Thursday 31 January 2013

[www.keralites.net] Re: തുറന്ന് പറഞ്ഞ് Oommen Chandy

 

 
 
എസ്എന്‍സി ലാവ്ലിന്‍ കരാര്‍ സംബന്ധിച്ച് അന്വേഷണം നടത്തി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിണറായി വിജയന്‍ പ്രതിയായിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
 
പിന്നീട് ഇതുസംബന്ധിച്ച് കടുത്ത വിമര്‍ശങ്ങള്‍ ഉയരുകയും പത്രവാര്‍ത്തകള്‍ വരികയുംചെയ്ത സാഹചര്യത്തിലാണ് തന്റെ സര്‍ക്കാര്‍ അന്വേഷണം സിബിഐക്കു വിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖം ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞത്.
വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പിണറായി പ്രതിയായിരുന്നോ എന്ന ചോദ്യത്തിന്, അല്ല എന്നായിരുന്നു മറുപടി. യുഡിഎഫ് സര്‍ക്കാരാണ് ലാവ്ലിന്‍ കേസ് അന്വേഷിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്. വിജിലന്‍സ് അനേഷിച്ച്സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പറഞ്ഞവരൊന്നും പ്രതിയായിരുന്നില്ല. എന്നാല്‍, ഇതിനുപിന്നാലെ രൂക്ഷമായ വിമര്‍ശമുയര്‍ന്നു. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനുണ്ടായിരുന്നില്ല. ആരെയും രക്ഷിക്കാനും കുടുക്കാനും നോക്കിയതുമില്ല. തെരഞ്ഞെടുപ്പ് അടുത്ത സമയത്താണ് ആരോപണത്തിനിരയായവരെ കുറ്റവിമുക്തരാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് വന്നത്.
 
 
ഈ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. അത് വിശ്വാസത്തിലെടുക്കാന്‍ പലരും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സിബിഐക്കു വിട്ടത്. എന്നാല്‍, അന്വേഷണാവശ്യം സിബിഐ നിരസിച്ചു. പിന്നീട് കോടതിയാണ് സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്-മുഖ്യമന്ത്രി പറഞ്ഞു.
 

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment