ചെറുഗ്രഹം ഭൂമിക്ക് അടുത്തെത്തും; കൂട്ടിയിടിക്കില്ലെന്ന് ശാസ്ത്രജ്ഞര്‍
ഭൂമിക്ക് 'അരികി'ലൂടെ, മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ എന്ന വേഗത്തില്‍ (അത്യാധുനിക റൈഫിളില്‍നിന്ന് തൊടുത്തുവിടുന്ന ഉണ്ടയുടെ വേഗത്തിന്റെ എട്ട് മടങ്ങാണിതത്രെ) പറക്കുന്ന ചെറുഗ്രഹത്തെ ഇന്‍ഡൊനീഷ്യയില്‍നിന്നാണ് ഏറ്റവുമടുത്ത് കാണാനാവുക. ബൈനോക്കുലറോ ടെലിസ്‌കോപ്പോ ഉപയോഗിച്ചാല്‍പ്പോലും വെളിച്ചത്തിന്റെ ഒരു പൊട്ടായേ ഇത് കാണപ്പെടൂ എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഏഷ്യ, ഓസ്‌ട്രേലിയ, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍നിന്നാണ് കാണാനാവുക.
'2012 ഡി.എ.14' എന്ന് പേരിട്ട ഈ ചെറുഗ്രഹത്തെ കഴിഞ്ഞ കൊല്ലം സ്‌പെയിനിലെ ജ്യോതിശാസ്ത്രജ്ഞരാണ് ആദ്യം കണ്ടെത്തിയത്.
ഈ ചെറുഗ്രഹം ഭൂമിയുമായി കൂട്ടിയടിക്കുന്നു എന്നു കരുതുക. അങ്ങനെയെങ്കില്‍, 24 ലക്ഷം ടണ്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചപോലുള്ള ആഘാതമുണ്ടാവും. 1,942 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം നശിച്ചുപോവുകയുംചെയ്യും. 1908-ല്‍ സൈബീരിയയില്‍ അങ്ങനെയൊന്നുണ്ടായിട്ടുണ്ട്.
വെള്ളിയാഴ്ച അത്തരമൊരു കൂട്ടിയിടി ഉണ്ടാവില്ലെന്ന് ഉറപ്പുനല്‍കുന്ന ശാസ്ത്രജ്ഞര്‍, ഏതെങ്കിലും ഉപഗ്രഹവുമായി ഈ ചെറുഗ്രഹം കൂട്ടിയിടിക്കാനുള്ള സാധ്യതപോലും തള്ളിക്കളയുന്നു.
ഭൂമിയും ഏതെങ്കിലും ചെറുഗ്രഹവും തമ്മില്‍ ഇങ്ങനെ അപായകരമല്ലാത്തവിധം അടുത്തുവരുന്ന പ്രതിഭാസം ഓരോ 40 കൊല്ലം കൂടുമ്പോഴും സംഭവിക്കാറുണ്ടെന്ന് യു.എസ്. ബഹിരാകാശഗവേഷണ സ്ഥാപനമായ 'നാസ'യിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net