Tuesday, 6 May 2014

[www.keralites.net] പെണ്ണുങ്ങളുടെ ചെളി യോട്ടമല്‍സരം

 

പെണ്ണുങ്ങളുടെ ചെളിയോട്ടമല്‍സരം

അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ മെയ് 3-ന് നടന്ന സ്ത്രീകള്‍ക്കായുള്ള ചെളിയോട്ടമല്‍സരത്തില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ . അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്.
 

Fun & Info @ Keralites.net
Kristi Coleman, 26, of Wyalusing, Pa., smiles as she's covered in mud while participating in the Dirty Girl Mud Run on Saturday, May 3, 2014 at Montage Mountain in Scranton, Pa. The event supports Bright Pink, a national non profit organization focusing on the risk reduction and early detection of breast and ovarian cancers in women of all ages. (AP Photo / The Scranton Times-Tribune, Butch Comegys)

 
Fun & Info @ Keralites.net
Casey Myers, 26, of Biglerville, Pa.

 
Fun & Info @ Keralites.net
Participants stand in line as they wait to take on another obstacle during the Dirty Girl Mud Run

 
Fun & Info @ Keralites.net
Nancy Hindman

 
Fun & Info @ Keralites.net
Participants walk to the next obstacle during the Dirty Girl Mud Run

 
Fun & Info @ Keralites.net
Tori Archibascio, 17

 
Fun & Info @ Keralites.net
Team members have fun in the mud in one of several obstacles during the Dirty Girl Mud Run

 
Fun & Info @ Keralites.net
Participants climb a cargo net obstacle during the Dirty Girl Mud Run

 
Fun & Info @ Keralites.net
Dana Dolan, 42, of Marysville, Pa.

 
Fun & Info @ Keralites.net
Casey Myers, 26, of Biglerville, Pa. p

 
Fun & Info @ Keralites.net
dirt and mud are kicked into the air as runners participate in the Muddy Mayhem 8K run sponsored by The Athlete's Foot.

 
Fun & Info @ Keralites.net
Shoes are left behind after the Dirty Girl Mud Run on Saturday, May 3, 2014 at Montage Mountain in Scranton, Pa.


 
 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] മറയൂരിലേക്കൊരു യാ ത്ര

 

മായികത നിറയുന്ന മലമടക്കുകളും, മൗനം പുതച്ച് നില്‍ക്കുന്ന മുനിയറകളുമുള്ള മറയൂരിലേക്കൊരു യാത്ര

 


മറയൂരില്‍ വീശുന്ന കാറ്റിന് ചന്ദനത്തിന്റെ സുഗന്ധമുള്ള അനുഭവം. വഴിയരികില്‍ നോക്കെത്താത്ത ചന്ദനക്കാടുകളുടെ ഭംഗി ആസ്വദിച്ച് യാത്ര ചെയ്താല്‍ ഇങ്ങനെ തോന്നും.

ചന്ദനത്തിനും ശര്‍ക്കരയ്ക്കും കരിമ്പിന്‍ തോട്ടങ്ങള്‍ക്കും മുനിയറകള്‍ക്കും മറയൂര്‍ പ്രസിദ്ധമാണ്. മലനിരകതളും മൂടല്‍മഞ്ഞും നിബിഡവനങ്ങളും അരുവികളും വഴിയില്‍ കാണുന്ന ആനകളും തൊട്ടടുത്തുള്ള ചിന്നാര്‍ വന്യമൃഗ സങ്കേതവും മറയൂരിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു. മൂന്നാറില്‍ നിന്ന് ഒന്നര മണിക്കൂര്‍ ജീപ്പില്‍ യാത്ര ചെയ്താല്‍ മറയൂരില്‍ എത്താം. ദൂരം 42 കിലോമീറ്റര്‍.

മറയൂരില്‍ പാണ്ഡവര്‍ വനവാസകാലത്ത് താമസിച്ചിരുന്നതായി ഐതിഹ്യമുണ്ട്. അത് കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മ പുതുക്കും. ഇന്ന് വന്യമൃഗങ്ങള്‍ക്ക് പ്രസിദ്ധമാണ് മറയൂര്‍. പ്രകൃതിഭംഗിയില്‍ വനങ്ങള്‍ ഹൃദയഹാരിയായ അനുഭവം പകരുന്നു. നിബിഡ വനമുള്ള കാന്തല്ലൂര്‍ അടുത്താണ്. അവിടെ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ദക്ഷിണേന്ത്യയിലെ മരതക സൗന്ദര്യമായ മന്നവര്‍ചോല. എട്ട് കിലോമീറ്റര്‍ ദൂരത്തിലായി സഹ്യനില്‍ തലചായ്ച്ച് കിടക്കുന്ന ചക്രവര്‍ത്തിയായി ഇംഗഌഷ് ഭരണാധികാരികള്‍ വാഴ്ത്തിയിട്ടുണ്ട്.

മലനിരകളാല്‍ മറയ്ക്കപ്പെട്ടിരിക്കുന്ന സ്ഥലം എന്ന് കൂടി മറയൂരിന് അര്‍ഥമുണ്ട്. മഴക്കാടുകളും ഇലപൊഴിയും കാടുകളും പാറക്കൂട്ടങ്ങളും അരുവിയും മറയൂരിന്റെ പ്രത്യേകതയാണ്. കാറ്റില്‍ ആടുന്ന പുല്‍മേടുകളും മറയൂരിന്റെ ഹരിത ഭംഗി ആകര്‍ഷകമാക്കുന്നു.

 


ശിലായുഗത്തിന്റെ അവശിഷ്ടങ്ങള്‍ മറയൂരിലുണ്ടെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. മുനിയറകള്‍ ആഗോള പ്രശസ്തി നേടിയിട്ടുണ്ട്. ഗുഹാചിത്രങ്ങള്‍ ധന്യമായ പൈതൃക സമ്പത്താണ്. 18-ാം നൂറ്റാണ്ടില്‍ മധുരയിലെ രാജാവായ തിരുമല നായ്ക്കരെ ടിപ്പു സുല്‍ത്താന്‍ പരാജയപ്പെടുത്തിയപ്പോള്‍ തമിഴര്‍ കുടിയേറിയതായി ചരിത്രമുണ്ട്.

മഹാശിലായുഗത്തിന്റെ ഭാഗമാണ് മുനിയറകള്‍. കരിങ്കല്ലില്‍ തീര്‍ത്ത ചെറിയ മുറികള്‍ ശവസംസ്‌കാരങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. കോവില്‍കടവിലെ ശിവക്ഷേത്രത്തിനു സമീപമാണ് മുനിയറകള്‍ കാണുന്നത്. സമീപത്ത് പാമ്പാര്‍ നദി. ലോഹയുഗത്തിലെ മുനിയറകളും ഇവിടെ കാണാം.

90 സെന്റീമീറ്റര്‍ വരെ അവയ്ക്ക് ഉയരമുണ്ട്. തുടര്‍ന്നുള്ള കാലങ്ങളില്‍ മുനിയറകളില്‍ ആളുകള്‍ താമസിച്ചിരുന്നതായും പറയപ്പെടുന്നു. വന്യജീവികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കേന്ദ്രമാണ് മുനിയറകള്‍. മറയൂര്‍ പഞ്ചായത്തിലെ എഴുത്തുഗുഹ പ്രസിദ്ധമാണ്. ഗുഹാചിത്രങ്ങളാണ് അവയില്‍. അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കോവില്‍കടവില്‍ നവീന ശിലായുഗത്തിലെ മുനിയറകളും ഗുഹാചിത്രങ്ങളും കാണാം.

ചന്ദനക്കാടുകളെ സംരക്ഷിക്കാന്‍ മറയൂരില്‍ പ്രത്യേക സംവിധാനം വനംവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ചന്ദനമരങ്ങള്‍ വ്യാപകമായി കൊള്ളയടിക്കപ്പെട്ടിരുന്നു. വനസംരക്ഷണ സമിതിയിലെ അംഗങ്ങള്‍ വരെ കൊള്ളയ്ക്ക് കൂട്ടു നിന്നിട്ടുണ്ട്. ഇപ്പോള്‍ പ്രത്യേക ചന്ദന ഡിവിഷന്‍ വനം വകുപ്പ് രൂപീകരിച്ചിട്ടുണ്ട്. കാവലിന് ഗാര്‍ഡുമാരുണ്ട്.
ആയിരത്തോളം പൂക്കുന്ന സസ്യങ്ങള്‍ മറയൂരിലുണ്ട്. അവയില്‍ ഔഷധ സസ്യങ്ങള്‍ക്ക് പ്രാമുഖ്യമുണ്ട്.

 


വനങ്ങളില്‍ ആനയും കാട്ടുപോത്തും കാഴ്ചകക്കാരെ ആകര്‍ഷിക്കും. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ചിലപ്പോള്‍ ആനകള്‍ മേഞ്ഞു നടക്കുന്നത് കാണാം. മറയൂരിലൂടെയാണ് ചിന്നാര്‍ വന്യമൃഗ സങ്കേതത്തിലേക്കുള്ള യാത്ര. 18 കിലോമീറ്ററാണ് ദൂരം. ഇരവികുളം വന്യമൃഗ സങ്കേതവും തമിഴ്‌നാടിന്റെ ഇന്ദിരഗാന്ധി നാഷണല്‍ പാര്‍ക്കും ചിന്നാറിന്റെ അതിര്‍ത്തികളാണ്. ചിന്നാറിലെ വാച്ച് ടവറില്‍ നിന്നുള്ള വന്യമൃഗ കാഴ്ചകള്‍ ആസ്വാദകരെ ഭ്രമിപ്പിക്കുക പതിവാണ്. ചുറ്റുമുള്ള നിബിഡ വനങ്ങളുടെ വിഹഗ വീക്ഷണം സാധ്യമാണ്.

മറയൂരിലും കാന്തല്ലൂരിലും കരിമ്പിന്‍ കാടുകളുണ്ട്. ശര്‍ക്കര നിര്‍മ്മിക്കുന്ന മറയൂരിന്റെ പേര് വിദേശത്ത് എത്തിച്ചു. ശര്‍ക്കര ഫാക്ടറികളും ഇവിടെയുണ്ട്. ഇന്ത്യയില്‍ തന്നെ ഉയര്‍ന്ന നിലവാരമുള്ള ശര്‍ക്കരയാണ് മറയൂരില്‍ ഉത്പാദിപ്പിക്കുന്നത്. ചിന്നാറിലെ തൂവാനം വെള്ളച്ചാട്ടവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

Location

State Kerala, Idukki Dist.
Nearest town: Munnar 42 Km.
Altitude 4000-5000 Ft.

How to Reach

By Air: Kochi-110 km
By Rail: Aluva 142 km
By Road: Buses are available from Munnar. Marayoor lies on Munnar-Udumalpetta route in Kerala-TamilNadu border.

Contact

Std Code: 04865.
Grama panchayat: 252279
Police Station: 252210
Wild life Warden, Munnar: 231587
DTPC, Munnar: 231516.

Stay

Chandana Residency, Ph: 252222, 252333
Marthoma Retreat, Ph: 232285
Marthoma Camp Centre, Ph: 230313
Hill Top Tourist Home, Ph: 230655.

Best season

August-March

 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___