എന്റെ രണ്ടു രൂപ പത്തു പൈസയും രാഷ്ട്രപതിയും.!
"രണ്ടു മൂന്നു ദിവസമായി നിങ്ങള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സുഹൃത്തുക്കളുടെ ഫെസ് ബുക്ക് വാളില്‍ മുഴുവന്‍ നിങ്ങളുടെ പ്രസിഡന്റിന്റെ ചിത്രമാണല്ലോ, എന്തെങ്കിലും വിശേഷിച്ച്..?
എന്റെ ഉത്തരം അതെ എന്ന് കേട്ട പാടെ അവന്‍ കാല്കുലെടര്‍ കയ്യിലെടുത്തു. എന്തോ ചിലത് കണക്കു കൂട്ടിയ ശേഷം, "അതായത് ഓരോ ഇന്ത്യക്കാരനും കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് നിങ്ങളുടെ പ്രസിഡന്റിന്റെ വിദേശ യാത്രക്ക് വേണ്ടി മുടക്കിയത് വെറും രണ്ടു രൂപ പത്തു പൈസ മാത്രം.! ഇതിലിത്ര കോലാഹലത്തിനു എന്തിരിക്കുന്നു...?"
എന്ത്...?!!!
ദൈവമേ...ഞങ്ങളീ ഇന്ത്യക്കാര്‍ ഇങ്ങിനെ എച്ചിക്കണക്ക് പറയുന്നവരായോ..? കണക്കു ശരിയെന്നു ഉറപ്പു വരുത്തിയപ്പോള്‍ സത്യത്തില്‍ എനിക്കും ലജ്ജ തോന്നി . പക്ഷെ അങ്ങിനെ വിടാന്‍ പറ്റില്ലല്ലോ.. (മറ്റു രാജ്യക്കാരുടെ മുമ്പില്‍ സ്വന്തം നാടിനെ കുറ്റം പറയുന്നതില്‍ അഭിമാനിക്കുന്ന പുത്തന്‍ തലമുറയുടെ പ്രതിനിധി തന്നെയല്ലേ ഞാനും.?)
മിസ്ടര്‍ തുക്കീ, താങ്കള്‍ക്കറിയുമോ..? പണം ചിലവാകുന്നതില്‍ മാത്രമല്ല കാര്യം. ഇത്തരം യാത്രകള്‍ കൊണ്ട് ഞങ്ങളുടെ രാഷ്ട്രത്തിനു എന്ത് നേട്ടമാണ് ഉണ്ടാകുന്നത്..?
വീണ്ടും അവന്റെ മുഖത്ത് അത്ഭുത ഭാവം.. "ഒരു രാഷ്ട്രത്തിന്റെ നായകന്‍ ഇതര രാജ്യം സന്ദര്‍ശിക്കുമ്പോള്‍ നേരിട്ടുള്ളതിനേക്കാള്‍ ഗുണ ഫലങ്ങള്‍ നേരിട്ടല്ലാതെ സംഭവിക്കുന്നുണ്ട്. ഉദാഹരണത്തിന് നിങ്ങളുടെ പ്രധാനമന്ത്രി സൗദി സന്ദര്‍ശിച്ച ആ കാലഘട്ടം ഒന്നോര്‍മിക്കൂ.. ഏതാണ്ട് രണ്ടാഴ്ച മുമ്പ് തന്നെ ഞങ്ങളുടെ ദേശീയ മാധ്യമങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. അടുത്ത പതിറ്റാണ്ടിലെ ലോക നേതൃത്വം കയ്യാളാന്‍ ധാര്‍മ്മികമായും മനുഷ്യശേഷി പരമായും ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഇന്ത്യയെപ്പോലുള്ള ഒരു മഹാരാജ്യത്തിന്റെ നേതാവിന്റെ സന്ദര്‍ശനത്തിനു അത്ര മാത്രം പ്രാധാന്യമുണ്ടെന്ന് ഓരോ സൗദി പൌരനെയും ഓര്‍മിപ്പിക്കുന്ന പരിപാടികളാണ് ആ ആഴ്ചകളില്‍ മാധ്യമങ്ങളില്‍, വിശേഷിച്ച് ഗവര്‍മെന്റ് നിയന്ത്രിത മാധ്യമങ്ങളില്‍ വന്നു കൊണ്ടിരുന്നത്. നിങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, ടൂറിസം സാധ്യതകള്‍,സാസ്കാരിക വ്യതിരിക്തകള്‍ തുടങ്ങിയവയെ കുറിച്ചൊക്കെ ഞങ്ങളുടെ നാട്ടുകാര്‍ ഏറെ മനസ്സിലാക്കിയത് അക്കാലത്തായിരുന്നു. ഇതൊക്കെ തന്നെയല്ലേ താങ്കളുടെ രാജ്യത്തിന് ലഭിക്കുന്ന വലിയ നേട്ടവും..?
"അല്ലാ..ഇത്ര തുക ചിലവായി എന്ന് നിങ്ങള്‍ക്കെങ്ങിനെയാണ് അറിയാന്‍ സാധിക്കുന്നത്....?
അവന്റെ ചോദ്യം....
രാജ്യത്തെ വിവരാവകാശ നിയമത്തെ കുറിച്ച് പറഞ്ഞപ്പോള്‍ യൂറോപ്പ്യന്‍ വിദ്യാഭ്യാസമുള്ള അവന്റെ മുഖം ചുവന്നു തുടുത്തു. "സ്വന്തം രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്നറിയാന്‍ പോലും സാധിക്കാത്ത വിവിധ രാജ്യവാസികളുടെ ഉള്‍സംഘര്‍ഷങ്ങള്‍ മനസ്സിലാകുമ്പോഴേ നിങ്ങളുടെ രാജ്യത്തിന്റെ മഹത്വം നിങ്ങള്ക്ക് മനസ്സിലാകൂ... വിവാദങ്ങള്‍ക്ക് ചിലവിടുന്ന അധ്വാനവും സമയവും സമ്പത്തും കുറച്ചു കൂടി ക്രിയാത്മകമായി ഉപയോഗിച്ചാല്‍.....!!!
ഛെ..ഛെ...ആകെ മോശമായി..ആ സംസാരം സിറിയയില്‍ നിന്നുള്ള ഇന്നലത്തെ വാര്‍ത്തകളില്‍ അവസാനിക്കുമ്പോള്‍ ഇനിയെന്നാണ് അഭിമാനിയായ ഒരിന്ത്യക്കാരന്‍ ആകാന്‍ സാധിക്കുക എന്നതായിരുന്നു എന്റെ ചിന്ത..!
(ഗുണപാഠം-സ്വന്തം രാജ്യത്തിന്റെ കുറ്റമായാലും സൗദിയിലെ പുതിയ തലമുറയോട് പറയുമ്പോള്‍ സൂക്ഷിക്കുക. ലോക വിചാരങ്ങളില്‍ അവര്‍ ഏറെ മുന്നേറിയിരിക്കുന്നു..അതിലുപരി 'ഹിന്ദി' എന്ന് വിളിക്കുന്ന ഇന്ത്യയോട് അവരിലേറെപ്പേരും ഹൃദയ ബന്ധം സൂക്ഷിക്കുന്നു..)
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net