Friday 11 November 2011

Re: [www.keralites.net] എന്തിനും ഏതിനും എതിര്‍ത്താല്‍ ...നാട് നന്നാകുമോ?????

 

താങ്കള്എഴുതിയത്വളരെ ശരിയാണ്.
കേരളത്തിന്റെ വികസനത്തിന് അടി തറ ഇട്ട നിയമങ്ങള്കൊണ്ട് വന്ന 1957 EMS സരകാരിനെ കേരളം മുഴുവന്അഭാസ സമരം നടത്തി പിരിച്ചു വിട്ടു.
കേരളത്തില്നിലനിന്നിരുന്ന ജന്മിതതം അവസനിപിച്ചു ലക്ഷ കണക്കിനു പാവങ്ങളെ കൈ പിടിച്ചുയറതീയ ഭൂ പരിഷ്കരണം സൌജനയ്മായി വിദ്യ ഭ്യാസം എന്നിവ പോലുള്ള പുരോഗമന പരമായ നിയാമത്തിനെതിരെ കേരളം മുഴുവന്‍ പൊതു മുതല്‍ നശിപിച്ചു കൊണ്ട്‌ കേരള പുരോഗതി തടസ്സപെടുത്തിയ പറ്‍തിയണ് കാംഗ്രെസ്.. കേരളത്തിന്റെ നിര്ഭാഗ്യം കൊണ്ട്‌ 1957 അഭാസ സമരത്തിനു നേതൃത്വം കൊടുത്ത ഉമ്മാനണ്ഇന്നു മുഖ്യ മന്ത്രി വിദ്യാ ഭ്യാസ നിയാമത്തെ എതിര്ത്ത കാംഗ്രെസ് കാര്പിന്നീട് സര്കര്സ്കൂല് പോകാതിരിക്കുകയോ അവിടെ ജോലി ചെയ്യതിരിക്കുകയോ ചെയ്തിട്ടില്ല.
 ആദ്യ മയി കേരളത്തില്  ട്ര്യാക്ടര് ഉപയോഗിച്ചത്താരകന്എന്ന കര്ഷകന്ആണ്.ഇതു ചെയ്യുമ്പോള്വര്ഷങ്ങളായി കൃഷി തൊഴിലിനെ ആശ്ൈരയിച്ചു ജീവിക്കുന്നവര്ക്വ്യാപകമായി തൊഴില്നഷ്ടം ഉണ്ടാക്കി ഇതു തൊഴിലാളികളെ സമരം ചെയ്യാന്‍ നിര്‍ബന്ധിതര്‍ ആക്കി, അങ്ങനെ തൊഴിലാളികളുമായി താരകന്‍ 50 ഏകര് സ്ഥലം അവര്‍ക്‌ ജോലി കൊടുക്കാന്‍ മാറ്റി വാക്കാണ്‌ ധാരണ ഉണ്ടാക്കി, പക്ഷേ ഇതു താരകന്‍ അനുസരിക്കാതെ യന്ത്രം ഉപയഗിച്ച്‌. ഈ പ്രവര്‍ത്തിയാ ണ്തൊഴിലാളികളെ ട്ര്യാക്ടര് തകര്‍ക്കുന്ന സമ്പവത്തില്‍ എത്തിച്ചു. ഈ സംഭവം സാമാന്യ വള്‍കരിച്ചു യന്ത്ര വള്‍കരണത്തിനു എതതിരാണ് എന്നു വിസ്വസിപ്പിക്കുന്നത്‌ ശരിയല്ല. ഇടത്‌ പറ്‍ടികള്‍ യന്ത്ര വള്‍കരണം ഉണ്ടാക്കുന്ന തൊഴില്‍ നഷ്ടങ്ള്‍കണു എതിരുത്തത്.
സര്‍വകലാശാലയില്‍ നിന്നും സ്കൂളില്‍ നിന്നും പ്രീ ഡിഗ്രീ എടുത്തു മാറ്റിസ്വകാര്യ വള്‍കരിക്കുന്നത്‌ കെ. എസ്. യു. കൂടി എതിര്‍ത്തതാണു.
UDF സ്മാര്ട് സിടീ കരാര്അഴിമത്ി ഉണ്ടെന്നു പറഞ്ഞത് അന്തരിച്ച ജേകബ് ആണ്. അഴിമത്ി ആണ് വിഎസ് എതിര്ത്തത്
to be continued


From: Jinto P Cherian <jinto512170@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Thursday, November 10, 2011 11:28 PM
Subject: [www.keralites.net] എന്തിനും ഏതിനും എതിര്‍ത്താല്‍ ...നാട് നന്നാകുമോ?????
 
