പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഒരുങ്ങി
കണ്ണൂര്‍: നീണ്ടവരിയും ഇടനിലക്കാരും തിക്കും തിരക്കും ഇനിയില്ല. സംശയങ്ങളുടെ നീണ്ടനിരയും ഇനിവേണ്ട. പാസ്പോര്‍ട്ടെടുക്കാന്‍ വണ്ടികയറി കോഴിക്കോട്ടേക്കും പോകേണ്ട. കണ്ണൂരിന് സ്വന്തമായി പാസ്പോര്ട്ട് സേവാകേന്ദ്രം തയ്യാറായിക്കഴിഞ്ഞു.
കണ്ണൂര്‍-അഴീക്കോട് റോഡില്‍ പടന്നപ്പാലത്തെ വിശാലമായ കെട്ടിടത്തിലാണ് കേന്ദ്രം ഒരുങ്ങുന്നത്. സംശയനിവാരണത്തിനും മറ്റ് സേവനങ്ങള്ക്കുമായി നിരവധി കൗണ്ടറുകള്‍, സേവനസന്നദ്ധരാ യ നിരവധി ഉദ്യോഗസ്ഥര്‍. ഒപ്പം നൂതനസാങ്കേതിക വിദ്യയും.
ഏപ്രില്‍ രണ്ടിന് ഔദ്യോഗികമായി പ്രവര്ത്തനംതുടങ്ങും. കണ്ണൂരിനൊപ്പം പയ്യന്നൂരും ഏപ്രില്‍ രണ്ടിനുതന്നെ സേവാകേന്ദ്രം പ്രവര്ത്തനംതുടങ്ങും.
പുതിയ പാസ്പോര്ട്ടെടുക്കല്‍, പുതുക്കല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഇവിടെനിന്ന് ലഭ്യമാകും.
പൂര്ണമായും കമ്പ്യൂട്ടര്‍ സഹായത്തോടെയാണ് കേന്ദ്രം പ്രവര്ത്തിക്കുന്നത്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് അപേക്ഷാപത്രങ്ങള് ഏപ്രില്‍ രണ്ട് മുതല്‍ ഇവിടെ സ്വീകരിക്കും.
മാര്ച്ച് 30നാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങുന്നത്. പാസ്പോര്ട്ടിന് അപേക്ഷിക്കാന്‍ ഇനി www.passportindia.gov.in എന്ന വെബ് സൈറ്റ് ലോഗ് ഓണ്‍ ചെയ്യുകയാണ് ആദ്യംവേണ്ടത്.
അപേക്ഷകന് യൂസര്‍നെയിമും പാസ്വേര്ഡും ഉണ്ടാക്കി ഓണ്ലൈനായി അപേക്ഷപൂരിപ്പിക്കണം.
ആവശ്യമുള്ള രേഖകള്‍ സ്കാന്‍ചെയ്ത് ഉള്പ്പെടുത്തണം.
തുടര്ന്ന് പൂരിപ്പിച്ച അപേക്ഷ പകര്പ്പെടുത്ത് സൂക്ഷിക്കണം. ഒപ്പം വെബ് സൈറ്റിലേക്ക് അപ് ലോഡ്ചെയ്യണം. തുടര്ന്ന് അപേക്ഷ റഫറന്സ്നമ്പരും അപ്പോയിന്മെന്റ് സ്ലിപ്പും എടുത്ത് സൂക്ഷിക്കണം.
അപേക്ഷകന് സൗകര്യപ്രദമായ സമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളുമായി സേവാകേന്ദ്രത്തിലെത്തണം. അവിടെവച്ച് അപേക്ഷകന്റെ ഫോട്ടോയും വിരലടയാളവും എടുക്കും.
നാലുവയസ്സില്‍ താഴെയുള്ള കുട്ടികളുടെചിത്രം അപേക്ഷകന്തന്നെ നല്കണം.
അപേക്ഷയുടെ നില അറിയാന്‍ '1800 258 1800' എന്ന നമ്പറിലേക്ക് വിളിക്കുകയോ വെബ് സെറ്റ് സന്ദര്ശിക്കുകയോചെയ്യാം. 24 മണിക്കുറും ഈ സൗകര്യം ലഭ്യമാണ്. രാവിലെ എട്ടുമുതല്‍ രാത്രി പത്തുവരെ ടെലിഫോണിലൂടെയും വിവരങ്ങളറിയാം. സേവനനിരക്കുകളില്‍ വ്യത്യാസമില്ല.
നിലവില്‍ കോഴിക്കോട് പാസ്പോര്ട്ട് ഓഫീസിന്റെ പരിധിയില്വരുന്ന അപേക്ഷകര്ക്ക് പയ്യന്നൂര്‍, കണ്ണൂര്‍, വടകര, കോഴിക്കോട് പാസ്പോര്ട്ട് സേവാകേന്ദ്രങ്ങളുടെ സേവനം ലഭ്യമാകും
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment