Thursday 13 October 2011

[www.keralites.net] : രഘുവിനെ തല്ലിക്കൊന്നത് പണം തട്ടാന്‍?

 

രഘുവിനെ തല്ലിക്കൊന്നത് പണം തട്ടാന്‍?

 

PRO
പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ രഘു എന്ന പാലക്കാട് സ്വദേശിയെ സഹയാത്രികര്‍ തല്ലിക്കൊന്നത് സമീപകാലത്ത് കേരളത്തിന് ഏറ്റവും നാണക്കേട് സമ്മാനിച്ച സംഭവമാണ്. കുടുംബത്തിന് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് ജോലിയും നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഈ നാണക്കേടില്‍ നിന്ന് തലയൂരാന്‍ പരമാവധി ശ്രമിക്കുന്നു. രഘു നിരപരാധിയായിരുന്നു എന്ന് മുഖ്യമത്രി തന്നെ വെളിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍, പോക്കറ്റടി ആരോപിച്ച് രഘുവിനെ മര്‍ദ്ദിച്ചതിന് പിന്നില്‍ മറ്റ് ചില ലക്‍ഷ്യങ്ങളുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. രഘുവിന്‍റെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുക്കാനായി ബോധപൂര്‍വം കെട്ടിച്ചമച്ചതായിരുന്നു ഈ മോഷണക്കഥയെന്നാണ് സൂചന. സ്വര്‍ണം പണയം വച്ച 19000 രൂപ ഉള്‍പ്പടെ 30000 രൂപയോളം രഘുവിന്‍റെ കൈവശമുണ്ടായിരുന്നു. ഇത് കണ്ട പ്രതികള്‍ പണം തട്ടിയെടുക്കാനായി ബോധപൂര്‍വം രഘു പോക്കറ്റടിച്ചതായി ആരോപിച്ച് ബഹളമുണ്ടാക്കുകയായിരുന്നുവത്രെ.

രഘുവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ സന്തോഷ് മുമ്പ് പല മോഷണക്കേസിലും പ്രതിയാണെന്നുള്ളതാണ് വസ്തുത. ഇയാള്‍ ഒരു മോഷണക്കേസില്‍ പിടികിട്ടാപ്പുള്ളിയാണെന്നും അറിയുന്നു. ഇയാളും സുഹൃത്തും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയായിരുന്നു 'പോക്കറ്റടി നാടകം' എന്നാണ് റിപ്പോര്‍ട്ട്. ഇതൊന്നും അറിയാതെയാണ് കെ സുധാകരന്‍റെ ഗണ്‍‌മാന്‍ സതീഷ് സംഭവത്തിലിടപെട്ടതും പ്രശ്നം വഷളായതും.

മോഷണം ആരോപിച്ച് രഘുവിനെ മര്‍ദ്ദിച്ച ശേഷം പണം സ്വന്തമാക്കി സ്ഥലം കാലിയാക്കാനായിരുന്നു സന്തോഷിന്‍റെയും കൂട്ടാളിയുടെയും പദ്ധതി എന്ന് സൂചനയുണ്ട്. സന്തോഷും സതീഷും മാത്രമാണ് പൊലീസ് പിടിയിലായിട്ടുള്ളത്. മൂന്നാമനെ പിടികൂടിയാല്‍ സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുവരും. ഇയാളുടെ രേഖാചിത്രം തയ്യാറാക്കിയതായാണ് അറിയുന്നത്.

30000 രൂപയോളം രഘുവിന്‍റെ കൈവശമുണ്ടായിരുന്നിട്ടും അദ്ദേഹത്തിന്‍റെ പഴ്സില്‍ നിന്ന് 7000 രൂപ മാത്രമാണ് പൊലീസിന് ലഭിച്ചത്. ബാക്കി പണം എവിടെയെന്ന ചോദ്യം അവശേഷിക്കുന്നു.


Thanks & Regards
Anish Philip

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment