പ്രിയ സുഹൃത്തെ ,ദൈവം ഇന്ത്യയുടെ കൂടെയാണ് ജനസംഖ്യ വിസ്ഫോടനതിലൂടെ ഇന്ത്യയെ പരാജയപ്പെടുത്താന്‍, രാജ്യത്തിന്‍റെ സാമ്പത്തികവളര്‍ച്ചയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കേന്ദ്ര ഗവന്മേന്റിന്റെ ശക്തമായ നടപടികള്‍ വരുന്നു .രണ്ടുകുട്ടികളിലധികം കുട്ടികളുണ്ടായാല്‍ ദമ്പതികള്‍ക്കു തടവുശിക്ഷയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും ഉള്ള
നിയമം നടപ്പില്‍ വരുത്താന്‍ പോകുന്നു. ഒരു കൃഷ്ണയ്യര്‍ പരാജയപ്പെട്ടാലും രാജ്യം അനുഭവിക്കുന്ന മഹാവിപത്തിനെ
കണ്ടില്ലെന്നു നടിയ്ക്കാന്‍ സര്‍ക്കാരിനും കഴിയാതെ വന്നിരിക്കുന്നു വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന മഹാഭീതിയിലും
ഇത്തരമൊരു തീരുമാനമെടുത്ത കേന്ദ്ര സര്‍ക്കാരിനെ ഞാന്‍ അഭിനന്ദിയ്ക്കുന്നു.
ഒരു വിനോദത്തിനു മാത്രം സന്താനോല്‍പ്പാതനം നടത്തുന്നതിനെ താങ്കള്ക്കെങ്ങനെ അനുകൂലിയ്ക്കാന്‍ തോന്നുന്നു ?
അമിതമായ ജനസന്ഖയാ വിസ്ഫോടനം നിമിത്തം നാട്ടിലെ കാടും,മരങ്ങളുമൊക്കെ നശിപ്പിയ്ക്കപ്പെടുന്നത് താങ്കള്‍ കാണുന്നില്ലേ ? ഇത്രയും ജനങ്ങളെ പോറ്റാന്‍ ഉള്ള കൃഷിയോ വിഭവങ്ങള്‍ നമ്മുടെ നാട്ടിലുണ്ടോ ?,കാലാവസ്ഥ വ്യതിയാനം നിമിത്തം ഉയരുന്ന ഉഷ്ണത്തില്‍ താങ്കളുടെ മക്കളെ കരിയിക്കാന്‍ താങ്കള്‍ ഇഷ്ടപ്പെടുന്നുണ്ടോ? വറ്റുന്ന
ജലസ്രോതസ്സുകള്‍ താങ്കള്‍ കാണുന്നില്ലേ?,സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സാമ്പത്തിക പാക്കേജുകളും,പദ്ധതികളുമൊക്കെ
കടലില്‍ കായം കലക്കിയതുപോലെ ഇല്ലാതാവുന്നത് താങ്കള്‍ കാണുന്നില്ലേ ?,൪൦% രാഷ്ട്രീയക്കാരുടെയും
ഉദ്യോഗസ്ഥവൃന്തതിന്റെയും കീശയില്‍ പോയാലും മിച്ചം വരുന്നതും ഒന്നിനും തികയാതെ പോകുന്നതും താങ്കള്‍
കാണുന്നില്ലേ?
അമിതമായ ജനസമൂഹത്തിനെ പോറ്റാന്‍ കൂടുതല്‍ തൊഴില്‍ വേണം ,ഇതിനു കൂടുതല്‍ വ്യവസായങ്ങള്‍ വേണം
ഈ വ്യവസായങ്ങള്‍ വിഷവാതകങ്ങളും മാലിന്യങ്ങളും ചൊരിഞ്ഞു മണ്ണിനെ വിഷമയമാക്കുന്നു, എന്ടോസള്‍ഫാന്‍
കെടുതികള്‍ താങ്കള്‍ കാണുന്നില്ലേ?,സോമാലിയ താങ്കള്‍ കാണുന്നില്ലേ? അമിതമായ ജനഭാരം മൂലം ലോകം മുഴുവന്‍
വെട്ടിപ്പിടിയ്ക്കാന്‍ എന്ത് വൃത്തികേടും കാണിയ്ക്കുന്ന ചൈനയെ താങ്കള്‍ കാണുന്നില്ലേ? നമ്മുടെ രാജ്യത്തെ വര്‍ധിച്ചു
വരുന്ന വന്ദ്യ വയോജനങ്ങള്‍ക്ക് ആശ്രയം നല്കാന്‍ എന്തെങ്കിലും ചെയ്യാന്‍ നമുക്ക് കഴിയുന്നുണ്ടോ? എല്ലാ പൌരന്മാര്‍ക്കും വേണ്ട സൌകര്യങ്ങളെല്ലാം ഒരുക്കണമെങ്കില്‍ അമിതമായ ജനവിസ്ഫോടനം വലിയ ഒരു തടസ്സമാണ്
യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ഇത്തരം സൌകര്യങ്ങള്‍ അവിടത്തെ ജനങ്ങള്‍ക്ക് ചെയ്തു കൊടുക്കുന്നത് ചെറിയ
താങ്ങാവുന്ന ഒരു ജനസംഖ്യ അവിടെ ഉള്ളത് കൊണ്ടാണ്
കടലും,കായലും, പുഴകളും,മണ്ണും, മാനവുമൊക്കെ മലിനമാവുന്നത് താങ്കള്‍ കാണുന്നില്ലേ?ഇടിച്ചു നിരത്തപ്പെടുന്ന
കുന്നുകളും മലകളുമൊക്കെ ആര്‍ക്കു വേണ്ടിയാണു?നമുക്ക് അന്നം തരുന്ന കൃഷിയിടങ്ങള്‍ നിരത്തി അവിടെ സൌധങ്ങള്‍ ഉയരുന്നതാര്‍ക്ക് വേണ്ടിയാണു? കേരളത്തെ വെറുമൊരു ഉപഭോക്തൃ സംസ്ഥാനമാക്കിയതരാനു ?
ഒട്ടും തികയാത്ത ഊര്‍ജ്ജാവശ്യങ്ങള്‍ ആണവനിലയങ്ങള്‍ വരെ എത്തുന്നു,
No comments:
Post a Comment