ഇന്നത്തെ മനോരമയുടെ ഒന്നാം പേജ് ( പാലക്കാട് എഡിഷന്‍ ) സൂര്യനെല്ലിക്കേസിലെ സുപ്രിംകോടതി വിധിയുടെ അതേ പ്രാധാന്യത്തോടെയാണ് സുകുമാരന്‍ നായരെ ന്യായീകരിക്കുന്ന പി ജെ കുര്യന്റെ പ്രസ്താവന നല്‍കിയിരിക്കുന്നത്. എന്തായിരിക്കും അതിനു കാരണം... സൂര്യനെല്ലിക്കേസും പി ജെ കുര്യനും എന്‍എസ്എസുമായി വല്ല ബന്ധവുമുണ്ടോ? സുകുമാരന്‍ നായരെ ന്യായീകരിക്കാന്‍ കുര്യനെന്തിനാണിത്ര വെമ്പല്‍? അതും സൂര്യനെല്ലിക്കേസും തമ്മിലെന്ത്? പി ജെ കുര്യനും സൂര്യനെല്ലിക്കേസും തമ്മിലുളള ബന്ധമറിയാമല്ലോ. തന്നെ പീഡിപ്പിച്ചവരില്‍ ബാജിയെന്നു വിളിക്കപ്പെടുന്ന ഒരാളുണ്ടെന്നും അത് കുര്യനാണെന്നും ആ കുട്ടി ആരോപിച്ചിരുന്നു. അതിന്റെ പേരില്‍ കുര്യനെതിരെ കുറേ അന്വേഷണമൊക്കെ നടന്നു. സംഭവദിവസം, സംഭവം നടന്നുവെന്നു പറയുന്ന സമയത്ത് താന്‍ എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലായിരുന്നുവെന്നാണ് കുര്യന്റെ മൊഴി. അന്നേദിവസം 8.30 വരെ അന്നത്തെ എന്‍എസ്എസ് അസിസ്റ്റന്‍റ് സെക്രട്ടറിയും സുകുമാരന്‍ നായരുമൊത്ത് ചര്‍ച്ചയായിരുന്നുവത്രേ. എന്‍എസ്എസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസായ എന്‍ഡിപിയുടെ സെക്രട്ടറിയായിരുന്നു അന്ന് സുകുമാരന്‍ നായര്‍. രാത്രി എട്ടര വരെ തനിക്കൊപ്പം കുര്യന്‍ ഉണ്ടായിരുന്നുവെന്ന് സുകുമാരന്‍ നായര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. സൂര്യനെല്ലിക്കേസില്‍ നിന്നും കുര്യനെ രക്ഷിച്ച സുകുമാരന്‍ നായര്‍ക്ക് പിന്തുണയുമായി കുര്യന്‍ രംഗത്തിറങ്ങിയ അതേ ദിവസം തന്നെ, കേസിലെ കേരള ഹൈക്കോടതിയുടെ പൈശാചികവിധിയെ സുപ്രിംകോടതി തളളിക്കളഞ്ഞത് തികച്ചും യാദൃശ്ചികം മാത്രം. പക്ഷേ, ഒന്നാംപേജിലെ ലേ ഔട്ട് കൊണ്ടു മാത്രം സുര്യനെല്ലി, കുര്യന്‍, സുകുമാരന്‍ നായര്‍ ബന്ധം ധ്വനിപ്പിച്ച മനോരമയിലെ ആ മിടുക്കന്റെ തലച്ചോറിനെ എങ്ങനെയാവും തോമസ് ജേക്കബ് ആദരിക്കുക?
|
No comments:
Post a Comment