അറുപതുകളുടെ അവസാനം :
കൃഷിരംഗത്തു യന്ത്രവൽക്കരണത്തിന്റെ തുടക്കം കുറിച്ചു ട്രാക്ടറുകൾ ഇറങ്ങിയപ്പോൾ സി.പി.എം അതിനെ എതിർത്തു പ്രക്ഷോപരംഗത്തു വന്നു. ട്രാക്ടറുകൾ പാടത്തിറക്കാൻ അനുവദിക്കില്ലെന്ന് ശപഥവും ചെയ്തു.
ഇപ്പോൾ : ട്രാക്ടർ ഇല്ലാതെ പറ്റില്ലെന്നു സി.പി.എം അനുകൂല കർഷക തൊഴിലാളികൾ വരെ സമ്മതിച്ചു. എന്നാൽ അവകാശവാദത്തിന്റെ പേരിൽ ഉഴവു തൊഴിലാളികൾ ചില സ്ഥലങ്ങളിൽ കൂലി പിടിച്ചുവാങ്ങുന്നുമുണ്ട്.
കയർ രംഗത്തെ യന്ത്രവൽകരണത്തെ സി.പി.എം എതിർത്തു. ഫലമോ..ഒട്ടേറെ കയർ ഫാക്ടറികൾ കേരളം വിട്ടുപോയി.
ഇപ്പോൾ : യന്ത്രവൽകൃത കയർ ഫാൿടറികൾക്ക് സി.പി.എം എതിരല്ല. പുതിയ ഫാക്ടറികൾ ഉണ്ടാകുന്നുണ്ട്. പക്ഷെ നാടുവിട്ട ഫാക്ടറികൾ എന്നും നമ്മുടെ നഷ്ടമാണ്.
1967 ൽ ഇ.എം.എസ് മന്ത്രിസഭയിൽ അംഗമായിരിക്കേ വ്യവസായം കൊണ്ടുവരാൻ ജപ്പാനിൽ പോയ ടി.വി തോമസിനെ 'ജപ്പാൻ ബൂർഷ്വാ ഏജന്റ്' എന്നാരോപിച്ചു സി.പി.എം ഒറ്റപ്പെടുത്തി അപമാനിച്ചു. എന്നിട്ടോ..? 1990 ൽ കേരളത്തിൽ വ്യാവസായനിക്ഷേപം തേടി സി.പി,എമ്മിന്റെ മുഖ്യമന്ത്രി ഇ.കെ നായനാരും മന്ത്രിസഭാംഗങ്ങളും അമേരിക്കൻ പര്യടനം നടത്തി. 96 - 97 ൽ ഇതേ പേരിൽ കൂടുതൽ കൂടുതൽ സന്ദർശനങ്ങൾ വീണ്ടും നടത്തി.
യു.ഡി.എഫ് സർക്കാർ ആവിഷ്കരിച്ച പ്രീഡിഗ്രി ബോർഡിനെതിരെ സി.പി.എമ്മും ഇടതു സംഘടനകളും അവരുടെ വിദ്യാർത്ഥി വിഭാവങ്ങളും അതിരൂക്ഷ സമരത്തിൽ. ക്രമസമാധാനം തകർന്നു. മന്ത്രിമാരെ വഴിയിൽ തടഞ്ഞു. ആ പ്രക്ഷോപം ഒരു യുവാവിന്റെ ജീവൻ വരെ അപഹരിച്ചു.
എന്നിട്ടോ...? 1990 ൽ 31 സ്കൂളുകളിൽ ഇടതുസർക്കാർ പ്ലസ്ടു അനുവദിച്ചു.
1985 - 90 :
കംപ്യൂട്ടർ വൽക്കരണത്തിനെതിരെ സി.പി.എമ്മും, എസ്.എഫ്.ഐയും സമരരംഗത്ത്. ചെറുപ്പക്കരുടെ തൊഴിൽ സാധ്യതകൾ തട്ടിയെടുക്കുന്ന രാജ്യാന്തര ഭീകരനായാണു കംപ്യൂട്ടറിനെ അവർ ചിത്രീകരിച്ചത്. "ബന്ധപ്പെട്ട ജീവനക്കാർക്കും തൊഴിലാളികൾക്കും മാത്രം എതിരായുള്ളതല്ല കംപ്യൂട്ടറിന്റെ കടന്നാക്രമണം ഇത് നമ്മുടെ ദേശീയ സമ്പത് വ്യവസ്ഥക്കും നമ്മുടെ മുഴുവൻ ജനതക്കും എതിരാണ് " ബി.ടി രണദിവെ. (സി.ഐ.ടി.യു സന്ദേശം, 1985 സെപ്റ്റംബർ)
സി.പി.എം അനുകൂല സംഘടനായ എൻ.എഫ്.പി.ടി.ഇ 1990 ൽ ഇറക്കിയ നോട്ടീസിൽ നിന്ന്:-
"കംപ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതുമൂലമുള്ള
ഉപദ്രവങ്ങൾ നിരവധി...റേഡിയേഷനും കാന്തിക മണ്ഡലവും മൂലം വർദ്ധിച്ച ഗർഭഛിദ്ര സാധ്യത, പിറക്കുന്ന കുഞ്ഞിന് അംഗവൈകല്യ സാധ്യത, തലവേദന, സന്ധിവേദന......."
1995 -2000....സി.പി.എമ്മും , എസ്.എഹ്.ഐയും കംപ്യൂട്ടറിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. 2000 ൽ എസ്.എഫ്.ഐയുടെ വെബ്സൈറ്റ് ഉൽഘാടനം ചെയ്ത് അന്നത്തെ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞു..."ഇത് ചരിത്രത്തിലെ നാഴികക്കല്ലാണ്". ഇന്ന് എ.കെ.ജി സെന്ററിലെ ഏതുമുറിയിലാണ് കംപ്യൂട്ടർ ഇല്ലാത്തത്...? ഏത് ലോക്കൽ കമ്മറ്റി ഓഫീസിലാണ്...ഏത് സഖാവിന്റെ വീട്ടിലാണ് കംപ്യൂട്ടർ ഇല്ലാത്തത്...? പിന്നെ എന്തിന് അന്ന് ഇതിനെ എതിർത്തു...?
തൊണ്ണൂറുകളിൽ :
കുട്ടനാട്ടിൽ ഇറങ്ങിയ മെതിയെന്ത്രം ഉപയോഗിക്കുന്നതിനു സി.പി.എമ്മിന്റെ വിലക്ക്. എന്നാൽ ഇപ്പോളോ...മെതിയെന്ത്രമില്ലാതെ കൊയ്യില്ലെന്നു സി.പി.എം തൊഴിലാളികൾ
നെടുമ്പാശേരിയിൽ രാജ്യാന്തര വിമാനത്താവളത്തിന്റെ നിർമ്മാണം തുടങ്ങിയപ്പോൾ സി.പി.എമ്മിന്റെ കടുത്ത എതിർപ്പ്. "എന്റെ ശവത്തിനു മേലെ കൂടിയേ വിമാനം പറക്കൂ" എന്ന് ഒരു കുട്ടി സഖാവിന്റെ ഭീഷണിപ്പെടുത്തൽ...
എന്നിട്ടെന്തായി...1999ൽ വിമാനത്താവളത്തിന്റെ പണി പൂർത്തിയായപ്പോൾ അത് തങ്ങളുടെ ഭരണനേട്ടമായി ഏറ്റെടുത്ത് സി.പി.എം മുൻ നിരയിൽ... വീരവാദം മുഴക്കിയ നമ്മുടെ ആ പഴയാ കുട്ടി സഖാവ് പിന്നീട് എയർപോർട്ട് കമ്പനിയുടെ ഡയറക്ടറുമായി
തുടരുന്ന എതിർപ്പുകൾ......
"വിഴിഞ്ഞം തുറമുഖവികസനം അമേരിക്കക്കു താവളമൊരുക്കാൻ" വി.എസ് അച്യുതാനന്ദൻ
"ഇടതുമുന്നണി അധികാരത്തിൽ വന്നാൽ സ്മാർട്ട്സിറ്റി കരാറിനു പിന്നിൽ പ്രവർത്തിച്ചവരെ പൂജപ്പുര, വിയ്യൂർ, കണ്ണൂർ ജയിലുകളിലാക്കും" വി.എസ് അച്യുതാനന്ദൻ...
പഴയതുപോലെ..... വീണ്ടും ഈ വികസന വിരോധികൾ ഇതൊക്കെ തിരുത്തിയേക്കാം...പക്ഷേ നാടിനു നഷ്ടം സംഭവിച്ചതിനു ശേഷം മാത്രം....
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment