Friday, 7 October 2011

[www.keralites.net] മലയാളത്തിന്റെ ഋതുവസന്തം !!!!!!!!!!!!

 


പഠിക്കുന്ന കാലം മുതല്‍ നടനാകണമെന്ന സ്വപ്നവുമായാണ് ആസിഫ് ജീവിച്ചത്. ഊണിലും ഉറക്കത്തിലും ആ സ്വപ്നം കൊണ്ടുനടന്നു. കോളേജില്‍ പഠിക്കുമ്പോള്‍ മനസ്സ് മുഴുവന്‍ സിനിമയിലായിരുന്നു.ഒടുവില്‍ ശ്യാമപ്രസാദിന്റെ ഋതുവില്‍ ആസിഫ് അലിയെന്ന വസന്തം തിരശ്ശീലയില്‍ വിരിഞ്ഞു.ഋതുവിലെ സണ്ണി ഇമ്മട്ടി എന്ന ഐറ്റിക്കാരനില്‍ നിന്നും 'സോള്‍ട്ട് ആന്‍ഡ് പെപ്പറി' ലെ മനുവിലേക്കെത്താന്‍ ഈ യുവതാരത്തിന് അധികം സഞ്ചരിക്കേണ്ടി വന്നില്ല. സത്യന്‍ അന്തിക്കാടിന്റെ 'കഥ തുടരുന്നു' വിലെ ഷാനവാസ് എന്ന കഥാപാത്രം സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി. അടുത്തിടെ പുറത്തിറങ്ങിയ 'സെവന്‍സി' ലും വ്യത്യസ്തമായൊരു കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞ താരം സംതൃപ്തിയിലാണ്.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ നല്‍കിയ വിജയം ആസിഫിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. അസുരവിത്തിന്റെ ഷൂട്ടിങ്ങിനുശേഷം സിബിമലയിലിന്റെ പുതിയ ചിത്രം 'ഉന്ന' ത്തിന്റെ ലൊക്കേഷനില്‍. മലയാള സിനിമയില്‍ തിരക്കുള്ള യുവനടന്മാരില്‍ ഒരാളായി ആസിഫ് അലി മാറിക്കഴിഞ്ഞു. പുതിയ കഥാപാത്രത്തിന്റെ രൂപത്തിനായി ചില മുന്നൊരുക്കങ്ങള്‍ നടത്താനും ആസിഫ് മറന്നിട്ടില്ല. നിഷ്‌കളങ്കത നിറഞ്ഞ മുഖവും കുട്ടിക്കളികളുമായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി ജൈത്ര യാത്ര തുടരുകയാണ് താരം. നായക വേഷങ്ങള്‍ ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിയൊന്നും ആസിഫിനില്ല. സിനിമ എല്ലാമെല്ലാമായ ആസിഫ് മനസ്സു തുറക്കുന്നു.

അടുത്തിടെ പൃഥ്വിരാജുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ആസിഫ് നിറഞ്ഞിരുന്നു. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?

- രാജുവേട്ടന്‍ പറഞ്ഞതിനുള്ള മറുപടി മാത്രമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. എറണാകുളത്ത് എത്തുമ്പോള്‍ മിക്കവാറും ഞങ്ങള്‍ ഒരുമിച്ച് ക്രിക്കറ്റ് കളിക്കാറുണ്ട്. വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ രാജുവേട്ടനെ വിളിച്ച് ഞാന്‍ സംസാരിച്ചിരുന്നു.

സിബി മലയിലിനൊപ്പം മൂന്നാമത്തെ ചിത്രം, എന്തു തോന്നുന്നു?

- ഇതിനു മുമ്പ് സിബി സാറിനൊപ്പം 'വയലി' നും 'അപൂര്‍വരാഗ' വും ചെയ്തു. സാറിന്റെ ലൊക്കേഷനിലെത്തുമ്പോള്‍ സ്വന്തം വീട്ടിലെത്തിയ അനുഭവമാണ്. ആവശ്യത്തിന് സ്വാതന്ത്ര്യം തരുന്ന വ്യക്തിയാണ് അദ്ദേഹം. വ്യത്യസ്തമായ കഥാതന്തുവാണ് ചിത്രത്തിന്റെ പ്രത്യേകത. സംഗീതജ്ഞനായ അലോഷിയെന്ന കഥാപാത്രമാണ് ഞാന്‍.

ശ്രീനിവാസന്‍, ലാല്‍, നെടുമുടി വേണു തുടങ്ങിയ മുതിര്‍ന്ന താരങ്ങളോടൊപ്പം അഭിനയിക്കുമ്പോള്‍ പേടി തോന്നില്ലേ?

ലാല്‍ സാറിനൊപ്പം മാത്രമാണ് മുമ്പ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. മറ്റുള്ള രണ്ടുപേരെയും ഞാന്‍ സ്‌ക്രീനില്‍ മാത്രം കണ്ടിട്ടുള്ളതാണ്. അവരുടെ കൂടെ വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ കഴിയുന്നതു പോലും ഭാഗ്യമായി കരുതുന്നു. ഇവരോടൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയാണ്.

അസുരവിത്തിലെ കഥാപാത്രം വ്യത്യസ്തമായ ഒരു തലത്തിലൂടെ സഞ്ചരിക്കുന്നു. അതിനെക്കുറിച്ച്? 

- ഡോണ്‍ബോസ്‌കോ എന്ന വൈദിക വിദ്യാര്‍ത്ഥിയുടെ റോളാണ് അതില്‍ ഞാന്‍ ചെയ്തിരിക്കുന്നത്
ഇതുവരെ ചെയ്തതില്‍ നിന്ന് വേറിട്ട് ഒരു ആക്ഷന്‍ പടമാണിത്. വൈദിക വിദ്യാര്‍ത്ഥിക്ക് സാമൂഹിക പ്രശ്‌നങ്ങളില്‍ പെട്ട് പുറംലോകവുമായി ബന്ധപ്പെടേണ്ടി വരുന്നതും ജീവിതം വഴി മാറുന്നതും മറ്റുമാണ് സിനിമയുടെ പ്രമേയം. പക്കാ മസാലപ്പടമാണ്. ഈ സിനിമ എനിക്കേറെ പ്രതീക്ഷ നല്‍കുന്നു.

മലയാളികള്‍ ചോക്ലേറ്റ് പയ്യനായി കാണുന്നുവെന്ന് തോന്നുന്നുണ്ടോ?

- ഒരിക്കലുമില്ല. കഥാപാത്രങ്ങളില്‍ എന്നും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. അപൂര്‍വ രാഗത്തിലും, ഋതുവിലും ഞാന്‍ ചെയ്തത് നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളാണ്. അതുകൊണ്ട് മലയാളികള്‍ എനിക്ക് ചോക്ലേറ്റ് ലേബല്‍ തന്നിട്ടില്ല.

സൂപ്പര്‍ താരങ്ങള്‍ നിങ്ങളുടെ വഴിമുടക്കുന്നുവെന്ന് പറയുന്നത് ശരിയാണോ?

- അതിനോട് ഞാന്‍ യോജിക്കുന്നില്ല. യുവതാരങ്ങള്‍ക്ക് കിട്ടേണ്ട സിനിമകള്‍ അവര്‍ക്ക് കിട്ടുന്നുണ്ട്. മമ്മൂക്കയൊക്കെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന ആള്‍ക്കാരാണ്. എന്റെ പടങ്ങള്‍ കണ്ടിട്ട് അഭിപ്രായം വിളിച്ചു പറഞ്ഞ ആളാണ് മമ്മൂക്ക.

മലയാള സിനിമയില്‍ വന്നിരിക്കുന്ന മാറ്റത്തെക്കുറിച്ച് എന്താണ് അഭിപ്രായം?

-മറ്റ് ഭാഷകളില്‍ മാത്രം വന്നിരുന്ന മാറ്റം മലയാളത്തിലും വന്നു തുടങ്ങിയത് സ്വാഗതാര്‍ഹമാണ്. നമ്മള്‍ കാണാന്‍ ആഗ്രഹിച്ചിരുന്ന മാറ്റമാണിത്. സാധാരണ പടം പരാജയപ്പെട്ടാല്‍ പ്രേക്ഷകരെ കുറ്റം പറയുന്നത് പതിവായിരുന്നു. പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ചുള്ള സിനിമകള്‍ ഇറങ്ങുന്നില്ല എന്നായിരുന്നു പരാതി. ഇതൊക്കെ മണ്ടത്തരമായി എന്ന് തെളിഞ്ഞിരിക്കുകയാണ്. നല്ല സിനിമകള്‍ എടുക്കാന്‍ സംവിധായകര്‍ മുന്നോട്ടു വന്നു തുടങ്ങി.

പുതിയ പ്രോജക്ടുകള്‍?

കമല്‍ സാറിന്റെ അസിസ്റ്റന്റ് ആയിരുന്ന സുഗിത് സംവിധാനം ചെയ്യുന്ന 'ഓര്‍ഡിനറി'യാണ് അടുത്ത പടം. ഇതില്‍ ഭദ്രന്‍ എന്നൊരു കഥാപാത്രമാണ് ചെയ്യുന്നത്.

കെ.ജി. കാര്‍ത്തിക
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment