സിനിമയുടെയും ആവിഷ്കാര സ്വാതന്ത്യത്തിന്റെയും പേരില് മതത്തെ താറടിക്കാനുള്ള നീക്കം വിലപ്പോവില്ല'- കാന്തപുരം.
ചെമ്മനാട്: സിനിമയുടെയും മറ്റ് ആവിഷ്കാര സ്വാതന്ത്യങ്ങളുടെയും പേരില്‍ ഇസ്ലാമിനെയും തിരുനബിയേയും അവഹേളിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് ഓള്‍ ഇന്ത്യ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ചെമ്മനാട് സുന്നി സെന്‍റ്ര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ആയിരങ്ങള്‍ സംബന്ധിച്ച ഹുബ്ബു റസൂല്‍ സമ്മേളനത്തില്‍ പ്രവാചക സ്നേഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സിനിമ കാണാന്‍ ആളെക്കിട്ടാതെ തിയേറ്ററുകള്‍ പൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ വിവാദമുണ്ടാക്കി ആളെപ്പിടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇസ്ലാമിനും പ്രവാചകര്‍ക്കുമെതിരെയുള്ള പുതിയ സിനിമാ വിവാദങ്ങള്‍ക്കു പിന്നില്‍. സിനിമ കൊണ്ടോ മറ്റു മാധ്യമങ്ങള്‍ കൊണ്ടോ തിരു നബിയുടെ സ്നേഹ സന്ദേശത്തെ ഇടിച്ചു താഴ്ത്താന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് കാന്തപുരം പറഞ്ഞു.
ഖുര്‍ആന്‍ വര്‍ഗീയതയും വിഭാഗീയതയും വളര്‍ത്തുന്നുവെന്ന ആരോപണം ബാലിശമാണ്. ഇസ്ലാം ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് തെളിയിക്കാന് ഒരു വാചകം വിശുദ്ധ ഖുര്‍ആനിലോ തിരു വചനങ്ങളിലോ കാണിക്കാന്‍ ആര്‍ക്കും കഴിയില്ല. ഖുര്‍ആന്‍ ശാന്തമായ ജീവിതമാണ് ലോകത്തിന് സംഭാവന ചെയ്തത്. ഭീകരതക്കോ തീവ്രവാദത്തി നോ ഇസ്ലാമില്‍ ഒരു സ്ഥാനവുമില്ല. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്തുന്നതായിരുന്നു പ്രവാചക ജീവിതം കാന്തപുരം വിശദീകരിച്ചു. മുറി മൗലവിമാരുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ നിന്ന് ഇസ്ലാമിനെ തെറ്റായി മനസ്സിലാക്കിയതാണ് പല വിവാദങ്ങളുടെയും പിന്നിലുള്ളത്. ഇസ്ലാമിന്റെ പേരിലുള്ള പരിഷ്കരണ പ്രസ്ഥാനങ്ങള്‍ പ്രവാചകരുടെ അമാനുഷിക ജീവിതത്തെ നിഷേധിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തത് മത വിരോധികള്ക്ക് വളമാവുകയാണ്. അകത്തു നിന്നും പുറത്തു നിന്നുമുള്ള മത വിരോധികള്‍ എത്ര കണ്ട് ആരോപണം ഉന്നയിച്ചാലും ഇസ്ലാമിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ ആലോചിക്കണം. ശഹാദത്ത് കലിമയിലും ബാങ്ക് വിളിയിലും നിസ്കാരത്തിലും നിര്‍ബന്ധപൂര്‍ വ്വം വിളിക്കേണ്ട നാമമാണ് പ്രവാചകരുടേത്. പ്രവാച സ്നേഹത്തിനു വേണ്ടി ഒരുമിച്ച് കൂടല്‍ മറ്റെല്ലാ സംഗമത്തേക്കാളും പുണ്യമേറിയതാണ്. നാം നിസ്കാരത്തില്‍ കഅബയിലേക്ക് തിരിയുന്നത് പോലും പ്രവാചക പൊരുത്തത്തിനു വേണ്ടിയാണ്. ലോകത്തിന് അനുഗ്രഹമായി അവതരിച്ച പ്രവാചകരുടെ ജന്മത്തില്‍ സന്തോഷം പ്രകടിപ്പിക്കണമെന്നത് വിശുദ്ധ ഖുര്‍ആന്‍റെ ആഹ്വാനമാണ്. പ്രവാചകരുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളെയും ആദരിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. കാന്തപുരം കൂട്ടിച്ചേര്‍ത്തു.
==========================================
No comments:
Post a Comment