വി.ശാന്തകുമാര്‍
ഒരു നല്ല പട്ടു കേട്ടാല്‍ സന്തോഷം തോന്നും എന്നതില്‍ കവിഞ്ഞ് എനിക്ക് സംഗീതത്തെ കുറിച്ച് ഒരു വിവരവരമില്ല എന്നതുകൊണ്ടും ജോലിത്തിരക്കുകള്‍ കാരണവും ഞാന്‍ റിയാലിറ്റി ഷോകള്‍ കാണാറില്ല. എന്നാല്‍, കഴിഞ്ഞ ആഴ്ച സമാപിച്ച ഒരു ഷോയുടെ ഫൈനല്‍ ടി വി യില്‍ കണ്ടു. ഒന്നാം സ്ഥാനം കിട്ടിയ മലയാളി അല്ലാത്ത പെണ്‍കുട്ടിക്ക് പ്രേക്ഷകര്‍ അയച്ച എസ്എംഎസ് സന്ദേശം വളരെ കുറവായപ്പോള്‍ മറ്റു പലരെയും പോലെ എനിക്കും വിഷമം തോന്നി. പക്ഷെ ഏസ് എം ഏസ് കുറവായിരുന്നെങ്കിലും ജഡ്ജ്മാരുടെ വിലയിരുതലിന്റെ അടിസ്ഥാനത്തില്‍ ആ കുട്ടിക്ക് ഒന്നാം സ്ഥാനം കിട്ടി. യേശുദാസിനെ പോലുള്ളവരും ആ കുട്ടിയെ വളരെ പുകഴ്ത്തി സംസാരിക്കുന്നതു കേട്ടു. സംഗീതം ഒട്ടും അറിയാത്ത എനിക്കും ആ കുട്ടിയുടെ പ്രകടനം വളരെ നന്നായി തോന്നി.
നമ്മള്‍ മത്സരിക്കുന്നവരെ വിലയിരുത്താന്‍ എസ്എംഎസ് മെസ്സെജിന്റെ എണ്ണത്തിന് അമിത പ്രാധാന്യം നല്‍കിയാലോ? നാടും ഭാഷയും ബന്ധുക്കളുടെ എണ്ണവുമൊക്കെ എസ് എം എസ്‌കളുടെ എണ്ണത്തെയും സ്വാധീനിക്കും എന്ന് നമുക്കറിയാം. മത്സരിക്കുന്നവര്‍ ഞാന്‍ തിരുവനന്തപുരത്തുകാരന്‍ ആണെന്നും മറ്റും സന്ദേശം നല്‍കുന്നു. ദുബായില്‍ നിന്ന്(എസ് എം എസ് അയച്ചു) സഹായിച്ച കുഞ്ഞിരാമന്‍ ചേട്ടന് പ്രത്യേക നന്ദി പറയുന്നവരെയും കണ്ടു. ഏസ് എം എസ് അയക്കുന്നവരില്‍ ഈ ലേഖകനെ പോലെ സംഗീതത്തില്‍ നിരക്ഷരകുക്ഷികളായവരും ഉണ്ടാവും. അപ്പോള്‍ എസ് എം എസിന് അമിതപ്രാധാന്യം കൊടുക്കാന്‍ കഴിയില്ലെന്ന് വ്യക്തം. പിന്നെ എന്തിനാണ് ഈ ഏസ് എം ഏസ് വോട്ടെടുപ്പ്?
റിയാലിറ്റി ഷോയുടെ ഉള്ളുകള്ളികള്‍ അറിയാവുന്നവരില്‍ ചിലര്‍ പറയുന്നത് ഇത് റിയാല്‍റ്റി ഷോകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മൊബൈല്‍ ഫോണ്‍ കമ്പനികള്‍കള്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കും എന്നാണ്. ആയിരിക്കാം, അല്ലാതെയുമിരിക്കാം. അതിനെ കുറിച്ച് എനിക്ക് അറിയില്ല. പക്ഷെ റിയാലിറ്റി ഷോയും, എസ് എം എസ്സും, ഒക്കെ അടങ്ങുന്ന ഈ പദ്ധതി സാമ്പത്തികശാസ്ത്ര കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ കൗതുകകരമാണ്. ഈ കൗതുകം പങ്കു വയ്ക്കാനാണ് ഈ കുറിപ്പ്.
റിയാലിറ്റി ഷോകള്‍ കൊണ്ടുള്ള ഏറ്റവും വലിയ ഗുണം അത് വിവര വിനിമയത്തില്‍ ഉള്ള ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വളരെ സഹായിക്കും എന്നതാണ്.
ഒരു ഉത്പന്നം വാങ്ങുന്ന വ്യക്തിക്ക് അതിന്റെ ശരിയായ ഗുണം അറിഞ്ഞിരിക്കണമെന്നില്ല. എന്നാല്‍ അത് വില്‍ക്കുന്ന ആളിനറിയാം. എന്നാല്‍ ആയാള്‍ ഉത്പന്നം ഒന്നാന്തരമാണ് പറഞ്ഞാല്‍ നമ്മള്‍ വിശ്വസിക്കില്ല. അയാള്‍ അങ്ങനയേ പറയൂ എന്ന് നമുക്കറിയാം. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് പല മാര്‍ഗങ്ങള്‍ ഉണ്ട്.
സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഉള്ള ലേബലുകള്‍ ചില അവസരങ്ങളില്‍ സഹായകമാണ്. ഉദാഹരണത്തിന് സിമെന്റ് വാങ്ങുമ്പോള്‍ ഗുണനിലവാരം തിരിച്ചറിയാന്‍ സിമന്റ് ചാക്കിന് മുകളിലുള്ള ഐ എസ് ഐ (ബി ഏസ് ഐ ) ലേബലുകള്‍ സഹായിക്കും. ചിലപ്പോള്‍ ഇക്കാര്യത്തിനായി നമ്മള്‍ ചില സൂചകങ്ങളായിരിക്കും ശ്രദ്ധിക്കുക. ഒരു ഡോക്ടറെ കാണാന്‍ പോകുന്ന അവസരത്തില്‍ അയാള്‍ക്ക് 'എഫ് ആര്‍ സി എസ്' ഉണ്ടെന്നു കണ്ടാല്‍ അയാള്‍ കഴിവുള്ള ഡോക്ടര്‍ ആണെന്ന് നമ്മള്‍ വിശ്വസിക്കും.
എന്നാല്‍, എല്ലാ സേവനദാതാക്കളുടെ കാര്യത്തിലും ഇത്തരത്തിലുള്ള അവലോകനം ശരിയാവണമെന്നില്ല. പ്രത്യേകിച്ചും സാംസ്‌കാരിക വ്യവസായത്തില്‍. നമ്മുടെ നാട്ടില്‍ ജന്മന അഭിനയിക്കാന്‍ ശേഷിയുള്ള ഒത്തിരി കുട്ടികളുണ്ട്. അവര്‍ക്ക് പരിശീലത്തിനും പ്രതിഭാ പ്രകടിപ്പിക്കുന്നതിനും വേണ്ടത്ര അവസരങ്ങള്‍ കിട്ടിയാല്‍, അവരില്‍ പലരും ബച്ചനെ പോലെയോ അമീര്‍ ഖാനെ പോലെയോ പ്രസിദ്ധ താരങ്ങള്‍ ആയി മാറിയേക്കാം.
പാട്ടിന്റെ കാര്യത്തിലും സ്ഥിതി ഇതിനു സമാനമാണ്. എന്നാല്‍ പാടാന്‍ ജന്മനാ കഴിവുള്ള എത്ര കുട്ടികള്‍ക്കാണ് വേണ്ടത്ര അവസരവും അന്ഗീകാരവും കിട്ടാതെ പോകുന്നത് ? ഇവിടെ മേല്‍ സൂചിപ്പിച്ച 'വിവര വിനിമയ' പ്രശ്‌നം രൂക്ഷമാണ്. അപ്പോള്‍ ചിലര്‍ക്ക് അംഗീകാരം കിട്ടുന്നത് തികച്ചും യാദ്രിശ്ചികമായോ, അല്ലെങ്കില്‍ വ്യവസായത്തില്‍ കെട്ടുപാടുള്ള പരിചയക്കാര്‍ ഉള്ളതുകൊണ്ടോ ആകുന്നു. ഹിന്ദി സിനിമ ലോകത്ത് സിനിമ കുടുംബങ്ങളില്‍ നിനുള്ളവര്‍ക്ക് മേല്‍ക്കൈ കിട്ടുന്നതിനു ഒരു പ്രധാന കാരണം ഇതാണ്.
ഈ പ്രശനം പരിഹരിക്കുന്നതിന് റിയാലിറ്റി ഷോകള്‍ ഒരു പരിധി വരെ സഹായിക്കുന്നു. അല്ലെങ്കില്‍ പാട്ടുകാരുടെ കമ്പോളം നന്നായി പ്രവര്‍ത്തിക്കുന്നതിനു ഈ ഷോ കള്‍ സഹായകമാകുന്നു. തുടക്കകാരെ കണ്ടു പിടിക്കാന്‍ മിക്കവാറും ചാനലുകള്‍, താല്പര്യം ഉള്ള എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഉണ്ടാക്കുന്നു.
വന്‍ തോതില്‍ പണം ചെലഴിക്കാന്‍ കഴിയുന്ന സ്‌പോണ്‍സര്‍മാര്‍ ഉള്ളതുകൊണ്ട് അംഗീകാരമുള്ള പാട്ടുകാരെയും സംഗീത സംവിധായകരെയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കഴിയുന്നു. തിളങ്ങുന്ന യുവ പ്രതിഭകളെ അവര്‍ പരിചയപ്പെടുന്നു (സംസ്ഥാന യുവജനോത്സവത്തില്‍ പോലും ഇത്തരത്തിലുള്ള ഒരു സമ്പര്‍ക്കം സാധ്യമല്ല). ഇതിനു പുറമേ റിയാലിറ്റി ഷോ ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്ന പരിപാടി ആയതിനാല്‍ അതേ ശ്രദ്ധ മത്സരാര്‍ത്ഥികള്‍ക്കും ലഭിക്കുന്നു. സിനിമാ വ്യവസായവും പാട്ടുകളുടെ വ്യവസായ മേഖലയിലേക്കും ഇവര്‍ക്ക് റിയാല്‍റ്റി ഷോകള്‍ വഴി തുറക്കുന്നു. സിനിമ ബിസിനസ്സില്‍ കയറാന്‍ കഴിഞ്ഞില്ലെങ്കിലും 'ഗാനമേള' കമ്പോളവും അത്ര മോശമല്ലാത്ത വരുമാനം നല്‍കും.
ചുരുക്കത്തില്‍ 'വിവര വിനിമയത്തില്‍' ഉള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് പാട്ട് കമ്പോളം കുറേക്കൂടി സുഗമം ആയി നടത്തിക്കാന്‍ റിയാലിറ്റി ഷോ സഹായിക്കുന്നു. ഷോ കാണുന്ന കാണികള്‍ തങ്ങള്‍ക്ക് അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞാല്‍ ഷോ കാണുന്നതിനു കുറേക്കൂടി താല്പര്യം കാണിക്കും. (സംഗീതത്തില്‍ വിവരദോഷികളായ എന്നെ പോലുള്ളവരും ചിന്തിക്കുന്നത് ഏറ്റവും നല്ല പാടുകാരനെ തിരഞ്ഞെടുക്കാന്‍ തനിക്കു യേശുദാസിനേക്കാള്‍ കഴിവുണ്ട് എന്നാണല്ലോ.) എസ്.എം.എസ് വോട്ടെടുപ്പ് കാണികളെ ആകര്‍ഷിക്കാന്‍ സഹായിക്കും. അത് പരിപാടിയുടെ റേറ്റിംഗ് കൂട്ടും. പക്ഷെ എസ്.എം എസ്സിനെ അമിതമായി ആശ്രയിച്ചാല്‍ നല്ല പ്രതിഭയെ തിരഞ്ഞെടുക്കാന്‍ കഴിയില്ല. എസ്.എം.എസ് അയക്കുന്നവരെ പിണക്കാതെ പ്രതിഭകളെ തിരെഞ്ഞെടുക്കാന്‍ പരിപാടി നടത്തിപ്പുകാര്‍ക്ക് ചിലപ്പോള്‍ 'സര്‍ക്കസ്' കളിക്കേണ്ടി വരും.

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment