്‍ കഴിയില്ലലോ..!' അത് കൊണ്ട് അതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.

മൂന്നര മുതല്‍ നാലു ലക്ഷം രൂപ വരെ ചിലവാക്കി മൂന്ന് നാലു വര്‍ഷം കുത്തിയിരുന്നു പഠിച്ചുഒരു ഡിഗ്രിയോ ഡിപ്ലോമയോ നേടി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുന്നത് 3000 അല്ലെങ്കില്‍ 4000 രൂപ. പലരും ലോണ്‍ എടുത്താണ് പഠിക്കുന്നത് അത് തിരിച്ചടക്കാന്‍ ഉള്ളത് പോലുംജോലിയില്‍ നിന്നും ലഭിക്കുന്നില്ലെങ്കില്‍ ആ ജോലികൊണ്ട് എന്ത് കാര്യം? അതിലെല്ലാം ഉപരിയായി ഒരു ജോലി ചെയ്യുമ്പോള്‍ നമുക്ക് ഒരു ജോബ്‌ സാറ്റിസ്ഫാക്ഷന്‍ ഉണ്ടാകണം, എന്‍റെ അനുഭവത്തില്‍ ഒരു വര്‍ഷത്തെ എന്‍റെ ജോലിക്കിടയില്‍ അങ്ങനെ ഒന്ന് ഞാന്‍ അനുഭവിച്ചിട്ടില്ല. ഓരോ ദിവസവും ജോലിക്ക് കയറുന്നതിനു മുന്‍പ് ഉള്ളില്‍ തീയാണ് കാരണം അത്രയ്ക്കാണ് അവിടെയുള്ള ജോബ്‌ സ്‌ട്രെസ്. നമ്മുടെ കുറ്റം കണ്ടു പിടിക്കാന്‍ മാത്രം നിയോഗിക്കപ്പെട്ട സൂപ്പര്‍വൈസര്‍മാര്‍ എന്നൊരു വിഭാഗമുണ്ട്, എല്ലാരേം അല്ല ഞാന്‍ ഉദ്ദേശിച്ചത് പക്ഷെ ചിലര്‍, അവരുടെ ചിലപ്പോഴത്തെ സംസാരവും പ്രവര്‍ത്തിയും കാണുമ്പോള്‍ ഇവര്‍ക്ക് നഴ്സിങ്ങില്‍ ആണോ അതോ ആളുകളെ വെറുപ്പികുന്നത്തിലാണോ വിദ്യാഭ്യാസം ലഭിച്ചത് എന്ന് തോന്നി പോകും.

അമൃതയിലെ മറ്റു ജോലിക്കാരുടെ കാര്യം പറയുകയും വേണ്ട.. സെക്യൂരിറ്റി ജീവനക്കാരുടെ നിപ്പും ഭാവവും ഒക്കെ കണ്ടാല്‍ അവര് വല്ല അതിര്‍ത്തിയിലും കാവല് നില്‍ക്കുവാണോ എന്ന് തോന്നും. അവിടത്തെ സ്റ്റാഫ്‌ ആണെങ്കില്‍ പോലും എന്തെങ്കിലും ആവശ്യത്തിനു അകത്തു പോകാന്‍ വാതിലില്‍ ചെല്ലുമ്പോള്‍ നമ്മളോടുള്ള പെരുമാറ്റവും കണ്ടാല്‍ ഇന്ത്യയിലേക്ക്‌ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നവല്ല പാക്കിസ്ഥാന്‍ തീവ്രവാദിയും ആണോ നമ്മള്‍എന്ന് പോലും സംശയിച്ചു പോകും. രാത്രി 8 മണി മുതല്‍ രാവിലെ 8 മണി വരെയാണ് നൈറ്റ്‌ ഡ്യൂട്ടി, അതും ഒരു പോളകണ്ണടക്കാന്‍ പറ്റില്ല ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോ ഒരു 9 മണി കഴിയും അതും കഴിഞ്ഞു വല്ലതും കഴിക്കാന്‍ കാന്റീനില്‍ ചെന്നാല്‍ ചിലപ്പോ ദേക്ഷ്യം വരും കാന്റീന്‍ ജീവനക്കാരുടെ പെരുമാറ്റം അതുപോലെയാണ്. കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല അവിടെ ജോലി ചെയ്തവര്‍ക്കും ചെയ്യുന്നവര്‍ക്കും അതിനെ കുറിച്ചെല്ലാം വളരെ വ്യക്തമായ ധാരണയുണ്ട്.

1200 കിടക്കകള്‍ ഉള്ള ഒരു ആശുപത്രി, 400 രൂപയാണ് ഏറ്റവും കുറവ്ദിവസവാടക പിന്നെ ഭക്ഷണത്തിനും മരുന്നിനും 'സേവന'ത്തിനും തുടങ്ങി മുക്കുന്നതിനും മൂളുന്നതിനും വരെ കാശ്, പക്ഷെ നഴ്സുമാര്‍ക്ക് ശമ്പളം കൊടുക്കാന്‍ മാത്രം പൈസ ഇല്ല. പിന്നെ മെഡിസിനും മറ്റു അനുബന്ധ കോഴ്സുകള്‍ക്കും വാങ്ങുന്ന കൊഴക്ക്‌ കൈയും കണക്കുമില്ല.. M.D (Radiology) കോഴ്സിനു 'ഒരു കോടി' രൂപ ഡോണേഷന്‍ കൊടുത്ത ആളെ എനിക്കറിയാം.ഇത്രേം ഒക്കെ പിഴിഞ്ഞുണ്ടാക്കിട്ടു ആതുര സേവനമാണ് പോലും...so called charity in Amrita Hospital is a stupidity....

എവിടെനിന്നാണ് ഈ മഹത്തായ വ്യവസായ സംരഭത്തിന്റെ തുടക്കം, എന്താണ് ഇതിനെല്ലാം ഉള്ള മൂലധനം...ഉത്തരം വളരെ ലളിതമാണ് മനുഷ്യന്റെ വിശ്വാസങ്ങളെ അതി വിധക്തമായി ചൂഷണം ചെയ്താണ് ഇതെല്ലം ഉണ്ടാക്കിയത്. ഇത്തരം കപട സന്യാസിമാരെ സമൂഹം തിരിച്ചറിയണം ഇത്തരം ചൂഷണങ്ങല്‍ക്കെതിരെ പ്രതികരിക്കാന്‍ നമുക്ക് കഴിയണം. "Men or women at or beyond the age of fifty years old or by young monks who wish to renounce worldly and materialistic pursuits and instead dedicate their entire life towards spiritual pursuits" എന്നാണ് സന്യാസത്തിനുവിക്കിപീടിയനല്‍ ക്കുന്ന അര്‍ഥം. ആദിശങ്കരനും, സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും തുടങ്ങി ജീവിതം സമൂഹനന്മ എന്ന മഹത്തായ ഒരു ലക്ഷ്യത്തിനു മാറ്റി വച്ച അനേകം സന്യാസിമാര്‍ നമുക്കുണ്ട്. അവരുടെയെല്ലാം മഹത്തായ ജീവിതവുമായി തുലനം ചെയ്യുമ്പോള്‍ സാമ്പത്തിക ലാഭം മാത്രം ലക്‌ഷ്യം വച്ചു പ്രവര്‍ത്തിക്കുന്ന മനുഷ്യനെ കച്ചവട കണ്ണോടെ മാത്രം നോക്കുന്ന സന്യാസ മഠങ്ങള്‍ക്കും , ബെന്‍സ് കാറില്‍ വരുന്ന ഇത്തരം പുതിയ കാല ദൈവങ്ങള്‍ക്കും എന്ത് പ്രസക്തിയാണ് ഉള്ളത്.

സമരത്തിനു എല്ലാവിധ ആശംസകളും നേരുന്നു "നമ: ശിവായ"

From: bipinbabu babu <bipinbabu_2020@yahoo.co.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, 8 December 2011 2:15 PM
Subject: Re: Fw: [www.keralites.net] അമ്മ അറിയാന്
പ്രിയസഹോദര,
നനായി നടക്കുന്ന ഒരു സ്ഥാപനത്തിനെ നശിപ്പിക്കാന്‍ വേണ്ടി സമരം ചെയുന്നവര അല്ല അവര്‍. ജോലിയുടെ പേരില്‍ നടക്കുന്നചൂശണ്ണതിനെതിരെ ‍ആന്നു സഹോദര അവര്‍സമരംചെയുന്നത്,അവിടെ ചെന്ന് അനുഭവം ഉള്ള ഒരാള്‍ ഒരികലും അവരെതെറ്റ്പറയുകയില്ല,രോഗിയായി ചെല്ലുന്ന ഒരാളോട് ഹോസ്പിടല്‍ മാനേജ്‌മന്റ്‌ പെരുമാറ്റം കണ്ടു തന്നെ അറിയണം,
ലോകം ഭരിക്കുന്ന എല്ലാവരും ഞാന്‍ഗളുടെ കൂടെ ഉണ്ന്ടന്നെധാര്‍തഷ്ടം ആന്നുസഹോദര നമുക്ക്കാണാന്‍കഴിയുന്നത്,
മനുശന്ടെ ജീവുന്നുഒരുമുട്ടുസുചിയുടെപോലുംവിലനല്‍കാത്തവരോട്നമള്‍എന്തിനുസപ്പോര്‍ട്ട്ചെയണം,"കെട്ടിപിടിച്ചുഉമ്മ
വച്ചിലെകിലുംകഞ്ഞികുടികാനുള്ളസമ്പളംഎകിലുംകൊടുകണം"എന്മേര്‍ഗെന്‍സിഅയയി ഹോസ്പിടല്‍എത്തിയരോഗിയെ
പൈസപിന്നെമതി ഇപ്പോള്‍ട്രീറ്റ്‌ചെയാംഎന്ന്പറയുന്നമഹാമനസ്കഥഒന്ന്‌അവര്കില്ലലോ,മുഴുവന്‍പൈസയും അടകാതെരോഗിയെ ഒന്ന്‌നോകുകപോലുംഇല്ലലോ അതാണ് അവരുടെ ചാരിറ്റി,പിന്നെഎന്തിനുസഹോദരഇത്രവേദന,തങ്ങള്കുംഅനുഭവം വരുബോള്‍
ഒരു പക്ഷെ മനസിലാകും",ചാരിറ്റി എന്നാ ചീടിംഗ്"ഇപ്പോള്‍ജനത്തിനുമനസിലായി എന്നു വേണം കരുതാന്‍ ,,,,,,,,,,,,,,,,,,

From: jo <daffyjoe@gmail.com>
To: Keralites@yahoogroups.com
Sent: Thursday, 8 December 2011 10:57 AM
Subject: Re: Fw: [www.keralites.net] അമ്മ അറിയാന്
തൊഴില്‍ സമരങ്ങള്‍ മൂലം പൂട്ടിപോയ എത്ര സ്ഥാപനങ്ങള്‍ നമ്മള്‍ക്ക് അറിയാം . ഏതെങ്കിലും ഒരു സ്ഥാപനം union ഇടപെട്ടു തുറന്ന ചരിത്രം ഉണ്ടായിട്ടുണ്ടോ? പ്രവാസികളെ, എന്ത് കൊണ്ട് ആണ് നിങ്ങള്‍ ഗള്‍ഫ്‌ ഇല്‍ പോയി union ഉണ്ടാക്കാത്തത് ? നാട്ടില്‍ വരുമ്പോള്‍ വെറുതെ ഇരിക്കുന്നവര എല്ലാവരും കൂടി അവരുടെതായ ഒരു സംഘടന വരെ ഉണ്ടാക്കും . സമരം എല്ലാവരെയും ബാധിക്കുന്ന ഒരു കാര്യത്തിന് വേണ്ടി ആയിരിക്കണം. അല്ലാതെ നനായി നടക്കുന്ന ഒരു സ്ഥാപനത്തിനെ നശിപ്പിക്കാന്‍ വേണ്ടി ആകരുത്. ഒരു ജോലി പോയാല്‍ അടുത്തത് നേടാന്‍ കഴിവുള്ളവര്‍ക്ക് വിഷമം ഇല്ലല്ലോ ? ഒരു സ്ഥാപനത്തില്‍ സമരം നടക്കുമ്പോള്‍ എത്ര പേര്‍ അവിടെ ജോലി ചെയ്യുന്നവര്‍ ആണെന്ന് ഒരു കണക്കു നോക്കിയാല്‍ അതിലെ കള്ളത്തരം മനസ്സില്‍ ആകും.
2011/12/8 bipinbabu babu <bipinbabu_2020@yahoo.co.in>
ഡിയര്‍, ശശിധരന്‍
താങ്കളുടെ ലേഖനം വായിച്ചു, യൂണിയന്‍ ഉണ്ടാക്കിയും സമരം ചെയ്തുംആവശങള്‍ചോദികുന്നത്
നിവര്തികെടുബോള്‍ മാത്രംആന്നു സുഹെര്തെ,ഏതിരുസലത്തുംപ്രോബ്ലംഉണ്ടാകുന്നത്അടിമത്തം അടിചെല്‍പികുബോള്‍ മാത്രം ആന്നു,8 മണിക്കൂര്‍ ജോലിക് പകരമായി12ഉം16ഉംജോലിചെതിട്ടു അതിനുള്ളവേദനം കിട്ടതാകുബോള്‍ഉള്ളവേദനമട്ടരെകള്നനായിസുഹ്ര്ത്തിനുമനസിലാകുമെന്ന്വിശ്വസിക്കുന്നു,കാരണം തങ്ങള്‍ഉം പ്രവാസിഅന്നെലോ? കേരളത്തില്‍ ജനിച്ചു വളര്‍ന നമ്മള്‍ഈവിടെനടക്കുന്നകൊടുംക്രുരത കണ്ടിലെന്ന് നടികണമോ?
തഗളുടെ മകനോ മകളോ അമ്രിതയില്‍ നേഴ്സ് ആയി വര്‍ക്ക്‌ ചെയുനുടെകില്‍അവരുടെകൈയോ,കല്ലോതല്ലിഓടിചിരുനെകില്‍നിങള്‍ ഇഗനെപറയുംആയിരുണോ?നിങള്‍ ഇതുപോലെ സപ്പോര്‍ട്ട് ചെയാന്‍ നിങള്‍ അവിടത്തെ ഷെയര്‍ ഹോല്ടെര്‍ അന്നോ? അനിതി കണ്ടാല്‍ പ്രതികരനശേഹി ഇല്ലാത്ത നപുംസകത്തെ പോലെ പെരുമാരുനത് സാരി അല്ല സുഹുര്‍തെ,പിന്നെ ചാരിട്ട്യുടെ മറവില്‍ പകല്‍ കൊള്ളക്നടത്തുന്നകോ-ഒപെരറെ ബീമാനെതിരെ എതിരെ പ്രതികരിച്ചതാണോസുടര്സന്‍കുമാര്‍ ചെയ്ത കുറ്റം? തങ്ങള്‍ക് നാട്ടില്‍ ജോലികിട്ടാനില്ലാത്തത്കൊണ്ടല്ലോഅല്ലെലോപ്രവാസി ആയതു തങ്ങള്‍കു ഒരുപാടുസംബാദികണംഎന്നാഅതിയഗ്രഹം കൊണ്ടാണല്ലോ? തങ്ങള്‍ക് എന്തുഅകാം മറ്റുള്ളവര്‍ അങനെ ചിന്തിച്ചാല്‍ അത്സരിഅല്ലെ എന്നാ ഫുടെല്‍ വെവസ്ഥിതി മാറണം,ചെറിയൊരുപനി ആയി ഹോസ്പിറ്റലില്‍ചെന്നാല്‍സ്വതംവീട്വില്പികാത്ത എത്രഹോസ്പിടല്‍ഉണ്ട്നമ്മുടെ നാട്ടില്‍? അങനെ ഉള്ളകോ-ഒപെരറെബിമന്‍മാര്‍ക്കുസ്ടഫ്ഫിനുഅവരുടെആവശിഗല്‍നടത്തികൊടുത്താല്‍എന്താണ്സംബവികുക
അമൃതാനന്ദമയിയുടെ പേരിലുള്ള കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നഴ്‍സുമാരെ ഗുണ്ടകള്‍ മര്‍ദ്ദിച്ച വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിയാനുള്ള സാധ്യത കുറവാണ്. കാരണംയെതൊരു വമ്പന്‍മിഡിയികുംമുകളില്‍പറക്കാന്‍കഴിവുള്ളനിയമത്തെ
കാറ്റില്‍പരത്താന്‍കഴിവുള്ളകഴുകന്‍മാരന്നു മാനേജ്‌മന്റ്‌ എന്ന് പേരുള്ള ആഗുണ്ടകള്‍, ഇതിനു അതിരെ ഇപ്പോള്‍ പ്രതികരിചിലെകില്‍ ചിലപ്പോള്‍നിങ്ങള്‍ക്കോ,നിങളുടെ മകള്‍കോനിവര്‍ന് നില്‍കാന്‍ കഴിവിലാത്തവര്‍ആയ്യിപോകും,
ഉണ്നരുപ്രിയപെട്ടവരെപ്രതികരികു ഇല്ലെഗില്‍നാളത്തെഇരനിങള്‍ ആക്കാം,,,,,,.....................
 
From: K.Sasi dharan <dharanksasi@yahoo.co.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, 7 December 2011 5:08 PM
Subject: Re: [www.keralites.net] അമ്മ അറിയാന്
Dear sudharsan kumar
താങ്കളുടെ ലേഖനം വായിച്ചു. യൂണിയന്‍ ഉണ്ടാക്കിയും സമരം ചെയ്തും കേരളത്തില്‍ തൊഴില്‍ ഇല്ലാതെ ആയി ജനസംഖ്യയുടെ
പകുതിയോളം പേര്‍ കേരളത്തിനു വെളിയില്‍ പോയി അന്നം തേടുന്നു. അവിടെയെങ്ങും ഇത്തരം യൂണിയനുകളും സമരങ്ങളും
നടക്കുന്നില്ല.അവിടെയെല്ലാം സര്‍വ്വ കാരൃങ്ങളും നീതിയുക്തമായാണ് നടക്കുന്നതെന്ന് കരുതുന്നുണ്ടോ. ഒരിക്കലും ഇല്ല. ഒരുസ്താപനത്തില്‍
ജോലിക്ക് കയറുമ്പോള്‍ ഒരുകരാര്‍ തീര്‍ച്ചയായും ഉണ്ട്. അതില്‍നിന്നും മാറ്റം വരുമ്പോള്‍ ആജോലീ ഉപേക്ഷിച്ചു മറ്റൊരു ജോലി തേടുന്ന
സംസ്കാരത്തിലേക്ക് നാം മാറേണ്ട കാലം എന്നേ അതിക്രമിച്ചു കഴിഞ്ഞു. സംഘടനയുടെ പേരില്‍ ഒരുജോലിയും ചെയ്യാതെ നടക്കുന്ന
പരഭോജികളാണ്ഇത്തരം സമരങ്ങള്‍ നടത്തിക്കുന്നത്. അത്അവരുടെ ഉദരപൂരണമാര്‍ഗം മാത്രമാണ്. ഇപ്പോള്‍ മറ്റൊരു തൊഴില്‍ സ്താപനങ്ങളും ഇല്ലാതെ വന്നപ്പോള്‍ അവറ്റകള്‍ ആതുരാലയങ്ങള്‍ ലക്ഷൃമാക്കി പണിതുടങ്ങി എന്നാണ് മനസ്സിലാക്കേണ്ടത്.സംശയം
ഉണ്ടെങ്കില്‍ സമരചെയ്തവരെ ഒറ്റക്ക് കണ്ടു സംസാരിച്ചാല്‍ അവര്‍ പറയും യൂണിയന്‍ പറഞ്ഞു ഞങ്ങള്‍ പണിമുടക്കി എന്ന്.കുറച്ചു
കൂടുതല്‍ സൌകര്യം ലഭിച്ചാല്‍ മോശമല്ലല്ലോ എന്നുംകൂടി പറയും.നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇല്ലാതാക്കുക ഇവരുടെ
ലക്ഷ്യം ആവില്ല അപ്പോഴത്തെ കാരൃം നടത്തലു മാത്രമാണ് ലക്ഷൃം. അത് നമ്മുടെ നാടിന്റെ നാറാണക്കല്ലു പറിക്കാന്‍ ആണ്സഹായിക്കുക.
ആയതിനാല്‍ പ്രിയസുഹ്രുത്തേ സ്താപനങ്ങളെ ചീത്ത പറയുന്നതുനിര്‍ത്തി യാഥാര്‍ത്ഥൃം മനസ്സിലാക്കി പ്രതികരിക്കൂ.തൊഴിലാളിക്ക്
അവകാശങ്ങള്‍ ഉള്ളതുപോലെ തൊഴില്സ്തപാനത്തോട് ചില കടപ്പാടും ഉണ്ട് അതേക്കുറിച്ച് ഒരു യൂണിയനും ഇന്നുവരെ ആഹ്വാനം
ചെയ്തുകണ്ടിട്ടില്ല.ഇതെന്തു സംസ്കാരം. കേരളത്തിന് മാത്രം സ്വന്തമായ സ്വത്ത്. ഇത് ഇനിയും ആവര്‍ത്തിച്ചാല്‍ ഉള്ള ആള്‍ക്കാര്‍കൂടി നാടുവിടാന്‍ നിര്‍ബന്ധിതരാവും. കഴിയുന്നതും അത്അനുവദിക്കരുത്.
വിദേശത്ത് ജോലിയെടുക്കുന്ന ഒരുഹതഭാഗൃന്‍
K.Sasidharan
UAE‍

From: Sudarsan Kumar (EU3) <KSudarsan@ccc.ae>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, 7 December 2011 8:14 AM
Subject: [www.keralites.net] അമ്മ അറിയാന്
അമ്മ അറിയാന്‍
ലോകമെങ്ങുമുള്ള മനുഷ്യ സ്നേഹികള്‍ക്ക് ആശ്വാസവും അറിവും പകര്‍ന്നു നല്‍കുന്ന മാതാ അമൃതാനന്ദമയിയുടെ പേരിലുള്ള കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നഴ്‍സുമാരെ ഗുണ്ടകള്‍ മര്‍ദ്ദിച്ച വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിയാനുള്ള സാധ്യത കുറവാണ്. അമ്മയ്‍ക്കും അമ്മയുടെ പേരിലുള്ള സ്ഥാപനത്തിനും കളങ്കമുണ്ടാക്കാനിടയുള്ള ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ആരും ആഗ്രഹിക്കില്ല.അമ്മയുടെ കാരുണ്യവും വാല്‍സല്യവുമറിഞ്ഞിട്ടുള്ള ഒരാള്‍ക്കും ഈ അക്രമങ്ങളോട് അമ്മ യോജിക്കും എന്നും കരുതാനാവില്ല.എന്നാല്‍,അക്രമത്തിനിരയായ നഴ്‍സുമാരും അമ്മയുടെ മറ്റു ഭക്തരെപ്പോലെ തന്നെയുള്ളവരാണ് എന്നത് മാനേജ്‍മെന്റ് മറക്കരുതായിരുന്നു.
കഴിഞ്ഞ ദിവസം കൊല്ലത്തെ ശങ്കേഴ്‍സ് ആശുപത്രിയില്‍ നഴ്സുമാരെ ഗുണ്ടകള്‍ മര്‍ദിച്ച സംഭവം മാധ്യമങ്ങള്‍ അതിവിദഗ്ധമായി മുക്കിയിരുന്നു. ഇവിടെയും അതാവര്‍ത്തിക്കും. അമൃത ആശുപത്രിയില്‍ ഇന്നലെ രാവിലെ ചര്‍ച്ചയ്‍ക്കെത്തിയ നഴ്‍സിങ് അസോസിയേഷന്‍ ഭാരവാഹികളെയാണ് മറ്റ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇറച്ചിക്കൊതിയുള്ള ആശുപത്രികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യനന്മയ്‍ക്കും സാമൂഹികസേവനത്തിനും വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നത് വേദനാജനകമാണ്.
ക്രൂരമായ പീഡനങ്ങളും ചൂഷണവുമേറ്റുവാങ്ങുന്ന നഴ്‍സിങ് സമൂഹം രാജ്യത്ത് ഒരു വിപ്ലവത്തിലൂടെ കടന്നുപോവുകയാണ്. മുംബൈയിലെ നഴ്‍സുമാരുടെ സമരകഥകളും മാനേജ്‍മെന്റുകളുടെ ക്രൂരതകളും വര്‍ണിച്ച മാധ്യമങ്ങള്‍ സ്വന്തം കണ്‍മുന്നിലെ അക്രമങ്ങള്‍ക്കു മുന്നില്‍ ഷണ്ഡീകരിക്കപ്പെടുകയാണ്. അവര്‍ മനുഷ്യരാണെന്നും അവര്‍ ചെയ്യുന്നത് മാന്യമായ പ്രതിഫലം അര്‍ഹിക്കുന്ന ജോലിയാണെന്നുമുള്ള സത്യം അംഗീകരിക്കാന്‍ മടിക്കുന്ന മാനേജ്‍മെന്റുകള്‍ അവരെ അടിച്ചമര്‍ത്താനും കൊലപ്പെടുത്താനും വരെ തയ്യാറാകും എന്നതിന്റെ സൂചനകളാണ് കാണുന്നത്.ലോകത്തെ ഏറ്റവും സുരക്ഷിതത്വമില്ലാത്ത,ഏറ്റവുമധികം അവഗണിക്കപ്പെട്ട, എന്നാല്‍ ഏറ്റവും അനിവാര്യമായ തൊഴില്‍മേഖലയില്‍ നിന്നും ഉയരുന്ന സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും ശബ്ദങ്ങളെ അവഗണിക്കുന്നത് നീതികരിക്കാനാവാത്ത ക്രൂരതയാണ്.
നഴ്‍സുമാരെ ആക്രമിക്കാന്‍ മാധ്യമങ്ങളും സര്‍ക്കാരും നല്‍കുന്ന ഈ മൗനാനുവാദം മൂലം അക്രമങ്ങള്‍ ഇനി കൂടുതല്‍ വ്യാപിക്കും.ഇതേ മാതൃക പിന്തുടര്‍ന്ന് നഴ്‍സുമാരുടെ കയ്യും കാലും തല്ലിയൊടിക്കാന്‍ മാനേജ്‍മെന്റുകള്‍ തയ്യാറാവും.ഒടുവില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം പോലെ പ്രതിഷേധം വൈകാരികമായതിനു ശേഷം സമവായവുമായി എത്തുമ്പോഴേക്കും വല്ലാതെ വൈകിപ്പോയിട്ടുണ്ടാവും.
പുതുതായി രൂപീകരിച്ച യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ എന്ന സംഘടനയുടെ യുണിറ്റ് അമൃത ആശുപത്രിയിലും ഉണ്ടാക്കിയിരുന്നത്രേ. അസോസിയേഷന്‍ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരെ മാനേജ്മെന്‍റ് പിരിച്ചുവിട്ടു. ഇതാണു സമരത്തിലേക്കു നയിച്ചത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ നേരത്തെ അറിച്ചതുപ്രകാരം യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജാസ്മിന്‍ ഷാ, തൃശൂര്‍ ജില്ലാ സെക്രട്ടറി ഷിഹാബ് എന്നിവര്‍ ആശുപത്രിയിലെത്തിയപ്പോള്‍ ആശുപത്രി ജീവനക്കാര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നത്രേ.പരുക്കേറ്റവരെ മര്‍ദിച്ചവര്‍ തന്നെ അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കൈകാലുകള്‍ ഒടിഞ്ഞ ഇവരെ മറ്റ് ആശുപത്രികളില്‍ പോകാന്‍ അനുവദിക്കാതെ മണിക്കൂറുകളോളം കാഷ്വല്‍റ്റിയില്‍ തടഞ്ഞുവെച്ചു.ഇതെത്തുടര്‍ന്ന് ആശുപത്രിയിലെ ഇരുനൂറോളം വരുന്ന നഴ്‍സുമാര്‍ ആശുപത്രിക്കു മുന്നില്‍ കുത്തിയിരുന്നു.തുടര്‍ന്ന് പൊലീസെത്തിയെങ്കിലും പൊലീസിനു നേരെയും ആശുപത്രി ജീവനക്കാരുടെ അക്രമമുണ്ടായി.
അമ്മ എന്ന വാക്കിന് ലോകത്ത് ഇന്ന് ഒരേയൊരു പര്യായമേയുള്ളൂ, അത് മാതാ അമൃതാനന്ദമയിയുടേതാണ്. അമ്മയുടെ പേരിലുള്ള സ്ഥാപനത്തില്‍ യൂണിയന്‍ പ്രവര്‍ത്തനം വേണോ വേണ്ടയോ എന്നത് എന്റെ വിഷയമല്ല.അവിടെ ചര്‍ച്ചയ്‍ക്കു വന്നവര്‍ ചെയ്തത് തെറ്റോ ശരിയോ എന്നും എനിക്കറിയില്ല.എന്നാല്‍,ആ പേരിനു കളങ്കമുണ്ടാക്കും വിധം ഇത്തരത്തില്‍ ക്രൂരമായ അക്രമങ്ങള്‍ക്ക് ആശുപത്രി പരിസരം വേദിയായത് ഖേദകരമാണ്.എല്ലാ വേദനകളും ഇല്ലാതാക്കുന്ന പവിത്രമായ സ്ഥലത്ത് അക്രമികള്‍ ആയുധങ്ങളുമായി വേട്ടയ്‍ക്കിറങ്ങുന്നത് നിര്‍ഭാഗ്യകരമാണ്.
www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment