കിഷോര്‍ ഇനി വീരപ്പനായി വരും വീരപ്പനെ കുറിച്ചുളള ചിത്രം എ.എം.ആര്‍. രമേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. വിജയലക്ഷ്‌മിയാണ് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്‌മിയുടെ വേഷത്തില്‍. തുടക്കത്തില്‍ ബോളിവുഡ് നടി റാണിമുഖര്‍ജിയുടേയും തെന്നിന്ത്യന്‍ താരം പ്രിയാമണിയുടേയും പേരുകളാണ് ഈ റോളിലേക്ക് പറഞ്ഞു കേട്ടത്. പിന്നീടാ അവസരം വിജയലക്ഷ്‌മിയില്‍ വന്നു ചേരുകയായിരുന്നു. വീരപ്പനെ പിടികൂടാനുള്ള ദൗത്യസംഘത്തിലെ പ്രധാനി ആയിരുന്ന ഡി.ജി.പി. വിജയകുമാറാകുന്നത്‌് അര്‍ജ്‌ജുന്‍ ആണ്. കന്നഡയില്‍ ഈ ചിത്രം 'അട്ടഹാസ' എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തും. പ്രമുഖ കന്നഡ നടന്‍ രാജ്‌കുമാര്‍ കാട്ടുകള്ളന്റെ പിടിയിലാവുന്നതും കാണിക്കുന്നുണ്ട്. 108 ദിവസമാണ് രാജ്‌കുമാര്‍ വീരപ്പന്റെ കസ്‌റ്റഡിയില്‍ കഴിഞ്ഞത്. സുരേഷ് ഒബ്‌റോയിയാണ് രാജ്‌കുമാറാവുന്നത്. പഴയകാല നടി ജയചിത്ര ഈ ചിത്രത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വേഷത്തിലെത്തുന്നു. ഒരു പത്രപ്രവര്‍ത്തകയുടെ വേഷത്തില്‍ ലക്ഷ്‌മിറായിയും വേഷമിടുന്നു. വീരപ്പന്റെ വിഹാരകേന്ദ്രമായിരുന്ന കൊടുംകാടുകളില്‍ വച്ചായിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണം. ഷൂട്ടിംഗിന്റെ തുടക്കകാലം മുതല്‍ ഏറെ വിവാദങ്ങളില്‍ പെട്ട ചിത്രമാണ് 'വനയുദ്ധം'. ഈ ചിത്രത്തില്‍ കാണിക്കുന്നതെല്ലാം അസത്യങ്ങളും കെട്ടിച്ചമച്ച കാര്യങ്ങളുമാണെന്ന് പറഞ്ഞ് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്‌മി രംഗത്തു വന്നിരുന്നു. കൂടാതെ 'വനയുദ്ധ'ത്തില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയലക്ഷ്‌മി ഏറെ സെക്‌സി വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നതെന്നും അത് തനിക്ക് ചീത്തപ്പേരുണ്ടാക്കുമെന്നും അവര്‍ ആരോപിച്ചിരുന്നു. തമിഴിലെ പ്രമുഖ പത്രപ്രവര്‍ത്തകനും നക്കീരന്‍ മാഗസിന്റെ എഡിറ്ററും പബ്‌ളിഷറുമായ നക്കീരന്‍ ഗോപാലന്‍ പരാതി നല്‌കിയതിനെത്തുടര്‍ന്ന് 'വനയുദ്ധം' കോടതി സ്‌റ്റേ ചെയ്‌തിരുന്നു. വനയുദ്ധത്തില്‍ തന്നെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അതു തന്റെ ഇമേജിനെ കളങ്കപ്പെടുത്തിയെന്നും കാണിച്ചാണ് നക്കീരന്‍ പരാതി നല്‌കിയത്. റിലീസിനു പത്തു ദിവസം മുന്‍പ് ഗോപാലിനു വേണ്ടി മാത്രം ഒരു ഷോ നടത്താന്‍ തയ്യാറാണെന്നും അതു കണ്ടിട്ട് എതിരഭിപ്രായമുണ്ടെങ്കില്‍ എഡിറ്റു ചെയ്യാന്‍ തയ്യാറാണെന്നും സംവിധായകനും നിര്‍മ്മാതാവുമായ എ.എം.ആര്‍.രമേഷ് അറിയിച്ചതിനെത്തുടര്‍ന്ന് സ്‌റ്റേ നീക്കം ചെയ്യാന്‍ കോടതി തയ്യാറായി. ഇപ്പോള്‍ നക്കീരന്‍ ഗോപാലന്റെ കഥാപാത്രം ഈ സിനിമയിലില്ലെന്നാണ് അറിയുന്നത്. |
No comments:
Post a Comment