1) തീയേറ്ററില്‍ കാണിക്കുന്ന സിനിമകള്‍ കോപി റയിറ്റഡ് ആണെന്ന് ഉറപ്പു വരുത്താന്‍ എന്ത്നെകിലും മാര്‍ഗം കാഴ്ചക്കാരന് ഉണ്ടോ?
2) ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത സിനിമകള്‍ വ്യാജമെന്ന് തിരിച്ചറിയാന്‍, കാഴ്ചക്കാരന് എങ്ങനെ സാധിക്കും?
3) ഇത് രണ്ടും ഇല്ലാതെ തീയേറ്ററില്‍ കാണിക്കുന്ന സിനിമകളും, ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ്‌ചെയ്യുന്ന സിനിമകളും വ്യാജനാണെന്നോ അല്ലെന്നോ കാഴ്ചക്കാരന്‍ എങ്ങിനെ തീരുമാനിക്കും?
ജേക്കബ് ജോസഫ്
From: M. Nandakumar <nandm_kumar@yahoo.com>
To: Keralites@yahoogroups.com
Sent: Monday, September 10, 2012 3:47 AM
Subject: Re: [www.keralites.net] യൂട്യൂബില്‍ ചിത്രം കണ്ടവര്‍ക്കെതിരേയും കേസെടുക്കുമെന്ന് ആന്റി പൈറസി സെല്‍
ഇത് പരസ്യകലയുടെ ഒരു വിപണന തന്ത്രം മാത്രം. കൂടുതല്‍ ആളുകളെ തിയ്യേടരിലേക്ക് തള്ളിവിടാനുള്ള ഒരു ഉപായം "കേസ് എടുത്തു" എന്ന് പറയപ്പെടുന്നതല്ലെ ഉള്ളു. എന്തെങ്കിലും തെളിവുകള്‍ ഉണ്ടോ ?
--- On Sun, 9/9/12, Jai <jaidxb1@gmail.com> wrote:
From: Jai <jaidxb1@gmail.com> Subject: Re: [www.keralites.net] യൂട്യൂബില്‍ ചിത്രം കണ്ടവര്‍ക്കെതിരേയും കേസെടുക്കുമെന്ന് ആന്റി പൈറസി സെല്‍ To: Keralites@yahoogroups.com Cc: Jaleel@alrajhibank.com.sa Date: Sunday, September 9, 2012, 4:31 AM
ഇത് തിയേറ്ററില്‍ കണ്ടു കളഞ്ഞ കാശു എനിക്ക് തിരിച്ചു കിട്ടാന്‍ വല്ല വകുപ്പുമുണ്ടോ മാഷെ, ഇത്ര വൃത്തികെട്ട മൂവി ഞാന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല On Sun, Sep 9, 2012 at 9:27 AM, <Jaleel@alrajhibank.com.sa> wrote: 'ബാച്ചിലര്‍ പാര്‍ട്ടി' യൂ ട്യൂബില്‍; കണ്ടവര്‍ക്കെതിരേയും കേസ് | തിരുവനന്തപുരം: അമല്‍ നീരദ് സംവിധാനം ചെയ്‌ത 'ബാച്ചിലര്‍ പാര്‍ട്ടി' എന്ന ചിത്രം യൂട്യൂബില്‍ കണ്ടവര്‍ക്കെതിരേയും കേസെടുക്കുമെന്ന് ആന്റി പൈറസി സെല്‍. സിനിമ അപ്‌ലോഡ് ചെയ്‌തവര്‍ക്കും ഡൗണ്‍ലോഡ് ചെയ്‌തവര്‍ക്കുമെതിരേ ആന്റി പൈറസി സെല്‍ കേസെടുത്തു. കേസിന്റെ എഫ്.ഐ.ആര്‍. ആന്റി പൈറസി സെല്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ചു. 16 പേര്‍ക്കെതിരേയാണ് എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. വിദേശമലയാളികളടക്കം 1500 ലധികംപേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണു സൂചന. പൂനെയിലുള്ള മലയാളി എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയടക്കം ചിലരെ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുമായി ആന്റി പൈറസി സെല്ലിലെ ഉദ്യോഗസ്‌ഥര്‍ ഫോണില്‍ ബന്ധപ്പെട്ടു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പലര്‍ക്കും ഇതിനോടകം നോട്ടീസയച്ചു. ഇന്റര്‍നെറ്റിലെ വ്യാജ സിനിമാ ഇടപാടുകള്‍ പിടികൂടാനായി ജാദൂ ചെക് സൊലൂഷന്‍സ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഏജന്റ് ജാദൂ എന്ന സോഫ്‌റ്റ്വേര്‍ ഉപയോഗിച്ചാണു പ്രതികളെ കണ്ടെത്തിയത്. സിനിമ റിലീസായി രണ്ടുദിവസത്തിനുള്ളില്‍ ഇന്റര്‍നെറ്റു വഴി സിനിമയുടെ വ്യാജപകര്‍പ്പു കണ്ടത് 33,000 ത്തോളം പേരാണ്. അവരുടെ ഐ.പി. അഡ്രസുകളുടെ പട്ടിക ആന്റി പൈറസി സെല്ലിനു ലഭിച്ചിട്ടുണ്ട്. ഇതാദ്യമായാണു സിനിമ അപ്‌ലോഡ് ചെയതതിന് ഇത്രയധികം പേര്‍ക്കെതിരേ കേസെടുക്കുന്നത്. കഴിഞ്ഞമാസം മൂവിചാനല്‍ പുറത്തിറക്കിയ 'ഓര്‍ഡിനറി' എന്ന ചിത്രം 30 ലക്ഷത്തിലധികംപേരും 'ഗ്രാന്‍ഡ്‌മാസ്‌റ്റര്‍' 12 ലക്ഷംപേരും ഇന്റര്‍നെറ്റിലുടെ കണ്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണു സിഡി പുറത്തിറക്കിയ മൂവി ചാനല്‍ കമ്പനി ജാദൂ ചെക് സൊലൂഷന്‍സുമായി കരാറൊപ്പിട്ടത്. ഇന്റര്‍നെറ്റില്‍ പകര്‍പ്പവകാശ ഉടമകളുടെ അനുമതി കൂടാതെ സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കും ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കുമെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ തുടരുമെന്നു ആന്റിപൈറസി സെല്‍ എസ്.പി. രാജ്‌പാല്‍മീണ അറിയിച്ചു. |
|
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net