തിരുവനന്തപുരം: പ്രശസ്ത കവി ഡി വിനയചന്ദ്രന്‍ (67) അന്തരിച്ചു. ശ്വാസതടസ്സം കാരണം ശനിയാഴ്ചയാണ് അദ്ദേഹത്തെ എസ്.കെ. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നുരാവിലെയാണ് അന്ത്യമുണ്ടായത്. അവിവാഹിതനാണ്.
ഹൃദയം, വൃക്കകള്‍, ശ്വാസകോശം, കരള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായിരുന്നു. രക്തസമ്മര്‍ദം താഴ്ന്നതിനാല്‍ ഡയാലിസിസ് ചെയ്യാനുമായില്ല. ഇതിനുപുറമെ ശ്വാസകോശത്തിലും അണുബാധയുമുണ്ടായി. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കൊല്ലത്തെ വീട്ടുവളപ്പില്‍ നടക്കും.
2006-ലെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരവും 'നരകം ഒരു പ്രേമകഥയെഴുതുന്നു' എന്ന കൃതിക്ക് 1992-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.
നരകം ഒരു പ്രേമകവിത എഴുതുന്നു, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേയ്ക്കുള്ള വഴി, സമയമാനസം, സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങള്‍), പൊടിച്ചി, ഉപരിക്കുന്ന് (നോവല്‍), പേരറിയാത്ത മരങ്ങള്‍ (കഥകള്‍), വംശഗാഥ (ഖണ്ഡകാവ്യം), കണ്ണന്‍ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ), നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ), ജലംകൊണ്ട് മുറിവേറ്റവന്‍ (ലോര്‍ക കവിതകളുടെ പരിഭാഷ), ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരഖ്യാനം), ദിഗംബര കവിതകള്‍ (പരിഭാഷ) എന്നിവയാണ് പ്രധാനകൃതികള്‍.
1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലാണ് ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1993 ല്‍ എം.ജി. യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അദ്ധ്യാപകനുമായിരുന്നു.
ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു വരെ തിരുവനന്തപുരം വി.ജെ.ടി ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം മൂന്നു മുതല്‍ നാലര വരെ തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളിലും പൊതുദര്‍നത്തിന് വെക്കും. തുടര്‍ന്ന് അഞ്ചോടെ കൊല്ലത്തേക്ക് കൊണ്ടു പോകും. ആറര മുതല്‍ കൊല്ലം പബ്ലിക് ലൈബ്രറിയിലും അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യമുണ്ടായിരിക്കും. രാത്രി എട്ടരയോടെ പടിഞ്ഞാറെ കല്ലടയിലെ വീട്ടിലെത്തിക്കുന്ന ഭൗതികദേഹം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സംസ്‌ക്കരിക്കും.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment