സിപിഎം സെക്രട്ടറി പിണറായി വിജയന്‍ ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി.
ക്യൂബയില്‍ ചെന്ന് മാര്‍പാപ്പയ്ക്ക് കുര്‍ബ്ബാന അര്‍പ്പിക്കാമെങ്കില്‍, ക്യൂബയില്‍ ചെന്ന് കമ്മ്യൂണിസം കാലഹരണപ്പെട്ടതാണെന്ന് മാര്‍പാപ്പ പറഞ്ഞിട്ടും, ഒരു കടുത്ത കമ്മ്യൂണിസ്റ്റുകാരനും കയറി നികഷ്ട ജീവിയന്നു വിളിച്ച് അപമാനിച്ചില്ല. കഴുത്തിനു പിടിച്ചതുമില്ല.
കണ്ണൂരെ സഖാക്കളെപ്പോലെ സംസ്‌കാരമില്ലാത്തവരല്ല ക്യൂബന്‍ സഖാക്കള്‍.പിണറായിക...്ക് അരമന കയറാനാണോ മടി?കുര്‍ബാനയ്ക്കു മുമ്പ് ഏതോ ഒരു കുലംകുത്തി കമ്മ്യൂണിസം തുലയട്ടെ, എന്നോ മറ്റോ ഒരു മുദ്രാവാക്യം വിളിച്ചു.പോലീസ് ഇയാളെ അറസ്റ്റു ചെയ്ത് കൊണ്ടുപോകുമ്പോള്‍, ഏതാനും ചില സഖാക്കള്‍, ക്യൂബ ക്യൂബ എന്ന് വിളിച്ചു പറഞ്ഞ് പ്രതികരിച്ചു.എന്തു മാന്യമായ ഇടപെടല്‍.
കമ്മ്യൂണിസം യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന പ്രസ്താവനയ്ക്കു ശേഷമാണ് പാപ്പ ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ ചെന്ന് കുര്‍ബാന കഴിച്ചത്.
കാലഹരണപ്പെട്ടതെന്ന് മാര്‍പാപ്പ പറയുന്നത് ലോക കമ്മ്യൂണിസത്തെപ്പറ്റിയാണ്.
കണ്ണൂരെയോ കേരളത്തിലെയോ കമ്മ്യൂണിസത്തെപ്പറ്റിയല്ല.
വോട്ടു ചോദിച്ച് അരമനയിലെത്തിയ പിണറായി വിജയന്‍ ബിഷപ്പുമാരുടെ കൈ മുത്തിയോ പാദം തൊട്ടു വന്ദിച്ചോ, കുര്‍ബാന കൈക്കൊണ്ടോ എന്നതല്ല പ്രശ്‌നം.
ചെന്നോ, കണ്ടോ എന്നതാണ്.
നികൃഷ്ട ജീവികളൊക്കെ പവിത്രജീവികളാണിപ്പോള്‍.
കമ്മ്യൂണിസ്നികൃഷ്ട ജീവികളൊക്കെ പവിത്രജീവികളാണിപ്പോള്‍.
കമ്മ്യൂണിസ്റ്റുകാര്‍ നന്നാകാനുള്ള ലക്ഷണങ്ങളൊക്കെ കാണിച്ചു തുടങ്ങി.
അരമനയും ബിഷപ്പ് ഹൗസുമൊന്നും തങ്ങള്‍ക്ക് അപ്രാപ്യമല്ലായെന്ന് സഖാവ് തെളിയിക്കുകയാണ്.
ഇതു ഞങ്ങളുടെ ഏരിയ എന്നു പറഞ്ഞ് കോണ്‍ഗ്രസ്സുകാരായിരുന്നു ഇതുവരെ അരമനകളിലും അടുക്കളയിലും കയറി കവാത്ത് നടത്തിക്കൊണ്ടിരുന്നത്.
പിണറായി പിന്തുണ ഉറപ്പിച്ച് ഇറങ്ങിയതോടെ, കോടിയേരി കുടവയറും താങ്ങി നെയ്യാറ്റിന്‍കരയിലെ ബിഷപ്പ് ഹൗസിലെത്തി.
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ, എന്നു പറഞ്ഞു കൊണ്ട് ബിഷപ്പ് കസേര ചൂണ്ടിക്കാട്ടി.
എല്ലായ്‌പ്പോഴും ഇങ്ങനെ ഇരിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് കോടിയേരി കയറിയിരുന്നു.
തലസ്ഥാന നായരായ കടകംപിള്ളി സുരേന്ദ്രന്‍ ഒപ്പമുണ്ടായിരുന്നു.
പിന്തുണ നേടിയപാടെ പുറത്തിറങ്ങിയ കോടിയേരി പ്രഖ്യാപിച്ചു, എല്ലാ 'ജെഡകങ്ങളും' അനുകൂലമാണ്.
ഘടകം എന്ന് ഇന്നേവരെ വ്യക്തമായി കോടിയേരി പറഞ്ഞിട്ടില്ല.
അതിന്റെ ആവശ്യവുമില്ല.
തങ്ങള്‍ക്കു കൂടി സ്വീകാര്യനായിരിക്കണം സ്ഥാനാര്‍ത്ഥിയെന്ന ന്യായവാദമേ ബിഷപ്പുമാര്‍ക്കുള്ളു.
ഇങ്ങനെ കണ്ടെത്തിയ സ്വീകാര്യന്മാരായിരുന്നു, അല്‍ഫോണ്‍സ് കണ്ണന്താനവും കെ.എസ്.മനോജുമൊക്കെ.
പാലം കടന്നാല്‍പ്പിന്നെ കൂരായണ, അതാണ് ചിലരുടെ തത്
--- On Thu, 29/3/12, Jinto P Cherian <jinto512170@yahoo.com> wrote:
From: Jinto P Cherian <jinto512170@yahoo.com>
Subject: [www.keralites.net] മാര്‍പ്പാപ്പയ്‍ക്കെതിരേ അച്ചടക്കനടപടി
To: "Keralites" <Keralites@YahooGroups.com>
Date: Thursday, 29 March, 2012, 12:37 PM
www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment