Wednesday 2 November 2011

[www.keralites.net] PILLA PILLA

 

ജയില്‍മോചനം: ഉത്തരവിറക്കിയത്‌ പിള്ളയ്‌ക്കുവേണ്ടിയല്ല'

 

Fun & Info @ Keralites.net

തിരുവനന്തപുരം: ആര്‍. ബാലകൃഷ്‌ണപിള്ളയുടെ ജയില്‍മോചനം നിയമപരമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാലകൃഷ്‌ണപിള്ളയ്‌ക്കു വേണ്ടി മാത്രമല്ല ഉത്തരവിറക്കിയത്‌. പിള്ള ജയിലില്‍ കഴിയുന്നുണ്ട്‌ എന്നു കരുതി മറ്റു തടവുകാര്‍ക്ക്‌ അര്‍ഹിക്കുന്ന ആനുകൂല്യം തടയാന്‍ സര്‍ക്കാരിന്‌ കഴിയില്ല. കഴിഞ്ഞ സര്‍ക്കാരുകളും മുന്‍പ്‌ പലപ്പോഴും ഇത്തരം ആനുകൂല്യം നല്‍കി തടവുകാരെ വിട്ടയച്ചിട്ടുണ്ട്‌. ബാലകൃഷ്‌ണപിള്ളയ്‌ക്ക് മോചനം നല്‍കാനാണെങ്കില്‍ സര്‍ക്കാരിന്‌ നേരത്തെ ആകാമായിരുന്നു. ഓഗസ്‌റ്റ് 15 ന്‌ തടവുകാര്‍ക്ക്‌ മോചനം നല്‍കണമെന്ന്‌ സര്‍ക്കാരിന്‌ നിര്‍ദ്ദേശം വന്നിരുന്നു. എന്നാല്‍ അത്‌ മാറ്റിവയ്‌ക്കുകയായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബാലകൃഷ്‌ണപിള്ളയ്‌ക്ക് നിയമാനുസൃതം ലഭിക്കേണ്ട ആനുകൂലത്തില്‍ നിന്ന്‌ ഒളിച്ചോടാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കൊലക്കേസ്‌ പ്രതിയായി ജയിലില്‍ എത്തിയ തടവുകാരനെ ജയിലില്‍ കുത്തിക്കൊന്ന കേസില്‍ പ്രതിയെ മോചിപ്പിച്ചവരാണ്‌ പിള്ളയുടെ മോചനത്തിനെതിരെ മുറവിളി കൂട്ടുന്നത്‌. പിള്ളയ്‌ക്ക് സര്‍ക്കാര്‍ വഴിവിട്ട്‌ ഒരു ആനുകൂല്യവും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment