Thursday 31 January 2013

[www.keralites.net] Surynelli Case

 

 
 
 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയശേഷം രാഷ്ട്രീയത്തണലില്‍ സസുഖം വാണവര്‍ വീണ്ടും നിയമത്തിനു മുന്നിലേക്ക്. യുഡിഎഫ് സര്‍ക്കാരിന്റെ പിന്തുണയും സ്വാധീനവും ഉപയോഗിച്ച് കേസില്‍നിന്ന് ഒഴിവായി മാന്യത നടിച്ച് നടക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴെല്ലാം അട്ടിമറിക്കാന്‍ വ്യാപകമായ ശ്രമം നടന്നു. പ്രതികളില്‍ പലര്‍ക്കും താങ്ങും തണലുമൊരുക്കിയത് കോണ്‍ഗ്രസ് നേതാക്കളായിരുന്നെന്ന് പകല്‍പോലെ വ്യക്തമാണ്. അതിന്റെ ഫലമായാണ് ഹൈക്കോടതിയില്‍ നിര്‍ഭാഗ്യകരമായ വിധിയുണ്ടായത്.
വിചാരണ കോടതി ശിക്ഷിച്ചവരില്‍ തന്നെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളുമുണ്ട്. കേസ് വീണ്ടും സജീവമായാല്‍ ഇതൊക്കെ ജനശ്രദ്ധയിലെത്തുമെന്ന ആശങ്കയിലായിരുന്നു കോണ്‍ഗ്രസ്. കേസ് പരിഗണിക്കുമെന്ന ഘട്ടം വന്നപ്പോഴൊക്കെ നീട്ടിവയ്പിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. കേസ് പരിഗണിച്ച ആദ്യദിവസം സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായില്ല. തുടര്‍ന്ന് കേസ് മാറ്റി. സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നു. തങ്ങള്‍ നിര്‍ദേശിച്ച അഭിഭാഷകനെയല്ല നിയോഗിച്ചിരിക്കുന്നതെന്ന് ഇരയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടു. ആദ്യഘട്ടത്തില്‍ ഇരയുടെ മൊഴി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയ്യാറായില്ല. എ കെ ആന്റണിയായിരുന്നു അന്ന് മുഖ്യമന്ത്രി. പൊലീസ് നിലപാടിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. LDF ഫും DYFI യും ജനാധിപത്യമഹിള അസോസിയേഷനും പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. പ്രതിയെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയ MP കൂടിയായിരുന്ന നേതാവിന് കോണ്‍ഗ്രസ് ദേശീയനേതൃത്വം സംരക്ഷണമൊരുക്കി. നെഹ്രു കുടുംബവുമായുള്ള അടുപ്പമാണ് അദ്ദേഹം ഇതിന് ഉപയോഗപ്പെടുത്തിയത്.
കോട്ടയം ഡിസിസി സെക്രട്ടറിയും ജില്ലാപഞ്ചായത്തംഗവുമായിരുന്ന ജേക്കബ് സ്റ്റീഫന്‍ പ്രതിയായതും കേസൊതുക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിനെ പ്രേരിപ്പിച്ചു. പത്താംപ്രതിയായിരുന്നു ജേക്കബ് സ്റ്റീഫന്‍. ഉമ്മന്‍ചാണ്ടിയുടെയടക്കം വിശ്വസ്തനായിരുന്ന ഇദ്ദേഹം, ജില്ലയില്‍ എ ഗ്രൂപ്പിനെ നയിച്ചവരില്‍ പ്രമുഖനുമായിരുന്നു. വിചാരണയും നടപടികളുമെല്ലാം പുരോഗമിച്ചപ്പോഴും കോട്ടയം സഹകരണ കാര്‍ഷിക- ഗ്രാമവികസനബാങ്കിന്റെ പ്രസിഡന്റ് പദവിയില്‍നിന്നു ജേക്കബ് സ്റ്റീഫനെ മാറ്റാന്‍ ഡിസിസി നേതൃത്വം തയ്യറായില്ല. ഇപ്പോഴും ഈ പദവിയില്‍ തുടരുന്ന ഇദ്ദേഹം അയര്‍ക്കുന്നം സര്‍വീസ് സഹകരണബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗവും ഡിസിസി അംഗവുമായി പ്രവര്‍ത്തിക്കുന്നു. കേരള കോണ്‍ഗ്രസ് എം നേതാവും കൊഴുവനാല്‍ പഞ്ചായത്തംഗവുമായിരുന്ന ജോസ് നെടുംതകിടിയും പ്രതിയായതോടെ മാണിഗ്രൂപ്പും കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചു.
 
 
 
 
 

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment