Thursday 31 January 2013

[www.keralites.net] മൊബൈല്‍ഫോണ്‍ ഉപയോഗം കുട്ടികളില്‍ ഓര്‍മക്കുറവ് സൃഷ്ടിക്കും

 

മൊബൈല്‍ഫോണ്‍ ഉപയോഗം കുട്ടികളില്‍ ഓര്‍മക്കുറവ് സൃഷ്ടിക്കും








തിരുവനന്തപുരം: മൊബൈല്‍ഫോണ്‍ അത് ഉപയോഗിക്കുന്നവരുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നതില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത തിരിച്ചറിയലുകളും മാര്‍ഗങ്ങളുമായി 'നിഷ്' സീനിയര്‍ ഓഡിയോളജിസ്റ്റ് പ്രവീണ ഡയസ് ശാസ്ത്ര കോണ്‍ഗ്രസിലെത്തി. മൊബൈല്‍ ഫോണ്‍ ഉപഭോക്താവിന്റെ തലച്ചോറിനെ മൊബൈല്‍ റേഡിയേഷന്‍ എങ്ങനെ ബാധിക്കുന്നുവെന്നാണ് പ്രവീണ ഡയസിന്റെ പ്രബന്ധത്തില്‍ പ്രതിപാദിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം മൂന്ന് വര്‍ഷമായി ശ്രവണശേഷി നഷ്ടപ്പെട്ട ഒരു വ്യക്തിയിലൂടെയാണ് താന്‍ ഗവേഷണം നടത്തിയതെന്ന് പ്രവീണ പറഞ്ഞു.

മൊബൈല്‍ റേഡിയേഷന്‍ മൂലം തലവേദന, ചെവിവേദന, ഉറക്കമില്ലായ്മ, ഓര്‍മ്മക്കുറവ്, കേള്‍വിക്കുറവ് തുടങ്ങിയ രോഗങ്ങളോടൊപ്പം ഞരമ്പുകളെയും തലച്ചോറിനെയും ബാധിക്കുമെന്ന് പ്രവീണ വ്യക്തമാക്കി. കുട്ടികളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം ഓര്‍മ്മക്കുറവും കേള്‍വിക്കുറവും സൃഷ്ടിക്കുന്നതിന് സാധ്യതയേറെയാണ്.

മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ റെയ്ഞ്ച് കുറവുള്ളപ്പോള്‍ റേഡിയേഷന്‍ കൂടുകയും അതേസമയം റെയ്ഞ്ച് കൂടുതലാണെങ്കില്‍ റേഡിയേഷന്‍ കുറയുകയും ചെയ്യും. എന്നാല്‍ 15 മിനിറ്റില്‍ കൂടുതല്‍ മൊബൈല്‍ ഉപയോഗിക്കുകയാണെങ്കില്‍ ചെവിവേദനയ്ക്കും പിന്നീട് അത് തലച്ചോറിനെ ബാധിക്കുന്ന പ്രശ്‌നവുമായും മാറും.

മൊബൈല്‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുകയും കൂടുതല്‍ ചെവിയോട് ചേര്‍ത്തുവച്ച് സംസാരിക്കാതെ ലൗഡ്‌സ്പീക്കര്‍ വഴി സംസാരിക്കുകയും ചെയ്യുന്നതിലൂടെ ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഹെഡ്‌സെറ്റ് അല്ലെങ്കില്‍ ബ്ലൂടൂത്ത് പോലുള്ള വയര്‍ലസ് ഹെഡ് ഫോണുകള്‍ ഉപയോഗിക്കുന്നതും റേഡിയേഷന്‍ ഉല്പാദിപ്പിക്കുന്നവയില്‍പ്പെട്ടതാണ്.

മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ ശ്രദ്ധിക്കുന്നതോടൊപ്പം മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിലും ശ്രദ്ധ ചെലുത്തുകയാണെങ്കില്‍ ഇത്തരം അപകടകരമായ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കഴിയും. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ആഗിരണ അനുപാതവും വികിരണശേഷിയുമുള്ളവ പരിശോധിച്ച് വാങ്ങുകയാണെങ്കില്‍ ഇതിന് ഒരു പരിധിവരെ പരിഹാരമാകും. ആഗിരണ അനുപാതം (എസ്.എ.ആര്‍ -സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേഷ്യോ) താരതമ്യാനന്തരം 1.6 ആണെങ്കിലും ഇതില്‍ നിന്നും കൂറഞ്ഞ നിലവാരത്തിലുള്ളവയാണ് വിപണിയില്‍ നമുക്ക് ലഭ്യമാകുന്നത്- പ്രവീണ ഡയസ് ചൂണ്ടിക്കാട്ടി.

25-ാമത് കേരള ശാസ്ത്രകോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന 'ശാസ്ത്രവും സമൂഹവും' സെഷന്‍ ശാസ്ത്രപ്രതിഭകളുടെ സംഭാവനകള്‍ നിറഞ്ഞ വേദിയായിമാറി. സാമൂഹ്യ-ആരോഗ്യ പ്രശ്‌നങ്ങളെ ആസ്പദമാക്കിയുള്ള വിവിധ ശാസ്ത്ര കണ്ടുപിടിത്തങ്ങളുമായാണ് യുവപ്രതിഭകള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്
Mathrubhumi
.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment