കുടിപ്പകയുടെ രാഷ്‌ട്രീയം
മുഖംമൂടിയില്ലാതെ
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
1960 മുതല്‍ 1990 വരെ 30 വര്‍ഷം ബെര്‍ലിന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച് ലോകത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പത്രങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ടുകള്‍ ചെയ്തു. 1943 ലെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയാണ്.1990ല്‍ നാട്ടിലെത്തി എ.കെ. ജി.സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. സൈനിക സേവനവും അനുഷ്ഠിച്ചിട്ടുണ്ട്. നാലാം ലോക വാദത്തെ തുടര്‍ന്നുള്ള പ്രത്യയശാസ്ത്ര വിവാദത്തില്‍ ഇടപെട്ട് 2004 മാര്‍ച്ചില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ജീവിതത്തില്‍ ഏഴുപതിറ്റാണ്ട് കാലം കമ്മ്യൂണിസത്തിന്റെ ലോക ഭൂപടത്തിലൂടെയാണ് കുഞ്ഞനന്തന്‍ നായര്‍ നടന്നത്. കിഴക്ക് ചൈന മുതല്‍ പടിഞ്ഞാറ് അല്‍ബേനിയ വരെ...
പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായാല്‍ കേരളത്തെ ഒരു സിംഗപ്പൂരാക്കി മാറ്റുമെന്ന ഒരു സിനിമാക്കാരന്റെ അഭിപ്രായം കഴിഞ്ഞ ദിവസം വായിച്ചു. അതുതന്നെയാണ് ജനങ്ങളുടെയെല്ലാം ഭയവും. പിണറായി വിജയന്‍ ഇപ്പോള്‍ത്തന്നെ പാര്‍ട്ടിയെ സിംഗപ്പൂര്‍ മാതൃകയിലാക്കിക്കഴിഞ്ഞു. ഇനി കേരളത്തെയാകെ അങ്ങനെ മാറ്റാതിരിക്കാനുള്ള ജാഗ്രത നാട്ടുകാര്‍ കാണിക്കുമെന്നു പ്രതീക്ഷിക്കാം. പുത്തന്‍ പണക്കാര്‍ക്ക് കള്ളുകുടിക്കാനും നിര്‍ഭയം വ്യഭിചരിക്കാനും പറ്റുന്ന സ്‌ഥലമാണ് സിംഗപ്പൂര്‍ എന്ന് അവിടെ പലവട്ടം സന്ദര്‍ശിച്ച എനിക്കറിയാം. മേല്‍പ്പറഞ്ഞ സിനിമാക്കാരനെപ്പോലുള്ള ആളുകളുടെ പ്രതീക്ഷയാണ് പിണറായി വിജയന്‍ എന്നും അറിയാം. അല്ലാതെ സാമാന്യജനങ്ങളുടേതല്ല.
ഒരു പതിറ്റാണ്ടിലേറെയായി സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെ നിരന്തരമായി വിമര്‍ശിക്കുന്ന എന്നില്‍പ്പോലും സഹതാപമുണര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ ഇന്നത്തെ രാഷ്‌ട്രീയമായ അവസ്‌ഥ. രാജ്യത്തെ തന്നെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്‌റ്റ് നേതാവായ വി.എസിനെ നിഗ്രഹിക്കാനുളള അദ്ദേഹത്തിന്റെ അവസാനവട്ട ശ്രമങ്ങള്‍ക്കും തിരിച്ചടിയേറ്റിരിക്കുന്നു. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ വി.എസിന്റെ മൂന്ന് പഴ്‌സണല്‍ സ്‌റ്റാഫ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള സംസ്‌ഥാനക്കമ്മറ്റിയുടെ തീരുമാനത്തിന് ശനിയാഴ്‌ച കൊല്‍ക്കത്തയില്‍ സമാപിച്ച കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം നേടിയെടുക്കുന്നതില്‍ പിണറായി വിജയന്‍ പരാജയപ്പെട്ടിരിക്കുന്നു. ഈ തീരുമാനം നടപ്പാക്കുന്നതില്‍ പോളിറ്റ്‌ബ്യൂറോ യോഗത്തില്‍ ഉയര്‍ന്ന കടുത്ത എതിര്‍പ്പാണ് കാരണം. ഈ വിഷയം കേന്ദ്രകമ്മറ്റിയുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്താന്‍ പോലും പറ്റില്ലെന്നു പി.ബിയില്‍ സീതാറാം യച്ചൂരിയും ബംഗാളില്‍നിന്നുള്ള അംഗങ്ങളും വാദിച്ചുവെന്നാണ് അറിയുന്നത്.
കേരളത്തിലെ പാര്‍ട്ടി സെക്രട്ടേറിയറ്റിലും സംസ്‌ഥാനക്കമ്മിറ്റിയുമുള്ള തന്റെ തൊമ്മികളെപ്പോലെയുള്ളവരല്ല, പോളിറ്റ് ബ്യൂറോയിലുള്ള എല്ലാ അംഗങ്ങളും എന്നു പിണറായി വിജയന് മനസ്സിലായിക്കാണണം. അതായത് വെറും എസ്. രാമചന്ദ്രന്‍ പിള്ളമാരല്ല പോളിറ്റ് ബ്യൂറോയിലെ എല്ലാ അംഗങ്ങളുമെന്നു ചുരുക്കം.
വി.എസിന്റെ പഴ്‌സണല്‍ സ്‌റ്റാഫ് അംഗങ്ങളെ പുറത്താക്കിക്കൊണ്ടുള്ള സംസ്‌ഥാന കമ്മറ്റി തീരുമാനത്തിന് അംഗീകാരം നല്‍കുന്ന വിഷയം അടുത്ത കേന്ദ്രകമ്മറ്റി മുമ്പാകെ വരും എന്നാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറയുന്നത് കേട്ടത്. അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഈ വിഷയം വരുമായിരിക്കാം. സംസ്‌ഥാനകമ്മറ്റിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കിയെന്നും വരാം.
വധശിക്ഷ സുപ്രീംകോടതിയും അംഗീകരിച്ചതിനെ തുടര്‍ന്നു രാഷ്‌ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരിക്കുന്നവരുടെ അവസ്‌ഥയിലാണ് പേഴ്‌സണല്‍ സ്‌റ്റാഫ് അംഗങ്ങള്‍. അവരിപ്പോള്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും അല്ലാത്ത നിലയിലാണ്. ഈ അവസ്‌ഥയില്‍ നില്‍ക്കുന്നതും ഒരുതരം രാഷ്‌ട്രീയ സമരം തന്നെയാണ്. ചരിത്രത്തില്‍ അപൂര്‍വതയുള്ള സമരം. ഞാന്‍ പ്രതിപക്ഷനേതാവായി തുടരുന്ന കാലത്തോളം ഈ മൂന്നുപേരും എന്റെ പേഴ്‌സണല്‍ സ്‌റ്റാഫിലുണ്ടാകും എന്ന് വി.എസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയോട് വ്യക്‌തമാക്കിയിട്ടുണ്ട് എന്നാണ് അറിയുന്നത്. പാര്‍ട്ടിയില്‍ ഒരു ഏകാധിപതിയുടെ അരിയിട്ട്‌വാഴ്‌ച കണ്ണടച്ച് അംഗീകരിക്കണോ എന്ന ചോദ്യമാണ് വി.എസിന്റെ മുന്നില്‍ ഉയര്‍ന്നുനില്‍ക്കുന്നത്.
അടുത്തുചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റിലും സംസ്‌ഥാന കമ്മറ്റിയിലും സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ഞാന്‍ ഊഹിക്കുന്നത് ഏകദേശം ഇങ്ങനെ:- സംസ്‌ഥാന കമ്മറ്റി അംഗീകരിച്ചതും ഒരു കേന്ദ്രകമ്മറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ അന്വേഷിച്ചതുമായ റിപ്പോര്‍ട്ടിന് അംഗീകാരം കൊടുക്കുന്നതിന്റെ പേരില്‍ പി.ബിക്കെതിരെ കടുത്ത വിമര്‍ശനം ഉയരുകയും ഈ തീരുമാനത്തിന് ഉടന്‍ അംഗീകാരം വേണമെന്ന് ഏകകണ്‌ഠമായി പ്രമേയം പാസാക്കുകയും ചെയ്യും. പേഴ്‌സണല്‍ സ്‌റ്റാഫിനെ പുറത്താക്കണമെന്ന് വി.എസിനോട് സെക്രട്ടേറിയറ്റില്‍ ആവശ്യമുന്നയിക്കും. അദ്ദേഹം അത് നിരാകരിക്കും. വി.എസ് വീണ്ടും അച്ചടക്കം ലംഘിച്ചുവെന്നും അദ്ദേഹത്തിന്റെ പേരില്‍ നടപടി വേണമെന്നുള്ള ആവശ്യം വീണ്ടും ഉയര്‍ന്നുവരും. ഈ ലഹളയെല്ലാം നടക്കുമ്പോള്‍ എസ്. രാമചന്ദ്രന്‍പിള്ള നയിക്കുന്ന കന്യാകുമാരി-ഡല്‍ഹി ജാഥവരും. തൊട്ടുപിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പും. പിന്നെയുള്ള കാര്യം കണ്ടറിയുകതന്നെ വേണം.
പരാജയം ഭക്ഷിച്ച് ജീവിക്കുന്ന നേതാവ് എന്ന് പ്രഫസര്‍ എം.എന്‍. വിജയന്‍ വി.എസിനെ വിശേഷിപ്പിച്ചിരുന്നു. രാഷ്‌ട്രീയമായി ശരിയായ നിലപാടെടുക്കുമ്പോഴെല്ലാം സംഘടനയില്‍ വി.എസ് തോറ്റുപോകുന്നതിനെയാണ് പ്രഫസര്‍ അങ്ങനെ വിശേഷിപ്പിച്ചത്. പാര്‍ട്ടിയില്‍ നേരിടുന്ന പരാജയങ്ങള്‍ അദ്ദേഹത്തിന് ഊര്‍ജമായി മാറുകയാണ് ചെയ്‌തിട്ടുള്ളത്. ഇത്രയും കൃത്യമായ ഒരു വാക്കുപറയാന്‍ വിജയന്‍ മാഷെപ്പോലുള്ളവര്‍ക്കേ സാധിക്കൂ. എന്നിലിപ്പോള്‍ രാഷ്‌ട്രീയമായും സംഘടനാപരമായും പരാജയപ്പെട്ട നേതാവാണ് പിണറായി വിജയന്‍. സി.പി.എമ്മിന്റെ സംസ്‌ഥാന സെക്രട്ടറിമാരില്‍ പാര്‍ട്ടിയെ രാഷ്‌ട്രീയമായും ധാര്‍മികമായും നശിപ്പിച്ച ആള്‍ എന്നുതന്നെയായിയിരിക്കും പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുക. ഒരുതരം പകയുടെയും വിദ്വേഷത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും രാഷ്‌ട്രീയമാണ് പിണറായി െകെക്കൊണ്ടുപോന്നിട്ടുളളത്. അടയന്തരാവസ്‌ഥക്കാലത്ത് ഇന്ദിരാഗാന്ധിയും മകന്‍ സഞ്‌ജയ് ഗാന്ധിയും പരീക്ഷിച്ച രാഷ്‌ട്രീയം. അടിയന്തരാവസ്‌ഥക്കാലത്ത് അവര്‍ വിജയിച്ചെങ്കിലും പിന്നീട് തിരിച്ചടിച്ചു.
ഒരു വ്യാഴവട്ടത്തിന് മുമ്പ് സി.പി.എം. സംസ്‌ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തതിന് ശേഷം തീര്‍ത്തും ഇടതുപക്ഷ വിരുദ്ധവും അവസരവാദപരവും ഏകാധിപത്യപരവുമായ നയങ്ങളും നിലപാടുകളുമാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. പാര്‍ട്ടിയുടെ ഊര്‍ജവും സമ്പത്തും വിനിയോഗിച്ചതാവട്ടെ വി.എസ്. എന്ന രാഷ്‌ട്രീയ നേതാവിനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന യഥാര്‍ഥ ഇടതുപക്ഷ രാഷ്‌ട്രീയത്തെയും ഇല്ലാതാക്കാനും. എന്നാല്‍ ആ ലക്ഷ്യം ഇതുവരെ നടപ്പാക്കാന്‍ സാധിച്ചിട്ടുമില്ല. പുരോഗമനപരവും മാനവികവുമായ മൂല്യങ്ങള്‍ സമൂഹത്തില്‍നിന്ന് കടലെടുത്തുപോവാത്തതാണ് ഇതിന് കാരണം.
പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായാല്‍ കേരളത്തെ ഒരു സിംഗപ്പൂരാക്കി മാറ്റുമെന്ന ഒരു സിനിമാക്കാരന്റെ അഭിപ്രായം കഴിഞ്ഞ ദിവസം വായിച്ചു. അതുതന്നെയാണ് ജനങ്ങളുടെയെല്ലാം ഭയവും. പിണറായി വിജയന്‍ ഇപ്പോള്‍ത്തന്നെ പാര്‍ട്ടിയെ സിംഗപ്പൂര്‍ മാതൃകയിലാക്കിക്കഴിഞ്ഞു. ഇനി കേരളത്തെയാകെ അങ്ങനെ മാറ്റാതിരിക്കാനുള്ള ജാഗ്രത നാട്ടുകാര്‍ കാണിക്കുമെന്നു പ്രതീക്ഷിക്കാം. പുത്തന്‍ പണക്കാര്‍ക്ക് കള്ളുകുടിക്കാനും നിര്‍ഭയം വ്യഭിചരിക്കാനും പറ്റുന്ന സ്‌ഥലമാണ് സിംഗപ്പൂര്‍ എന്ന് അവിടെ പലവട്ടം സന്ദര്‍ശിച്ച എനിക്കറിയാം. മേല്‍പ്പറഞ്ഞ സിനിമാക്കാരനെപ്പോലുള്ള ആളുകളുടെ പ്രതീക്ഷയാണ് പിണറായി വിജയന്‍ എന്നും അറിയാം. അല്ലാതെ സാമാന്യജനങ്ങളുടേതല്ല.
2000 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗുമായി ചേര്‍ന്ന് അടവുനയം ആവിഷ്‌കരിച്ചതുതൊട്ട് കെ. കരുണാകരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഡി.ഐ.സിയുമായും മഅദനിയുമായും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതും ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഡി.ഐ.ജി. ടോമിന്‍ തച്ചങ്കരിയെ രക്ഷിക്കാന്‍ ശ്രമിച്ചതും മൂന്നാറിലെ ഭൂമി െകെയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം അട്ടിമറിച്ചതും ഉള്‍പ്പെടെ പിണറായിയും കൂട്ടരും സ്വീകരിച്ച നിലപാടുകള്‍ ഒരിക്കലും കമ്യൂണിസ്‌റ്റുകാരന് യോജിച്ചതായിരുന്നില്ല. ഈ പ്രശ്‌നങ്ങളിലെല്ലാം ശരിയായ നിലപാട് സ്വീകരിച്ചതായിരുന്നു പിണറായി വിജയന്റെ കണ്ണില്‍ വി.എസ്. ചെയ്‌തകുറ്റം. വി.എസ്. കൂടി പാര്‍ട്ടിയില്‍ ഇല്ലാതായാല്‍ ചോദിക്കാനും പറയാനും ആരുമില്ലെന്ന നിലവരും എന്ന് പിണറായി കണക്കുകൂട്ടുന്നു.
ജോലിയും അലവന്‍സും നല്‍കി കുറേപ്പേരെ പാര്‍ട്ടിയുടെ മുഴുവന്‍ സമയപ്രവര്‍ത്തകരാക്കിയും സമ്പത്ത് വാരിക്കൂട്ടിയും വലിയ പാര്‍ട്ടി ഓഫീസുകള്‍ ഉണ്ടാക്കിയും സ്‌ഥാപനങ്ങള്‍ നിര്‍മിച്ചും മാത്രം ഒരു പാര്‍ട്ടിക്കും അധികനാള്‍ നിലനില്‍ക്കാന്‍ കഴിയില്ല. ശക്‌തമായ സംഘടന ഉണ്ടായാല്‍ പോര, സ്വീകരിക്കുന്ന രാഷ്‌ട്രീയ നിലപാടുകള്‍ ശരിയായിരിക്കണം. സംഘടനയല്ല, രാഷ്‌ട്രീയം തന്നെയാണ് മുഖ്യം. ശരിയായ നിലപാടില്ലാത്ത കമ്യൂണിസ്‌റ്റ് പാര്‍ട്ടി ജീവനില്ലാത്ത ശരീരം പോലെയാണ്- തീര്‍ത്തും ജഡം. 1979 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയും 1989 ല്‍ വി.പി. സിംഗും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതും ആന്ധ്രയില്‍ തെലുങ്കുദേശവും അസ്സാമില്‍ എ.ജി.പി. യും ഒക്കെ അധികാരത്തില്‍ വന്നതും അവര്‍ക്ക് അക്കാലത്ത് ഒരു സംഘടനാസംവിധാനവും ഇല്ലാത്തപ്പോഴായിരുന്നു. രാഷ്‌ട്രീയ നയത്തിനാണ് ജനം വോട്ട് ചെയ്‌തത്. രാഷ്‌ട്രീയത്തില്‍ പഠിക്കേണ്ട ബാലപാഠമാണിത്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ കരുത്തുറ്റ സംഘടനാ സംവിധാനം ഉണ്ടായിട്ടും സി.പി.എം. നേതൃത്വത്തില്‍ സമീപകാലത്ത് നടന്ന എല്ലാ സമരങ്ങളും പൊളിഞ്ഞുപോയതും മറ്റൊന്നും കൊണ്ടല്ല. പങ്കാളിത്ത പെന്‍ഷനെതിരെ സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ട് നടത്തിയ സമരം എട്ടുനിലയില്‍ പൊട്ടി. രണ്ടാഴ്‌ച നീണ്ടുനിന്ന മിച്ചഭൂമി സമരം ദയനീയമായി പരാജയപ്പെട്ടു. സമരം തീര്‍ക്കാന്‍ അങ്ങോട്ട് ചെന്ന് കെഞ്ചുന്ന അവസ്‌ഥ വന്നു. വി.എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വകാര്യവ്യക്‌തികള്‍ അനധികൃതമായി െകെയടക്കിയിട്ടുള്ള ഭൂമി പിടിച്ചെടുക്കുന്നതിന് മൂന്നാറില്‍ ആരംഭിച്ച നടപടികള്‍ വന്‍കിട െകെയ്യേറ്റക്കാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ അട്ടിമറിച്ചവരാണ് മിച്ചഭൂമി പിടിക്കാന്‍ കാടുകയറിയത്. ചെങ്ങറ സമരത്തിന് നേതൃത്വം നല്‍കിയ ളാഹ ഗോപാലന് വേറെ താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സമരത്തില്‍ പങ്കെടുന്നവരില്‍ ഭൂരിപക്ഷവും ഭൂരഹിതരായിരുന്നു.
എന്നാല്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സഹകരണജീവനക്കാരും റിട്ടയര്‍ ചെയ്‌ത ജീവനക്കാരുമായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ പുതുതായി പണികിട്ടയവരും മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തു. ശമ്പളത്തോടുകൂടി അവര്‍ക്ക് സമരത്തില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. ഇങ്ങനെയുള്ള സമരവും ഒരു രസം തന്നെ. മിച്ചഭൂമി സമരത്തിന് പോകുന്നതിന് മുമ്പ് നേതാക്കളെങ്കിലും എ.കെ.ജിയുടെ ആത്മകഥ ഒന്നുവായിച്ചുനോക്കിയിരുന്നെങ്കില്‍ നന്നായിരുന്നു. 1971 ലെ മിച്ചഭൂമി സമരത്തെക്കുറിച്ച് പുസ്‌തകത്തില്‍ വിശദമായി പറയുന്നുണ്ട്. ഞാന്‍ ചുരുക്കിപ്പറയാം- പ്രതികാര രാഷ്‌ട്രീയവും പകയുടെ രാഷ്‌ട്രീയവും ഇനിയെങ്കിലും പിണറായി ഉപേക്ഷിക്കണം. അത് എവിടെയും എത്തിക്കില്ല. നിങ്ങളുടെ ആവനാഴിയിലെ അവസാനത്തെ ആയുധമെടുത്ത് പ്രയോഗിച്ചാലും വി.എസിനെ രാഷ്‌ട്രീയമായി ഇല്ലാതാക്കാനാവില്ല. വി.എസ്. ഇച്‌ഛാശക്‌തിയുള്ള ഒരു ജനതയുടെ ചിന്തകളെയാണ് പ്രതിനിധീകരിക്കുന്നത്. തൊണ്ണൂറിനോട് അടുത്ത് നില്‍ക്കുന്ന വി.എസിന്റെ ഊര്‍ജവും ഇതുതന്നെയാണ്. അതിന് രാഷ്‌ട്രീയമായ അമരത്വം എന്നു പറയാം.
MARTIN K GEORGE
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment