റിയാദ് : സൗദി കിരീടാവകാശി അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് (81) അന്തരിച്ചു. സൗദി ഭരണകൂടത്തിലെ പ്രധാനിയായിരുന്ന അദ്ദേഹം പ്രതിരോധമന്ത്രിയുടെ ചുമതലയും വഹിച്ചിരുന്നു.
2009 ല്‍ ന്യൂയോര്‍ക്കിലെ പ്രസ്ബിറ്റേറിയന്‍ ആസ്പത്രിയില്‍ നടത്തിയ സര്‍ജ്ജറിക്കും മാസങ്ങള്‍ക്കുനീണ്ട ചികിത്സക്കും ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം. 2004 ലാണ് ക്യാന്‍സര്‍ബാധ തിരിച്ചറിഞ്ഞത്. പിന്നീട് മൊറോക്കോയിലും നിരവധി ചികിത്സകള്‍ നടത്തി.
1928 ല്‍ സൗദി രാജാവ് അബ്ദുല്‍ അസീസിന്റെ 15-മത്തെ മകനായാണ് അബ്ദുല്ല രാജകുമാരന്‍ ജനിച്ചത്.
യു.എസിന് ശക്തമായ പിന്തുണ നല്‍കിയിരുന്ന അദ്ദേഹം രാജ്യനവീകരണത്തിന് ഈബന്ധം ഉപയോഗിച്ചു. സൗദിയുടെ പുരോഗതിയില്‍ ഏറെ സംഭാവനകള്‍ നല്‍കിയ ആസൂത്രകന്‍ എന്ന നിലയിലും അദ്ദേഹം കഴിവു തെളിയിച്ചിട്ടുണ്ട്.