Wednesday 24 August 2011

[www.keralites.net] കലൈഞ്ജര്‍ ടി.വിക്ക് അനധികൃതപണം:230 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

 


Fun & Info @ Keralites.netന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കലൈഞ്ജര്‍ ടി.വി. അനധികൃതമായി പണം വാങ്ങിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് 230 കോടി വിലവരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടും. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടനുണ്ടാകുമെന്നാണ് കരുതുന്നത്.

സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിട്ടപ്പെടുത്തിയിട്ടുണ്ട്. വിവിധ വ്യക്തികളുടെ പേരിലുള്ള ഈ സ്വത്തുക്കള്‍ ഹവാലാ നിരോധന നിയമപ്രകാരമാണ് കണ്ടുകെട്ടുക. 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ആദ്യത്തെ കണ്ടുകെട്ടലാവുമിത്. തുടര്‍ന്ന് കേസിലുള്‍പ്പെട്ട വിവിധ ടെലികോം കമ്പനികളുടെ പേരിലും സമാനമായ നടപടികളുണ്ടാകും.

ഷാഹിദ് ബെല്‍വയുടെ സ്വാന്‍ ടെലികോം കമ്പനിക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുവേണ്ടി 200 കോടി രൂപ അദ്ദേഹത്തിന്റെ ഡി.ബി. റിയാലിറ്റി എന്ന സ്ഥാപനത്തില്‍നിന്നും കലൈഞ്ജര്‍ ടി.വിക്ക് നല്‍കിയെന്നതാണ് സി.ബി.ഐ. കുറ്റപത്രം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത ഡി.എം.കെ. എം.പി.കനിമൊഴിയും കലൈഞ്ജര്‍ ടി.വി എം.ഡി. ശരദ് കുമാറും ഇപ്പോള്‍ തിഹാര്‍ജയിലിലാണ്.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment