Thursday 8 September 2011

[www.keralites.net] Another accomplishment by the UPA Govt

 

നേരത്തെ, അശോക് ചാവ്ല കമ്മിറ്റിയും കരാര്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനു അനര്‍ഹമായ നേട്ടം ഉണ്ടാക്കാന്‍ പെട്രോളിയം മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സും (ഡിജിഎച്ച്) കൂട്ടുനിന്നുവെന്ന് രൂക്ഷമായ ഭാഷയിലാണ് കംപ്ട്രോള്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിമര്‍ശിച്ചത്.
വന്‍അഴിമതി ആരോപണങ്ങള്‍ നേരിടുന്ന രണ്ടാം യുപിഎ സര്‍ക്കാരിന് ഇത് കനത്ത പ്രഹരമായി. വന്‍ വിഭവശേഖരണം ആവശ്യമായ പദ്ധതിയുടെ ആസൂത്രണത്തിലും മേല്‍നോട്ടത്തിലും കേന്ദ്രസര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണകുറവിനെ സിഎജി കുറ്റപ്പെടുത്തി. സുപ്രധാനമായ പത്ത് കരാറുകളില്‍ എട്ടെണ്ണവും എതിരാളിയില്ലാതെ റിലയന്‍സിന്റെ അകേര്‍ ഗ്രൂപ്പിന് ലഭിക്കാന്‍ സാഹചര്യമൊരുക്കി. ഈ കരാറുകള്‍ പുനഃപരിശോധിക്കണമെന്ന് സിഎജി നിര്‍ദേശിച്ചു.
വാതക ഖനനത്തിനുള്ള ചെലവ് റിലയന്‍സ് കാലാകാലം പെരുപ്പിച്ചുകാട്ടുകയും ഡിജിഎച്ച് ഇത് ചോദ്യംചെയ്യാതെ അംഗീകരിക്കുകയും ചെയ്തത് വന്‍ അഴിമതിക്ക് വഴിയൊരുക്കി. കരാര്‍ ഒപ്പിടുന്ന 2004 മെയില്‍ പ്രതീക്ഷിത ഖനനച്ചെലവ് 240 കോടി ഡോളര്‍ മാത്രമായിരുന്നു. 2006ല്‍ ഒന്നാംഘട്ട ചെലവ് 520 കോടിഡോളറായും രണ്ടാംഘട്ട ചെലവ് 360 കോടി ഡോളറായും വര്‍ധിപ്പിച്ചു. മൊത്തം ചെലവിനത്തില്‍ 880 കോടി ഡോളര്‍ എന്നിങ്ങനെ 30,000 കോടി രൂപ റിലയന്‍സ് പെരുപ്പിച്ചു കാട്ടി.
ഇത്തരം ക്രമക്കേട് കണ്ടെത്തി സര്‍ക്കാരിന്റെ താല്‍പ്പര്യം സംരക്ഷിക്കേണ്ട ഡിജിഎച്ച് പെരുപ്പിച്ചു കാട്ടിയ ചെലവ് അനുവദിച്ചു. കമ്പനിയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പെട്രോളിയം മന്ത്രാലയം റെഗുലേറ്ററായ ഡിജിഎച്ച് കൂട്ടുനിന്നുവെന്ന് സിഎജി നിരീക്ഷിച്ചു. പെട്രോളിയം മന്ത്രാലയം ഇതു തടയാന്‍ ശ്രമിച്ചില്ലെന്നും കുറ്റപ്പെടുത്തി.
മൊത്തം 7645 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് റിലയന്‍സിന് പര്യവേക്ഷണത്തിനു നല്‍കിയത്. ഒന്നാംഘട്ട പര്യവേക്ഷണത്തില്‍ നിന്നും രണ്ടും മൂന്നും ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കരാര്‍പ്രകാരം 25 ശതമാനം ഭൂമി തിരിച്ചുനല്‍കണമെന്ന വ്യവസ്ഥ റിലയന്‍സ് പാലിച്ചില്ല. ഇതിനു ഉത്തരവാദി ഡിജിഎച്ച് ആണെന്നും സിഎജി കുറ്റപ്പെടുത്തി.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment