Wednesday 28 December 2011

Re: [www.keralites.net] നമ്മുടെ നാടിന്‍റെ അവസ്ഥ (hot news)

 

 
QUICK ACTION FROM PUBLIC IN KANNUR AND FROM
                      POLICE AGAINST CRIMINAL
                         ALL ARE UNDER CUSTODY
 
 
മട്ടന്നൂര്‍: ഉളിക്കലിലെ വയത്തൂര്‍ പുഴക്കരയില്‍ ബംഗാളി യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ നാലുപേരെ മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. ഉളിക്കല്‍ പ്ളാത്തോട്ടത്തില്‍ ഹൗസില്‍ എ.സി. ബിജു (37), മണിപ്പാറ നടുത്തുണ്ടി ഹൗസില്‍ എന്‍.ജെ. ജംഷീര്‍ (22), ഉളിക്കല്‍ മേപ്പാടി കണ്ണോത്ത് വീട്ടില്‍ മുഹമ്മദ് ഷെരീഫ് (27), ഉളിക്കല്‍ കെമ്പനാംപറമ്പില്‍ മുഹമ്മദ്  ഷാലിഫ് (22) എന്നിവരെയാണ് മട്ടന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. പ്രതികളെ കൊണ്ടുവന്നതറിഞ്ഞ് വന്‍ ജനാവലി കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. കോടതിയില്‍നിന്ന് പുറത്തേക്ക് കൊണ്ടുവന്ന പ്രതികളെ പൊലീസ് വാനിലേക്ക് കയറ്റുന്നതിനിടെ ഒരു സംഘം ആക്രമിക്കാനൊരുങ്ങിയത് സംഘര്‍ഷത്തിനിടയാക്കി. പൊലീസും യുവാക്കളും ഉന്തും തള്ളുമായപ്പോള്‍ കൂടുതല്‍ പൊലീസെത്തി രംഗം ശാന്തമാക്കി. പൊലീസ് വാഹനം വളഞ്ഞ് നാട്ടുകാര്‍ അസഭ്യം പറയുകയും ചെയ്തു.  ചിലര്‍ പ്രതികള്‍ക്കുനേരെ കല്ളെറിഞ്ഞതായും പറയപ്പെടുന്നു.  കോടതിയിലും പരിസരത്തും വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.
കോടതി ഗേറ്റില്‍ വെച്ചുതന്നെ പൊലീസ് തടഞ്ഞതാണ് നാട്ടുകാരെ രോഷാകുലരാക്കിയത്. മുഖംമൂടി അണിയിച്ചാണ് പ്രതികളെ കോടതിയില്‍ കൊണ്ടുവന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ക്രൂരമായ സംഭവം അരങ്ങേറിയത്. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനിയായ പതിനേഴുകാരിയെ നാലംഗ സംഘം മാനഭംഗപ്പെടുത്തുകയായിരുന്നു
 
 
 
From: benny thomas <bennichanpt2005@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Tuesday, December 27, 2011 11:12 AM
Subject: [www.keralites.net] നമ്മുടെ നാടിന്‍റെ അവസ്ഥ (hot news)

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment