Thursday 17 November 2011

Re: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..

 

സെമിടിക്‌ മതങ്ങള്‍ ഞങ്ങളെ വിശ്...വസിച്ചാല്‍ നിങ്ങള്‍ മരണാനന്തരം സ്വര്ഗത്തില്‍ എത്തുമെന്നു പറഞ്ഞു കൊണ്ട് മനുഷ്യ സമൂഹത്തെ കോരി തരിപ്പിച്ചു. കമ്മ്യൂണിസം ഒരു പടി കൂടി കൂടുതല്‍ ആത്മ വിശ്വാസം പ്രകടിപ്പിച്ചു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും, മതമില്ലാത്ത മനുഷ്യനെ വിപ്ലവത്തിലൂടെ ഞങ്ങള്‍ ഉടലോടെ സ്വര്ഗത്തില്‍ എത്തിക്കാമെന്നും ഒരുജ്ജ്വല വാഗ്ദാനം. ശേഷം ചൈനയിലും റഷ്യയിലും മുതലാളിത്തം ഇല്ലാതിരുന്നു മൂന്നാംലോകങ്ങളിലെ പട്ടിണി രാജ്യങ്ങളിലും കമ്മ്യൂണിസം പച്ച പിടിച്ചു (തെറ്റി ധരിക്കരുത് മലപ്പുറം ജില്ലയില്‍ മദനിയെ കൂട്ട് പിടിച്ചതല്ല, പച്ച പിടിക്കല്‍ കൊണ്ട് ഉദ്ദേശിച്ചത്). റഷ്യ ശിഥിലമായി, ചൈന ബഹുരാഷ്ട്ര കുത്തകകള്ക്കല പിന്വാതില്‍ തുറന്നു കൊടുത്തു കൊണ്ട് ഏകാധിപതികള്‍ ആയി, മറ്റു രാജ്യങ്ങളെ കുറിച്ചു നിങ്ങള്‍ അന്വേഷിച്ചു കണ്ടു പിടിക്കുക. പോളണ്ടിനെ കുറിച്ചു ഒരക്ഷരം ഞാന്‍ മിണ്ടുന്നില്ല. 

ഇനി നമുക്ക് ഇന്ത്യന്‍ കംമ്യുനിസത്തിനു എന്ത് പറ്റി എന്ന് നോക്കാം. ലോകത്തിലാദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ മലയാളി കമ്യൂണിസ്റ്റുകാര്‍ വിമോചന സമരത്തോടെ ചെകിട്ടത്ത് അടിയേറ്റത് മുതല്‍ മതത്തിന്റെ പ്രാധാന്യം മനസിലാക്കി ജമാ-അതെയുടെയും മദനിയുടെയും വരെ ആജ്ഞാനുവര്ത്തികളായ കഥകള്‍ നമുക്ക് സുപരിചിതമാണ്. വിഷയം 34 വര്ഷത്തെ രാജവാഴചയ്ക്ക് ശേഷം ബംഗാളില്‍ എന്ത് സംഭവിച്ചു എന്നത് മാത്രമാണ്.

1965 ല്‍ ബംഗാളിന്റെ മൊത്തം വരുമാനത്തിന്റെ 30% വ്യവസായ മേഖലയില്‍ നിന്നായിരുന്നത് 2011ല്‍ 11% ആയി കുറഞ്ഞിരിക്കുകയാണ്. കുപ്രസിദ്ധമായ കമ്യൂണിസ്റ്റു ഘെരാവോകളിലൂടെയും സമരങ്ങളിലൂടെയും അവര്‍ ആ സംസ്ഥാനത്തിന്റെ നട്ടെല്ലൊടിച്ചു. ദേശീയ വ്യാവസായിക ഉല്പാദനത്തിന്റെ 18% ബംഗാളില്‍ നിന്നായിരുന്നത് അവര്‍ ഇന്ന് 4% വരെ എത്തിച്ചു. 1960 കളില്‍ വരുമാനത്തിന്റെ 30% കാര്ഷിക മേഖലയില്‍ നിന്നായിരുനെന്കില്‍ ഇന്നത്‌ 20% ആയി കുറഞ്ഞു. രണ്ടു ലക്ഷം കോടി രൂപയുടെ കടം ഇന്ന് ബംഗാളിനുണ്ട്. അങ്ങനെ കാര്ഷിക മേഖലയും വ്യാവസായിക മേഖലയും ഒരു പോലെ തകര്ന്നപ്പോള്‍ ഒരു മോഹന വാഗ്ദാനം തരുന്ന സിദ്ധാന്തത്തിന്റെ പൊള്ളത്തരം വെളിവായി. ശീതീകരിച്ച ലൈബ്രറികളില്‍ ഇരുന്നു, സിദ്ധാന്തങ്ങളുടെ മായിക ലോകങ്ങളില്‍ വ്യവഹരിച്ച ആചാര്യന്മാരുടെ തത്വ ശാസ്ത്രങ്ങളെ തോളിലേറ്റിയ നേതാക്കന്മാരുടെ വിവേചന ശൂന്യത ആണ് ഒരു ഇന്ത്യന്‍ സമൂഹത്തെ ഇവിടെ തകര്ച്ചയില്‍ എത്തിച്ചത്‌. ഇവിടെ ദുഃഖകരമായ സത്യം മറ്റൊന്നാണ്. മുതലാളിത്ത വിരോധത്തിന്റെ പേരില്‍ പാവങ്ങളുടെ വോട്ടു വാങ്ങി അതിസമര്ഥമായി അവരെ വഞ്ചിച്ച പാര്ട്ടിക്ക് എന്ത് സംഭവിച്ചു എന്ന് കൂടി നാം അറിയണം. പാര്ടിയെ സ്ഥാപന വല്കരിച്ചു. അടുത്ത കാലത്ത് നടന്ന പോലീസ്‌ റെയ്ഡില്‍ 8000 തോക്കുകളും, ചെറുകിട ബോംബുകളും, സ്ടിങ്ങേര്‍ മിസ്സൈലുകളും ആണ് പാര്ട്ടി ഓഫീസുകളില്‍ നിന്നും കണ്ടെത്തിയത്‌. ടി വി ചാനെലുകളും, ദിന പത്രങ്ങളും, അമ്യൂസ്മെന്റ് പര്കുകളും, പുബ്ലിഷിംഗ് ഹൗസുകളും നടത്തുന്ന ഒരു മുതലാളിത്ത കമ്പനി ആയി പാര്ട്ടിം മാറി. 4000 കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ് തൊഴിലാളി വിരുദ്ധ ബൂര്ഷ്വാ മൂരാച്ചികള്‍ പറഞ്ഞു പരത്തുന്നത്‌. 2,60000 മുഴുവന്‍ സമയ പ്രവര്ത്തകര്‍ ഇവര്ക്കുണ്ട് .ഇവരെയൊക്കെ തീറ്റി പോറ്റുന്നത് പാര്ടി ആണ്. (ഇതിനൊക്കെ ആസ്തി എവിടെന്നുണ്ടാക്കി എന്ന് ചോദിക്കരുത്- സാന്റിയാഗോ മാര്തിണനും, ഫാരിസ്‌ അബൂബക്കറും കോപിക്കും)
.


--- On Thu, 17/11/11, Varghese <varghesebaby22@gmail.com> wrote:

From: Varghese <varghesebaby22@gmail.com>
Subject: Re: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
To: Keralites@yahoogroups.com
Date: Thursday, 17 November, 2011, 11:17 AM

 

ലോകത്താകമാനം  കുഴുച്ചു മൂടിയ  കമ്മ്യൂണിസം,   ആരോ  വിഡ്ഢി  കോമരങ്ങള്‍ എന്തൊക്കെയോ  എഴുതിയത്  ബൈബിള്‍  വാക്യം ആണ് എന്നുള്ള  വിശ്വാസത്തില്‍ ഇവിടെ  കോപ്പി ചെയ്യപെട്ടിരിക്കുന്നു.  വിമോചന  സമര കാലത്ത്   ഭയങ്കരമായ  നാശങ്ങള്‍  (സത്യമായിട്ടും  പുതിയ അറിവ്)  നടന്നു,  അതിനു പകരം വീട്ടല്‍  ആണ്  ഇപ്പോഴത്തെ  നശിപ്പെരെന്നാണ്  പുള്ളിക്കാരന്റെ വിപക്ഷ. എങ്കില്‍  ഇനിയും  കോടതിവിധിക്കെതിരെ  ഹര്‍ത്താല്‍ നടത്താനുള്ള സ്കോപ്  ഉണ്ട് എന്ന്  അര്‍ഥം   അതായതു ഇനി പൊതു മുതല്‍ നശിപ്പിക്കുന്നവനെ  കാശു കെട്ടി വച്ചിട്ട്  ജാമ്യം കൊടുക്കാനുള്ള ഉത്തരവ് വന്നു കഴിഞ്ഞു.  കമ്മ്യൂണിസം അത്ര മാത്രം  നല്ലതായിരുന്നു എങ്കില്‍  നമ്മുടെ കണ്‍ മുന്നില്‍ ആ ഭരണം  കാണാനുള്ള ഭാഗ്യം ഉണ്ടായിരുന്നല്ലോ.  ഒന്നും രണ്ടുമല്ലാ, കഴിഞ്ഞ  35  വര്ഷം   ചെറിയ  കാലമല്ലാ,  തേനും പാലും  ഒഴുക്കാന്‍.   Bengal  ഭരിച്ചു കുട്ടിച്ചോറാക്കി.  ഇതാണോ വിപ്ലവം ?


സുഹൃത്തേ, പല അഴിമതി കഥകളും  വെറും കഥകള്‍ ആയിരുന്നു എന്ന് കാലം തെളിയിച്ചു.  ഇപ്പോള്‍  കേന്ദ്രത്തില്‍ അഴിമതി കാട്ടിയ വില്ലന്മാരെല്ലാം  അകത്താണ്  എന്ന  യാഥാര്‍ത്ഥ്യം കൂടി അന്ഗീകരിക്കുക. ലാവ്‌ലിന്‍ കേസ്  കുത്തി പൊക്കിയത് സാക്ഷാല്‍ വീയെസ്  ആണ്.  അത് പുള്ളിക്ക്  ഒരു ഹരം ആണ് നാട്ടുകാരുടെ കാശുകൊണ്ട് കേസ് കൊടുക്കുക്ക.  പിള്ള  പുണ്യവാളനാണ്  എന്ന ധാരണ എനിക്കില്ല പക്ഷെ പിള്ള  പൊതു പ്രവര്‍ത്തകന്‍  എന്ന രീതിയില്‍ നാടിനു ചെയ്ത  ഗുണങ്ങള്‍ ഈ പറയുന്ന  VS നെക്കാളും  വളരെ കൂടുതലാണ്.  അപ്പോള്‍ VS  എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍,  കഴിഞ്ഞ അഞ്ചു വര്ഷം ഉണ്ട ഇല്ലാതെ കുറെ വെടി പൊട്ടിച്ചു  പോകുന്ന പോക്കില്‍   മകന് വേണ്ടി ഒരു  departmentum  അര്‍ഹാതയില്ലതവനായി  ഒരു സ്ഥാനവും. ദയവായി  ഓര്‍ക്കുക്ക,  മഹാന്മാരിരുന്ന കസേരയാണ് ഈ വിദ്വാന്‍  സ്വന്തം കാര്യത്തിനും  പകപോക്കനുമായി  ഉപയോഗിച്ചത്.  കഴിഞ്ഞ ദിവസം  പത്ര വാര്‍ത്ത‍ ഉണ്ടായിരുന്നു  ആന്റണിയുടെ    ചെരുപ്പിന്റെ ബാര്‍ തേഞ്ഞു പൊട്ടിയിട്ടു   ചെരുപ്പില്ലാതെ നടക്കുന്ന കാര്യം. പണ്ട്  EMS  സ്വന്തം  വസ്തുക്കളെല്ലാം  പാര്‍ട്ടിക്ക്  കൊടുത്ത കഥ കേട്ടിട്ടുണ്ട്.  അപ്പോഴാണീ  വിദ്വാന്‍, മകനെ   വേശ്യകളും  ചൂതട്ടക്കാരും  നടത്തുന്ന മക്വാ ദീപില്‍  ഐസ് ക്രീം  തിന്നാനും    മോളെ  സര്‍ക്കാര്‍ കാശു പുട്ടടിക്കാനുള്ള ഗവേഷണം (എന്ത് ഗവേഷണമോ ആവൊ )  നടത്തിച്ചതും.   ഇപ്പൊ  തിഹറില്‍ കിടക്കുന്ന കനിമൊഴി, രാജ തുടങ്ങിയവര്‍ ചെയ്ത അതെ അഴിമതിയാണ് സാക്ഷാല്‍ പിണറായീ  ചെയ്തത്. അതിനെതിരെ  കോടതിയെ തെറി പറയാതെ    സഖാക്കള്‍ കേസ് നടത്തുക.  അതാണ് മാന്യത .



2011/11/16 Shyam P <keralamed@yahoo.com>
 

പൊതുമുതല്‍ നഷ്ടപെടുന്നത്‌ ഇഷ്ടപെടാത്ത കൂട്ടര്‍ എങ്ങനെ കേരളചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പൊതുമുതല്‍ നശിപിച്ചു കൊണ്ട്‌ കുപ്രസിധ്മയ വിമോചന സമരം നയിച്ച ഉമ്മാനേയും Antonyയെും അംഗീകരിക്കുന്നു?? കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൊതു മുതല്‍ നശിപിച്ച സമരം അതായിരുന്നു.
പൊതു മുതല്‍ നശിക്കുന്നതിനോടു എതിര്‍പ്പുല്ളവര്‍ ഇന്ത്യയുടെ പൊതുമുതല്‍ കൊള്ളാ അടിക്കാന്‍ വന്‍കിട കമ്പനികള്‍ക് അവസരംചെയ്തു കൊടുക്കുന്നവരെ അംഗീകരിക്കുന്നു? 2 GSpectrum മുതല്‍ തുടങ്ങൂന്ന അഴിമത്ികളില്‍ നഷ്ടപെട്ട കോടികള്‍ പൊതു മുതല്‍ തന്നെയല്ലേ?
Palm Oil, Titanium Waste Plant, KML പോലുള്ള അഴിമത്ികളില്‍ നഷ്ടാപെട്ട
പൊതുമുതല്‍ എത്രആണ്? അതിനു ഉത്തരവദി എന്നുസ്വന്തം പറ്‍ടികാര്‍
തന്നെപറയുന്ന ഉമ്മേനെ അംഗീകരിക്കുന്നു?
 
Those who say Communist party ends doesn't know Left Party President won Catholic Country Ireland.. See what American Media say about Marx & Communism..
 
ആഗോള കമ്യൂണിസത്തിന്റെ ഉരുക്കുകോട്ട സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് ആറ് വര്‍ഷം തികയുന്ന കാലത്താണ് മുതലാളിത്തത്തിന്റെ വത്തിക്കാനായ വാള്‍സ്ട്രീറ്റുള്ള നാട്ടില്‍ പ്രസിദ്ധീകരിക്കുന്ന 'ന്യൂയോര്‍ക്കര്‍' മാസിക അമ്പരപ്പിക്കുന്ന കവര്‍‌സ്റ്റോറിയുമായി ഇറങ്ങിയത്. 'ദ റിട്ടേണ്‍ ഓഫ് കാള്‍ മാര്‍ക്‌സ്' എന്ന ശീര്‍ഷകത്തിലുള്ള പ്രബന്ധം അമേരിക്കക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നായിരുന്നില്ല: 21-ാം നൂറ്റാണ്ടില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുക കാള്‍ മാര്‍ക്‌സായിരിക്കും- ലേഖനം പറഞ്ഞുഅന്നേവരെ മാര്‍ക്‌സിസ്റ്റ് എന്ന ദുഷ്‌പേര് കേള്‍പ്പിച്ചിട്ടില്ലാത്ത കാസ്സിഡി അങ്ങനെയാണ് ലീവെടുത്ത് മാര്‍ക്‌സിന്റെ രചനകള്‍ വായിച്ചതും ഞെട്ടിക്കുന്ന പലതും കണ്ടെത്തിയതും. സങ്കീര്‍ണഗദ്യത്തില്‍ ഒന്നര നൂറ്റാണ്ട് മുമ്പ് മാര്‍ക്‌സ് പറഞ്ഞതെല്ലാം 20-ാം നൂറ്റാണ്ട് അവസാനിക്കുന്ന ദശകത്തില്‍ അക്ഷരംപ്രതി സത്യമായി മാറുന്നു! മാര്‍ക്‌സിന് മുമ്പും പിന്‍പും ജീവിച്ച, മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തിലെ ആചാര്യന്മാരൊന്നും ഇതേപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല!!

''
മാര്‍ക്‌സിനെ രാഷ്ട്രീയ പ്രവാചകനായി കണ്ടതാണ് തെറ്റ്'' വായന കഴിഞ്ഞപ്പോള്‍ കാസ്സിഡി തീരുമാനിച്ചു. ''മാര്‍ക്‌സ് ഗംഭീരമായി ക്യാപിറ്റലിസം പഠിച്ച വിദ്യാര്‍ഥിയാണ്, മുതലാളിത്തം നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സിന് പ്രസക്തിയുമുണ്ട്.
 
Experience of people in Russia after Communist party rule in Russia. This is what Anti communist wants.
 
 
സോഷ്യലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്കുപോയ സോവിയറ്റ്യൂണിയനിലെ 15 റിപ്പബ്ലിക്കിലും ബഹുഭൂരിപക്ഷത്തിന്റെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പട്ടിണി, തൊഴിലില്ലായ്മ, വേശ്യാവൃത്തി, വിലക്കയറ്റം ഇതെല്ലാം തിരിച്ചുവന്നു. വര്‍ഗീയതയും ഭീകരതയും വംശീയ കലാപങ്ങളും മാഫിയസംഘങ്ങളും ക്രിമിനല്‍വാഴ്ചയും ആധിപത്യം നേടി. ഈ അനുഭവം ലോകത്തെല്ലായിടത്തുമുള്ള മനുഷ്യസ്നേഹികളെ സോഷ്യലിസത്തോട് അനുഭാവമുള്ളവരാക്കി മാറ്റുകയാണ്. മുതലാളിത്തസ്വര്‍ഗമായ അമേരിക്കയില്‍പോലും പ്രക്ഷോഭം പടരുമ്പോള്‍ ചെഗുവേരയുടെ ചിത്രം ആലേഖനംചെയ്ത ചെങ്കൊടികള്‍ ഉയരുന്നത് ഇതിന്റെ ഭാഗമായാണ്. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പുതുതായി 50 ലക്ഷംപേര്‍ അംഗങ്ങളായതിന്റെ വാര്‍ത്ത സമീപസമയത്താണ് പുറത്തുവന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് സോവിയറ്റ് നാടും കമ്യൂണിസ്റ്റ്പാര്‍ടിയും തിരിച്ചുവരുമെന്നുതന്നെയാണ്. പക്ഷേ, അത് സോഷ്യലിസത്തിന് പുതിയൊരു മാതൃകയുമായിട്ടായിരിക്കും. ചരിത്രത്തിന്റെ ഈ ചുവരെഴുത്ത് വായിക്കാനുള്ള ത്രാണിയില്ലാതെയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ്പാര്‍ടി പിരിച്ചുവിടണമെന്ന് മുഖപ്രസംഗമെഴുതിയ മലയാളമനോരമ ഇപ്പോഴും പണ്ടത്തേക്കാള്‍ രൂക്ഷമായ കമ്യൂണിസ്റ്റ്വിരുദ്ധത തുടരുന്നത്. ചരിത്രത്തിന്റെ ചവറ്റുകൊട്ട ഇത്തരം സാമ്രാജ്യത്വ വൈതാളികര്‍ക്കുള്ളതാണ്. ഇടയ്ക്കു സംഭവിക്കാവുന്ന ചുഴികളിലോ മലരികളിലോപെട്ട് തകരുന്നതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം


From: abhi mathew <abhiman004@yahoo.co.in>
To: Keralites@yahoogroups.com
Sent: Wednesday, November 16, 2011 12:06 PM
Subject: RE: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
 
കുറെ കംമുനിസ്ടുകള്‍ ഇറങ്ങിയിട്ടുണ്ട് നെറ്റില്‍..അതിനു അവര്‍ ഉപയോഗിക്കുനതോ ഒരു കാലത്ത് അവര്‍ എതിര്‍ത്തു സമരം ചെയ്ത കമ്പ്യൂട്ടര്‍(അന്ന് കുറെ പൊതുമുതല്‍ നശിപിച്ചത് മിച്ചം) മറ്റുള്ളവരോട് പുച്ഛം, മറ്റുള്ളവര്‍ എല്ലാം വിവരം കെട്ടവര്‍, ഈ മിടുക്കന്മാര്‍ മാത്രം വിജ്ഞാനികള്‍, ഇവര്‍ പറയ്ന്നത് മാത്രം ശരി, അത് മാത്രമാണ് സത്യം, ബാക്കി ഉള്ളവന്മാര്‍ എല്ലാം കിഴങ്ങന്മാര്‍!! ഇങ്ങനെ തുടങ്ങി മറ്റുള്ളവരെ വെറും ഊച്ചാളികള്‍ ആണ് എന്ന് വരുത്തുന്ന കുറെ പോസ്ടിങ്ങും കൊണ്ടാണ് ഇറക്കം.ലോകത്ത് ഒരു പട്ടിക്കും വേണ്ടാണ്ടായ കമ്മ്യൂണിസം കൊണ്ട് നടപ്പാണ് ...നെറ്റില്‍ ഇവര്‍. ഇതിനെക്കാള്‍ വലിയത് പലതും നടന്നു കടന്നു പോയ ലോകം ആണിത് എന്നിവര്‍ മറക്കുന്നു. ഇനി വരാന്‍ പലതുമിരിക്കുന്നു എന്നിവര്‍ ഒര്കാരില്ല. ആകെ ലോകം നന്നാകാന്‍ ഇവര്‍ മനസിലാക്കി വെച്ചിട്ടുള്ള ഒരേയൊരു വഴി കമ്മ്യൂണിസം ആണ്, ഇവര്‍ക്കരിയാവുന്ന ഒരേ ഒരു വഴി അത് മാത്രം ആയതുകൊണ്ടാവാം എതിര്‍ക്കുന്നവരോട് ഒരു തരം അക്രമ വാസനയാണ്. ഒരു തരം പകയും. എന്നാല്‍ ഈ കമ്മുണിസ്റ്റു വിദ്വാന്മാര്‍ ചിന്ടിക്കുന്നില്ല ലോകത്തെ നന്നാകാന്‍ വേറെ ഒരുപാടു മാര്‍ഗങ്ങള്‍ ഉണ്ട് എന്ന്!! ഇനി ഉണ്ടാവാന്‍ ഉണ്ട് എന്നും...ഇവര്‍ ബുദ്ധിമാന്മാര്‍ ആണ് പക്ഷെ ബാക്കി ഉള്ളവര്‍ എല്ലാം വിഡ്ഢികള്‍ ആണ് ചിന്തിക്കുന്നതാണ് ഇവരുടെ വിഡ്ഢിത്തം!!


--- On Wed, 16/11/11, Saju <saju-lto@lntecc.com> wrote:

From: Saju <saju-lto@lntecc.com>
Subject: RE: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
To: Keralites@yahoogroups.com
Cc: abhiman004@yahoo.co.in
Date: Wednesday, 16 November, 2011, 11:45 AM

I am joining with varghese baby---
Ee shumban  jayarajanu ini orikkal koodi ee same judge ne onnu vilikkamo.  Ennittu mathi ee veembilakkam
 
With regards,
 
SAJU PAULOSE

 
From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of Varghese
Sent: Tuesday, November 15, 2011 3:52 PM
To: Keralites@yahoogroups.com
Cc: abhiman004@yahoo.co.in
Subject: Re: [www.keralites.net]
ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
 
 
യാതൊരു  വിധമായ  തത്വമോ  അടിസ്ഥാനമോ  ഇല്ലാതെ ഏതാണ്ടൊക്കെ  വിളിച്ചു കൂവാന്‍  കുറെ അഭിനവ  സഖാക്കള്‍  തൊഴിലൊന്നുമില്ലാതെ  കേരളത്തിലുണ്ട് എന്നുള്ളത്  ദുഖകരമായ  സത്യമാണ്.  അതില തമാശ  പണ്ടിവര്‍  ഏറ്റവും  കൂടുതല്‍  എതിര്ത്ത കാമ്പുട്ടെര്‍  തന്നെ അതിനായി ഉപയോഗിക്കുന്നു എന്നുള്ളത് ആലോചനാമൃതം !.  
 
 ഇവരൊന്നും  വാളയാര്‍  ചെക്ക് പോസ്റ്റു  എന്നതിനപ്പുറം  മറൊരു ലോകം കണ്ടിട്ടില്ല.  മൂപ്പെത്തിയ  കുറെ സഖാക്കള്‍  ഏതാണ്ടൊക്കെ  പഠിപ്പിച്ചതും, കൂടാതെ ദേശാഭിമാനി എന്ന ബൈബിളും  ഇപ്പോള്കൈരളി എന്ന ചാനലും ആണിവരുടെ പരിപ്പും വടയും !.   ഏതെങ്കിലും  കോടതി വിധി അവര്ക്ക് അനുകൂലം അല്ലങ്കില്അവിടെ തുടങ്ങും തെറി വിളി.  അനുകൂലം ആണങ്കില്മഹത്വം  വര്ണ്ണിക്കും.  ഇതെന്തു  നാട്ടു നടപ്പ് !  ഇപ്പോള്ജയരാജന്‍  അകത്തു പോയതും ഇക്കാരണത്താല്‍.  പറഞ്ഞത്  പറഞ്ഞു എന്ന് പറയാനുള്ള മാന്യത  കാട്ടാതെ  dictionary   തപ്പി  നടക്കുന്ന ഇവരുടെയൊക്കെ തൊലിക്കട്ടി  അപാരം .  തരാം കിട്ടിയാല്ഇവര്നാളെ സ്വന്തം അപ്പനെ  മാറ്റി പറയാന്മടിക്കാത്ത വര്ഗ്ഗം !.  ഇവിടെ പലരും കോടതി ക്കെതിരെ പറഞ്ഞിട്ട്  ക്ഷമ പറഞ്ഞു രക്ഷ പെട്ടിട്ടുണ്ട്. ഇത് ഏതാണ്ട് വൃത്തി കെട്ട സര്ക്കസ് പോലെ  ആടിനെ പോട്ടരക്കുന്ന വിദ്യ.
 
കഴിഞ്ഞ അഞ്ചു വര്ഷം  വായി തോന്നിയത് കോതക്ക് പാട്ടു പാടുന്ന കുറെ മുഖ്യനും  കൂടെ കുറെ കൊമാളികളും  ഏതാണ്ട്  ഭരിച്ചു  മുടിച്ചു കുട്ടിച്ചോര്‍     ആക്കിയിട്ടു  പോരാഞ്ഞ്എന്തൊക്കെ വീണ്ടും കുട്ടി സഖാക്കള്‍  കാട്ടി  കൂട്ടുന്നതും നമ്മള്കാണുന്നു.  സ്വാശ്രയം  പ്രശ്നത്തില്‍  കഴിഞ്ഞ  അഞ്ചു  വര്ഷം ഒരു ചുക്കും ചെയ്യാതെ  ഭരണം   പോയ പിറ്റേന്ന്  വീണ്ടും  തെരുവിലറങ്ങിയ വിദ്വാന്മാര്‍  നാട്ടുകാരുടെ  തല്ലു കൊള്ളുന്ന സ്ഥിതി വന്നപ്പോള്പെട്ടന്നൊരു ദിവസം സമരം നിര്ത്തി.  അതെ പോലെ ഇവരുടെ ഏറ്റവും  വലിയ പ്രശനം  പഴയ ഐസ് ക്രീം തന്നെ.   മുറ്റിയ സഖാക്കളുടെ ഐസ് ക്രീം  തീറ്റി കാരണം  പരാതി പ്രളയാത്തല്‍   സമ്മേളനങ്ങള്‍  മാറ്റി വക്കുന്നത് വേറെ വശം.   അവര്ക്കൊരു നീതി  മറ്റുള്ളവര്ക്കൊരു നീതി.  ഇതാണ് അവരുടെ കാട്ടു നീതി !   യാതൊരു വിധ മായ  മാന്യതയോ  മനുഷ്യത്തമോ  കാട്ടാതെ ഒരു വിദ്യാര്ഥിയുടെ  ജീവിതം  നരക തുല്യമാക്കി  സമരങ്ങള്നടത്തുന്നത്  കേട്ട് കേള്വി  ഇല്ലാത്ത കാര്യം.  വൃത്തികെട്ട   വിധമുള്ള  രാഷ്ട്രീയം  നമ്മുടെ  നാടിനെ  എത്രയോ  വര്ഷങ്ങള്പുറകോട്ടടിച്ചത്  ഇവര്ക്ക് മനസ്സിലാകില്ല.  ഇവര് നടത്തിയ സമരങ്ങള്‍,  കമ്പ്യൂട്ടര്‍, ട്രാക്ടര്‍, നെടുമ്പാശ്ശേരി വിമാന താവളം, എഡിബി ഫണ്ട്‌, പതിവേല്‍, സ്വാശ്രയം, പ്രീഡിഗ്രി ബോര്ഡു തുടങ്ങി, എന്തെങ്കിലും കാലണയുടെ  വിലയുണ്ടോ എന്ന് ഇവര്പറഞ്ഞാല്മനസിലാക്കാം 
 
ഇവരിപ്പോഴും  കൂപ മണ്ടൂകം.  എല്ലാത്തിനെയും  വണ്ടി കേറ്റി നാട് കടത്തണം. അത്ര തന്നെ
 
 
 
2011/11/15 Shyam P <keralamed@yahoo.com>
 
At Malappuram one police man was killed by Muslim League workers years ago. Did court send any League leader to jail?
 
ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈകോടതി ജഡ്ജിയേ കൈയേറ്റം ചെയ്യുകയും , ആ വിധി തിരുത്താന്‍ Supreme Court  ജഡ്ജിയേ ഭീഷണി പെടുത്തുകയും ചെയ്ത കാംഗ്രെസ്കാരന്‍ കോടതിയുടെ മഹാത്മ്യം പറയുന്നത് ‌നല്ലകാര്യം തന്നെ.
 
കുറെ ശുമ്പന്മാര്‍ ജയിലില്‍ പോകാന്‍ ഉണ്ടെന്ന് എന്നുപറയുന്ന Antony യുടെ സംസാരത്തില്‍ നിന്ന് ഒരു കാര്യം വ്യക്തം. ഭരണകൂടം നിയമ സംവിധാനങ്ങളെ പൌരാവകാശം അതിച്മര്‍തതുന്നതിന് ഉപയോഗിക്കാന്‍ തുടങ്ങുകയാണ്‌??
ഇന്ത്യയില്‍ 95% മാധ്യമങ്ങള്‍ വന്‍കിട കുത്തകള്‍ നിയന്ത്രക്കുന്നു. കുത്തകകള്‍ ഇന്ധനവില വര്‍ദ്നവിലൂടെ അവരുടെ ചൂഷണം പരമാവധി വര്‍ധിപ്പിച്ചിരിക്കുന്നു.  ഇത്തരം വലത്ത്പക്ഷ ആശ്യയാങ്ങള്‍കേതിരെ ഇടത്‌ പക്ഷങ്ങള്‍ക്ക്‌ വേദിയാണ്‌ പൊതുയോഗങ്ങള്‍. അതു കോടതി നിരോധിച്ചിരിക്കുന്നു.
 
ആഗോളവള്‍കരണ നയങ്ങള്‍ അടിച്ചെള്‍പിക്കാന്‍, അതിനെതിരെയുള്ല ജനകീയ സമരങ്ങള്‍ ഇല്ലാതക്കാന്‍ കോടതി വലത്ത്പക്ഷ ശക്തികല്‍ക് കൂട്ട്‌ നില്‍ക്കുന്നു.ജയരാജന്‍ പറഞ്ഞതിനേക്കാളും വലിയ ആരോപണം ഉന്ണയിച്ച പീസീ ജാര്ജ്, കെ. സുധാകരന്‍ എന്നിവര്‍കേതിരെ കോടതി സ്വമേധയാ കേസ് എടുത്തിട്ടില്ല.
 
 ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആണ് ഈ രണ്ട്‌ വിധികളും വന്നത് എന്നത്‌ ശ്രാധേയമാണ്‌. സമ്പന്നപക്ഷം പിടിക്കുന്ന രാഷ്ടീയപറ്‍ടികളുടെ വീട്‌വേല ചെയ്യുന്ന  മലയാളമനോരമ,  മാതൃഭൂമി മുതലായ മഞ്ഞപത്രങ്ങള്‍ജ   യരജനെതിരെയുള്ള വിധി ആഘോഷിക്കുകയാണ്‌. ഈ ആഘോഷങ്ങളില്‍ പങ്കു ചേരുന്ന സാധാരണക്കാരനെ കാത്തിരിക്ക്ന്നത്‌ വലത്ത്പക്ഷ നയങ്ങള്‍ കൊണ്ട്‌ ഉണ്ടാവുന്ന പ്രയാസങ്ങള്‍ആണ് എന്നോര്‍തതാല്‍ നന്നു.
SHM 
 
 
 
From: abhi mathew <abhiman004@yahoo.co.in>
To: Keralites@yahoogroups.com
Sent: Monday, November 14, 2011 2:19 PM
Subject: Re: [www.keralites.net]
ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
 
യില്ശിക്ഷ കഴിഞ്ഞു പുറത്തേക്കിറങ്ങുന്ന ജയരാജനെ നീതി പീഠം കാത്തു നില്ക്കുകയാണ്. മാലയിട്ട് സ്വാകരിക്കാനല്ല. മൂന്ന് വര്ഷം വരെ തടവിന് ശിക്ഷിക്കപ്പെടാവുന്ന കുറ്റത്തിന് ജയരാജന്വീണ്ടും വിചാരണ നേരിടുകയാണ്. കോഴിക്കോട് നടന്ന വിദ്യാര്ത്ഥി സമരത്തിനു നേരെ വെടിയുതിര്ത്ത അസിസ്റന്റ് കമ്മീഷണര്രാധാകൃഷ്ണ പിള്ളയെ പോലുള്ളവരെ യൂണിഫോമില്ലാതെ വഴിയില്കണ്ടാല്ഉടനെ തല്ലണമെന്ന് കണ്ണൂരില്പ്രസംഗിച്ചിരുന്നെന്നും ഇത് പോലീസിന്റെ കൃത്യനിര്വ്വഹണത്തിനെ തടസ്സപ്പെടുത്തലാണെന്നും കാണിച്ച് കണ്ണൂരില്കേസ് ഒരുങ്ങുന്നു. പത്തില്കൂടുതല്പേരെ കുട്ടം ചേര്ന്ന് കുറ്റം ചെയ്യാന്പ്രരിപ്പിച്ചാല്ശിക്ഷാ വിധി മൂന്ന് വര്ഷം വരെയാണത്രെ.
 

--- On Sun, 13/11/11, Shyam P <keralamed@yahoo.com> wrote:

From: Shyam P <keralamed@yahoo.com>
Subject: Re: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
To: "Keralites" <Keralites@yahoogroups.com>
Date: Sunday, 13 November, 2011, 1:27 PM
 
 


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment