Tuesday 6 September 2011

[www.keralites.net] ഓണനിഘണ്ടു

 

  • കേരളത്തിന്റെ ദേശീയോത്സവമാണല്ലോ ഓണം!
    നമ്മുടെ നാട്ടിലെ പൂക്കളുടെ ഉത്സവം കൂടിയാണ് ഓണം.

    Fun & Info @ Keralites.net


    മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ
    ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും......


    ഓണത്തിന്റെ സ്മൃതിയുണര്‍ത്തുന്ന ഐതിഹ്യത്തിലെ മാവേലി നാടുവാണ കാലത്ത് നല്ലവരായ ആളുകള്‍ മാത്രമുണ്ടായിരുന്ന നാട്ടില്‍ സമ്പല്‍സമൃദ്ധിയായിരുന്നു. എല്ലാവര്‍ക്കും എപ്പോഴും സന്തോഷമായിരുന്നു. ഒന്നിനും ഒരു കുറവുമുണ്ടായിരുന്നില്ല. പണക്കാരെന്നും പാവപ്പെട്ടവരെന്നും ഭേദമുണ്ടായിരുന്നില്ല. പാടങ്ങള്‍ നിറഞ്ഞ സമാധാനം പൂത്തുലഞ്ഞ കേരളനാട്. മലയാളനാട് വാണിരുന്ന അസുരചക്രവര്‍ത്തിയായിരുന്നത്രേ മഹാബലി. അദ്ദേഹത്തിന്റെ ഭരണത്തിന്‍കീഴില്‍ പ്രജകള്‍ സുഖമായി വാണു. ധര്‍മ്മം വെടിയാതെ രാജ്യം ഭരിച്ച രാജാവായിരുന്നു മഹാബലി. അജയ്യനാകാനുള്ള യാഗം നടത്തിക്കൊണ്ടിരുന്ന മഹാബലിയുടെ അടുത്തേക്ക് മഹാവിഷ്ണു വാമനരൂപത്തില്‍ വന്നുവെന്നും യാഗശാല പണിയാന്‍ മൂന്നടി മണ്ണ് ചോദിച്ചുവെന്നും മൂന്നാമത്തെ കാലടി വെയ്ക്കാന്‍ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തുവെന്നും വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നുമാണ് ഐതിഹ്യം. ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ നാട് കാണാന്‍ മഹാബലി ചക്രവര്‍ത്തി വരുന്നുവെന്നാണ് വിശ്വാസം. പരശുരാമന്‍ കേരളം സന്ദര്‍ശിക്കാനെത്തുന്നതിന്റെ ഓര്‍മ്മയ്ക്കായാണ് ഓണം കൊണ്ടാടുന്നതെന്നാണ് മറ്റൊരു വിശ്വാസം. പണ്ട് കേരളത്തില്‍ പ്രചരിച്ചിരുന്ന ബുദ്ധമതത്തിന്റെ സംഭാവനയാണ് ഓണമെന്നും കരുതപ്പെടുന്നു. ഓണത്തിന്റെ പിറവിയെങ്ങനെയായിരുന്നാലും ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിയുടെയും പ്രിയപ്പെട്ട ആഘോഷമാണ് ഓണം.





    ഓണനിഘണ്ടു

    ഓണവുമായി ബന്ധപ്പെട്ട വാക്കുകള്‍ ഉള്‍പ്പെടുത്തി നമുക്കൊരു ഓണനിഘണ്ടു നിര്‍മിക്കാം. കുറെ വാക്കുകള്‍ ഇതാ...

    ആവണിമാസം
    ചിങ്ങമാസം. തമിഴ്മാസപ്പേര്.

    ആറന്മുള വള്ളംകളി
    ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളില്‍ ആറന്മുള പമ്പാതീരത്തു നടത്തുന്ന വള്ളംകളി. വള്ളംകളിയെക്കുറിച്ച് ഐതിഹ്യമുണ്ട്.

    ഉത്രാടപ്പാച്ചില്‍

    ഉത്രാടത്തിന്‍നാള്‍ ഓണമൊരുക്കാന്‍ ആളുകള്‍ കാണിക്കുന്ന ധൃതി.

    ഉപ്പേരി

    നേന്ത്രക്കായ വറുത്തുണ്ടാക്കുന്ന ഓണവിഭവം. രണ്ടുതരമുണ്ട്. വറുത്തുപ്പേരിയും ശര്‍ക്കര പിരട്ടിയും. മലബാറില്‍ ഉപ്പേരിക്ക് കായവറുത്തത് എന്നാണ് പറയുക.

    ഓണക്കറികള്‍ - ഓണസദ്യക്കുള്ള വിഭവങ്ങള്‍

    എരിശ്ശേരി, കാളന്‍ , ഓലന്‍ , തോരന്‍ , കിച്ചടി, പച്ചടി, സാമ്പാര്‍ , പപ്പടം, പഴംനുറുക്ക്, ഉപ്പേരി തുടങ്ങിയവ.

    ഓണക്കുല

    ഓണത്തിന് കാഴ്ചയായി ജന്മിമാര്‍ക്ക് സമര്‍പ്പിച്ചിരുന്ന വാഴക്കുല. ഓണക്കോടി ഓണത്തിനു ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്കും ജോലിക്കാര്‍ക്കും ബന്ധുക്കള്‍ക്കും വാങ്ങിനല്‍കുന്ന പുതുവസ്ത്രം.

    ഓണച്ചന്ത

    ഓണമടുപ്പിച്ച് നടത്തുന്ന പ്രത്യേക ചന്ത. കേരള സര്‍ക്കാരിന്റെ പൊതുവിതരണ വകുപ്പും സഹകരണ വകുപ്പും നടത്തുന്ന ഓണച്ചന്തകള്‍ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിഭവങ്ങള്‍ നല്‍കുന്നു.

    അത്തച്ചമയം

    Fun & Info @ Keralites.netകൊച്ചി മഹാരാജാക്കന്മാരും കോഴിക്കോട് സാമൂതിരിമാരും ചിങ്ങമാസത്തിലെ അത്തംനാളില്‍ ആഘോഷിച്ചിരുന്ന ഉത്സവമായിരുന്നു അത്തച്ചമയം. എറണാകുളം ജില്ലയിലുള്ള തൃക്കാക്കര ക്ഷേത്രത്തില്‍ കര്‍ക്കടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ഇരുപത്തിയെട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഒരുത്സവമുണ്ടായിരുന്നു. അത്തം മുതലുള്ള അവസാനത്തെ പത്ത് ദിവസങ്ങളില്‍ മഹോത്സവം കൊണ്ടാടിയിരുന്നു. ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ കൊച്ചിരാജാവും കോഴിക്കോട് സാമൂതിരിയും എഴുന്നള്ളുമായിരുന്നു. അത്തംനാളില്‍ അതിരാവിലെ കൊച്ചിരാജാവിന് ചമയം ചാര്‍ത്തും. അതോടെ അത്തച്ചമയഘോഷയാത്ര ആരംഭിക്കും. കൊച്ചിരാജാവിന്റെ ശത്രുരാജ്യമായ ഇടപ്പള്ളിയിലാണ് തൃക്കാക്കര സ്ഥിതി ചെയ്തിരുന്നത്. യാത്ര പകുതി വഴിയെത്തുമ്പോള്‍ ഒരാള്‍ വന്ന് തൃക്കാക്കരയില്‍ ഇത്തവണ ഉത്സവമില്ലെന്ന് പറയുന്നു. രാജാവ് തിരിച്ചുപോവുകയും ചെയ്യും. ശത്രുരാജ്യത്തില്‍ കാലുകുത്താതിരിക്കാനാണ് ഇങ്ങനെയൊരു ചടങ്ങ് ചെയ്തിരുന്നത്. 1960-നു ശേഷം ഈ ആഘോഷം സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ തൃപ്പൂണിത്തുറയിലാണ് കൊണ്ടാടുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അത്തച്ചമയത്തില്‍ അണിയിച്ചൊരുക്കിയ ആനകളും നാടോടികലാരൂപങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.

    ഓണസദ്യയും ഓണക്കോടിയും

    ഓണത്തിന് ഓണക്കോടിയും സദ്യയും പ്രധാനം തന്നെ. തിരുവോണദിനത്തില്‍ കുളിച്ച് കുറി തൊട്ട് ഓണപ്പുടവയുടുത്ത് കുടുംബാംഗങ്ങളൊന്നിച്ച് ഓണസദ്യയുണ്ണുന്നു. വാഴയിലയില്‍ വിളമ്പുന്ന ഓണസദ്യയ്ക്ക് വിഭവങ്ങളേറെ. ഇലയില്‍ പ്രത്യേക സ്ഥലത്താണ് ഓരോ വിഭവങ്ങളും വിളമ്പേണ്ടത്. ഉപ്പേരി, ശര്‍ക്കരപുരട്ടി, പുളിയിഞ്ചി, ഇഞ്ചിത്തൈര്, അച്ചാര്‍ , കിച്ചടി, പച്ചടി, പരിപ്പ്, സാമ്പാര്‍ , രസം, അവിയല്‍ , കാളന്‍ , ഓലന്‍ , തോരന്‍ , എരിശ്ശേരി, കൂട്ടുകറി, പായസം, പഴം, പപ്പടം തുടങ്ങിയവയെല്ലാം ചേര്‍ത്തുള്ള സദ്യ ഏറെ രുചികരമാണ്. ചോറില്‍ പരിപ്പൊഴിച്ച് നെയ് ചേര്‍ത്ത് പപ്പടം പൊടിച്ചുചേര്‍ത്ത് സദ്യ കഴിച്ചുതുടങ്ങാം. അത് കഴിഞ്ഞാല്‍ സാമ്പാര്‍ ഒഴിക്കാം. പിന്നെ കാളന്‍ . അത് കഴിഞ്ഞ് രസം. അടുത്തത് പായസം. അവസാനം മോര്.
Mukesh
+91 9400322866


കൂടുതല്‍ ശേഖരിച്ച് നിഘണ്ടു വിപുലമാക്കൂ....Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 579. A good idea is checking yours at freecreditscore.com.

A bad score is 598. A bad idea is not checking yours, at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment