Monday 31 October 2011

[www.keralites.net] ലാലിന്റെ കാര്യം തീരുമാനിക്കുന്നത് ആന്റണി

 

സുഹൃദ്‌സംഘം ലാലിന് പാരയാവുന്നു

 

 

മോഹന്‍ലാലിനെതിരെ അടുത്തകാലത്തായി സിനിമാലോകത്തിനുള്ളില്‍ത്തന്നെ ഓരോ ആരോപണങ്ങള്‍ ഉയരുകയാണ്. ഇതില്‍ പ്രധാനമായ ഒന്ന് ലാലിന് ചുറ്റുമുള്ള സുഹൃദ് സംഘമാണ്.

പല പ്രമുഖ സംവിധായകരും മോഹന്‍ലാലിനെ കാണാനും ഒരു ചിത്രത്തെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാനുമുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. പലരെക്കണ്ട് കഴിഞ്ഞുമാത്രമേ ലാലിനെ കാണാന്‍ കഴിയൂയെന്നതാണ് പൊതുവേയുള്ള അവസ്ഥ.

എന്നാല്‍ ഇക്കാര്യത്തില്‍ ചലച്ചിത്രലോകത്തിന് അത്ര സഹിഷ്ണുതയില്ലെന്നാണ് സൂചന. മോഹന്‍ലാലിന്റെ ഡേറ്റ് നല്‍കുന്ന രീതിയും മറ്റുചിലകാ്‌ര്യങ്ങളും കാരണം അദ്ദേഹത്തിനെതിരെ വിലക്കുവന്നുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

പുതിയ ചിത്രങ്ങളിലേയ്‌ക്കൊന്നും ലാലിനെ നിര്‍മ്മാതാക്കള്‍ സമീപിച്ചിട്ടില്ലത്രേ. നിര്‍മ്മാതാക്കളാണ് ഈ അപ്രഖ്യാപിത വിലക്ക് കൊണ്ടുവന്നിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. മോഹന്‍ലാല്‍ ഇപ്പോള്‍ തിരുവല്ലത്ത് വാങ്ങിച്ച പുതിയ വീട്ടില്‍ അവധിക്കാലം ആഘോഷിക്കുകയാണ്.

പ്രിയദര്‍ശന്‍ ചിത്രമായ അറബിയും ഒട്ടകവും റോഷന്‍ ആന്‍ഡ്രൂസിന്റെ കാസനോവയുമാണ് മോഹന്‍ലാലിന്റേതായി തയ്യാറായിരിക്കുന്ന ചിത്രം. ഇതിന് പിന്നാലെ ബി ഉണ്ണികൃഷ്ണന്റെ ഗ്രാന്റ് മാസ്റ്ററില്‍ ലാല്‍ അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം പുതിയ ചിത്രങ്ങളൊന്നുമില്ലെന്നാണ് സൂചന.

സ്വന്തം ഡ്രൈവറും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസിന് മാത്രം മോഹന്‍ലാല്‍ ഡേറ്റ് നല്‍കുന്നതാണത്രെ മറ്റ് പ്രമുഖ നിര്‍മ്മാതാക്കളെ പ്രകോപിപ്പിച്ചത്.

ഇക്കാര്യത്തില്‍ ലാലിനെതിരെ നിര്‍മ്മാതാക്കള്‍ ഒറ്റക്കെട്ടായിരിക്കുകയാണെന്നുമാണ് കേള്‍ക്കുന്നത്.
ഇനി ഡേറ്റിനായി മോഹന്‍ലാലിനെ സമീപിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തുകഴിഞ്ഞതായാണ് അറിയുന്നത്. മലയാള ചിത്രങ്ങളില്‍ നിന്ന് അകന്ന് പ്രിയദര്‍ശന്റെ ആമീര്‍ ഖാന്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ മോഹന്‍ലാല്‍ ആലോചിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

താരങ്ങളാണ് സിനിമാ ലോകത്ത് എല്ലാമെന്ന് പൊതുവേ ധാരണയുണ്ട്. എന്നാല്‍ നിര്‍മ്മാതാക്കളില്ലാതെ വരുന്പോള്‍ എങ്ങനെ സിനിമയുണ്ടാകുമെന്നത് ആശങ്കാജനകമായ ഒരു ചോദ്യമാണ്. അതിനാല്‍ത്തന്നെ സിനിമയെക്കുറിച്ച് എല്ലാമറിയുന്ന സൂപ്പര്‍താരങ്ങളും വളര്‍ന്നുവരുന്നവരുമെല്ലാം സിനിമയെ നശിപ്പിക്കുന്ന രീതിയില്‍ മുന്നോട്ടുപോകുന്പോള്‍ ഇത്തരത്തിലൊരു മുന്നറിയിപ്പ് കൊടുക്കുന്നതില്‍ തെറ്റില്ലെന്നുതന്നെ പറയേണ്ടിവരും.
ലാലിന്റെ കാര്യം തീരുമാനിക്കുന്നത് ആന്റണി

മലയാള സിനിമയില്‍ ഒരു താരത്തിന്റെയും ഡേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് മാനേജര്‍മാരല്ല എന്ന് ചലച്ചിത്ര സംഘടനാ നേതാക്കള്‍ പറയുന്നു. മാനേജര്‍മാര്‍ പാടില്ലെന്നതാണ് വ്യവസ്ഥ.എന്നാല്‍ മോഹന്‍ലാല്‍ ആര്‍ക്കൊക്കെ ഡേറ്റ് നല്‍കണം;, ഏത് സിനിമയില്‍ അഭിനയിക്കണം, എങ്ങനെയുള്ള കഥ തെരഞ്ഞെടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂരാണെന്ന് നേരത്തേ തന്നെ ആരോപണമുണ്ട്.

മമ്മൂട്ടിയെ കാണുകയും കഥപറയുകയും ചെയ്യുകയെന്നത് വലിയ കടമ്പകള്‍ കടക്കേണ്ടുന്ന ഒരു കാര്യമല്ലെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞിരുന്നു. ലാലിനെ കാണാന്‍ സംവിധായകനും നിര്‍മ്മാതാക്കളും ഒട്ടേറെ കാത്തുനില്‍ക്കണമെന്നും പലരോടായി പലതും പറഞ്ഞുകഴിഞ്ഞാല്‍ മാത്രമേ ലാലിനെ കാണാന്‍ കഴിയുകയുള്ളുവെന്നും രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തിലുള്ള അഭിപ്രായവ്യത്യാസം കൊണ്ടുതന്നെയാണ് രഞ്ജിത്ത് കുറച്ചുനാളായി ലാലിനെ നായകനാക്കി ചിത്രങ്ങളെടുക്കാത്തതെന്നാണ് കേള്‍വി. എന്നാല്‍ മമ്മൂട്ടിയുടെ രീതികളില്‍ രഞ്ജിത്ത് ഏറെ സംതൃപ്തനാണ്.

നേരത്തേ മാനേജര്‍മാരെ വച്ച യുവനടിമാര്‍ക്കെതിരെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. നിര്‍മ്മാതാക്കളോട് മാനേജരെ കാണാന്‍ ആവശ്യപ്പെട്ടുവെന്നതിന്റെ പേരില്‍ യുവനിട നിത്യ മേനോനെതിരെ അപ്രഖ്യാപിത വിലക്കുവന്നിട്ട് അധികനാളായിട്ടില്ല. അതിനിടെയാണ് സൂപ്പര്‍താരവും ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment