മാവേലിക്കര തഴക്കരയില്‍ നഗരസഭാ വികസനാര്‍ത്ഥം, 28 വര്‍ഷം സ്വന്തം രാജ്യത്തെ സേവിച്ചു സുബൈധാര്‍ മേജറായി വിരമിച്ച ഒരു പാവം പട്ടാളക്കാരന്‍ സണ്ണിയുടെ കിടപ്പിടവും കടയും ഉള്‍പ്പെടുന്ന ആകെയുള്ള 40 സെന്റ് സ്ഥലം "പൊന്നിന്‍ വിലയ്ക്ക്" നഗരസഭ കൈവശപ്പെടുത്തി, അദ്ദേഹത്തെയും ഭാര്യയേയും അതിക്രുരമായി തെരുവിലിറക്കി വിട്ടു. ഈ സ്ഥലം കൂടാതെതന്നെ വികസനം സാദ്ധ്യമാകുമെന്നിരിക്കെ, ഈ വസ്തുവിന്റെ പുറകിലുള്ള മറ്റു പലരുടെയും വ്യക്തി താല്പ്പര്യ സംരക്ഷണത്തിനായിട്ടാണ് ഈ സ്ഥലമെടുക്കല്‍ പ്രക്രീയ എന്ന് മനസ്സിലാക്കാം.
സണ്ണി കൈക്കൂലി കൊടുക്കാത്തതിന്റെ പേരിലാവും മറ്റാരുടെയോ ഇരുനിലകെട്ടിടം സണ്ണിയുടെതാണന്നു ചുമതലപ്പെട്ടവരെ തെറ്റിദ്ധരിപ്പിച്ച നഗരസഭാ ചെയര്‍മാന്‍ ചെയ്ത നടപടിയില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
കിടപ്പാടവും ഉപജീവനമാര്‍ഗമായ കടയും ഉള്‍പ്പെടുന്ന 10 സെന്റ് എങ്കിലും തിരികെ കിട്ടുവാന്‍ പലവാതിലുകളും മുട്ടിനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇനി എന്തുചെയ്യണമെന്നുപോലും അറിയാതെ പകച്ചുനില്‍ക്കുന്ന ഈ വയോധിക രാജ്യസേവകനെ ഇനിയും ഒരു ആത്മഹത്യാ ശ്രമത്തിലേക്ക് തള്ളിവിടാതിരിക്കാന്‍ സ്വാധീനവും സന്മനസ്സും ഉള്ളവര്‍ വേണ്ട നിര്‍ദ്ദേശം നല്‍കി സഹകരിക്കുക
നിജസ്ഥിതി അറിയുവാന്‍ Asianet കണ്ണാടിയില്‍ വന്ന വാര്‍ത്ത ശ്രദ്ധിക്കുക.
http://www.youtube.com/watch?v=IwCbWbCx0uY
Seeking advices from the respected members to help this poor ex-service man to save him from attempting suicide again.
Joseboy.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment