വിവാഹത്തട്ടിപ്പുകാരി ഷഹനാസ് ബാംഗ്ളൂരിൽ പിടിയിൽ
ബാംഗ്ളൂർ/ചെന്നൈ: ഒരു ഡസനിലധികം പുരുഷന്മാരെ വിവാഹം കഴിച്ച് അവരിൽ പണം തട്ടിയെടുത്ത് മുങ്ങുന്ന പത്തനംതിട്ട സ്വദേശി ഷഹനാസിനെ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നൈ പൊലീസിന്റെ പ്രത്യേക സംഘം ബാംഗ്ളൂരിൽ നിന്നാണ് ഷഹനാസിനെ പിടികൂടിയത്. ചെന്നൈയിലെത്തിച്ച് ചോദ്യം ചെയ്ത് ശേഷം കോടതിയിൽ ഹാജരാക്കിയ ഷഹനാസിനെ റിമാൻഡ് ചെയ്ത് പൂഴൽ സെൻട്രൽ ജയിലിലേക്ക് അയച്ചു.
ഏതാണ്ട് ഇരുപതോളം പുരുഷന്മാരെ വിവാഹം ചെയ്ത ശേഷം അവരുടെ പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുത്ത് മുങ്ങുകയാണ് ഷഹനാസിന്റെ രീതി.
11 വർഷം മുൻപ് സിദ്ദിക്ക് എന്നൊരാളെയാണ് ഷഹനാസ് ആദ്യമായി വിവാഹം കഴിച്ചത്. ഇതിലൊരു പെൺകുട്ടിയുണ്ട്. തട്ടിപ്പിനിരിയായ രണ്ട് ഭർത്താക്കന്മാർ പരാതിയുമായി ചെന്നൈ പൊലീസിൽ എത്തിയതോടെയാണ് ഷഹനാസിന്റ കഥ പുറത്തായത്. ഇതേത്തുടർന്ന് ഷഹനാസിന്റെ ഇരയായ അനവധിപ്പേർ പരാതികളുമായി പൊലീസിൽ എത്തി.
കാർ ഷോറൂം ജീവനക്കാരനായ മണികണ്ഠൻ ആണ് ആദ്യം പരാതിയുമായി എത്തിയ രണ്ടുപേരിൽ ഒരാൾ. തന്റെ കൂട്ടുകാരിയെ പറ്റിച്ച ഒരാളെ തിരക്കി നടക്കുകയാണ് താനെന്ന് പറഞ്ഞാണ് ഇയാളുമായി അവൾ പരിചയപ്പെടുന്നത്. പരിചയം പ്രേമമായി, അയാൾ വിവാഹവാഗ്ദാനവും നൽകി. അനാഥയാണ് താനെന്ന് പറഞ്ഞ അവൾ താൻ ഐ. എ.എസിന് പഠിക്കുകയാണെന്നും തട്ടിവിട്ടു. ബന്ധം മുറുകി, രണ്ടു മാസത്തിനുള്ളിൽ അവൾ അയാളെ താലിയിൽ കുരുക്കി. മാതാപിതാക്കളുടെ എതിർപ്പുകൾ തള്ളിയാണ് മണികണ്ഠൻ ഇക്കഴിഞ്ഞ ഏപ്രിലിൽ അവളെ സ്വന്തമാക്കിയത്.
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ പരീക്ഷയ്ക്ക് പഠിക്കാൻ ഹോസ്റ്റലിൽ നിൽക്കണമെന്ന് പറഞ്ഞു. തുടർന്ന് വിവാഹത്തിന് താൻ വാങ്ങി നൽകിയ ആഭരണങ്ങൾ മണികണ്ഠൻ തന്നെ വിറ്റാണ് അവൾക്ക് പഠിക്കാനും ഹോസ്റ്റൽ ചെലവിനും പണം നൽകിയത്. രണ്ടാഴ്ച കഴിഞ്ഞ് പൊന്നും പണവുമായി അവൾ ഹോസ്റ്റലിൽ നിന്ന് അപ്രത്യക്ഷയായി. പിന്നെ ഇതുവരെ കണ്ടിട്ടില്ല.
ഈ വാർത്ത പുറത്തു വന്നതോടെയാണ് പ്രസന്ന എന്നയാൾ പരാതിയുമായി എത്തിയത്. വർഷങ്ങൾക്കു മുൻപ് താൻ ഇവളെ വിവാഹം കഴിച്ചിരുന്നതാണ് എന്ന് ഫുട്ബോൾ കളിക്കാരൻ കൂടിയായ ഇയാൾ വെളിപ്പെടുത്തി. തങ്ങൾ വിവാഹം കഴിച്ച് ജീവിച്ചു വരവേയാണ് സുരേഷ് എന്നയാൾ ഇവൾ തന്റെ ഭാര്യയാണെന്നു പറഞ്ഞ് വന്നത്. സംഭവം കേസായി. എന്നാൽ സുരേഷ് തന്റെ ബെസ്റ്റ് ഫ്രണ്ടാണ്. പ്രസന്ന തന്നെ ഭർത്താവ്. അങ്ങനെ പ്രശ്നം അവിടെത്തീർന്നു.
പക്ഷെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദാ ഭാര്യയെ കാണാനില്ല. ഒപ്പം സ്വർണവും പണവുമില്ല. അന്ന് മുങ്ങിയ ഭാര്യയുടെ തനിനിറം അറിഞ്ഞ് പ്രസന്നയും പരാതിയുമായി എത്തിയതാണ്. ഒരു രാജേഷ്, ഒരു ശരവണൻ, ഒരു ചന്ദ്രബാബു, എന്നിവരെയും കക്ഷി കല്യാണം കഴിച്ചതായി ചെന്നൈ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
www.keralites.net |
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net