എയര്‍ ഇന്ത്യ യുടെ തെറ്റായ രൂട്ട് ആണിത്, അവര്‍ക്ക് അറിയില്ല എവിടെ കോഴിക്കോട് എന്നും എവിടാ കൊച്ചി എന്നും ഇതിനു നഷ്ട പരിഹാരം
കൊടുക്കണം , കോഴിക്കോട് ഇറങ്ങാന്‍ അനുവാദം കൊടുത്തില്ല എന്ത് കൊണ്ട് കൊടുത്തില്ല ? വ്യക്തതയില്ലാത്ത തീരുമാനം യാത്രക്കാരെ പീഡിപ്പിക്കുന്നു , വിഷമിപ്പിക്കുന്നു ഇതിനു നഷ്ടപരിഹാരമായി യാത്രക്കാര്‍ക്ക് സമയം വൈകിച്ചതിന്റെ പേരില്‍ പകുതി ടിക്കെട്ടിന്റെ ഭാഗം തിരിച്ചു നല്‍കണം തിരിച്ചു കോഴിക്കോട് യാത്രക്കാരെ എത്തിക്കണം.
From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To: Keralites <Keralites@yahoogroups.com>
Sent: Saturday, June 9, 2012 10:36 AM
Subject: [www.keralites.net] വിമാനത്തില്‍ നിന്ന് ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം നെടുമ്പാശ്ശേരിയില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം |
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം. ദോഹ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് പ്രതിഷേധ വേദിയായത്. യാത്രക്കാരെ കോഴിക്കോട്ട് ഇറക്കാതെ കൊച്ചിയില്‍ എത്തിച്ചതാണ് പ്രതിഷേധ കാരണമായത്.
കോഴിക്കോട് ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതു കാരണമാണ് കൊച്ചിയില്‍ ഇറങ്ങിയത് എന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എമിഗ്രേഷന്‍ പരിശോധനക്ക് ശേഷം കോഴിക്കോട്ടേക്ക് മറ്റൊരു വിമാനത്തില്‍ അയക്കാം എന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ് ഇരുന്നൂറോളം വരുന്ന യാത്രക്കാര്‍ ചെവിക്കൊണ്ടില്ല. പരിശോധന കഴിഞ്ഞാല്‍ അധികൃതരുടെ ഉത്തരവാദിത്വം അവസാനിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. |