തിരുവനന്തപുരം: ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതോടെ വിലയിലുണ്ടായ ഉയര്‍ച്ച കെഎസ്ആര്‍ടിസിക്കു കനത്ത തിരിച്ചടിയാകുന്നു. വന്‍കിട ഡീസല്‍ ഉപയോക്താക്കളുടെ പട്ടികയില്‍ എണ്ണ കമ്പനികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കെഎസ്ആര്‍ടിസിക്കു ഡീസല്‍ വിലയില്‍ ലിറ്ററിനു 11.53 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇതോടെ ഒരു ലിറ്റര്‍ ഡീസലിനു കെഎസ്ആര്‍ടിസി 60.25 രൂപ നല്‍കണം. ഇതു കെഎസ്ആര്‍ടിസിയെ പ്രതിമാസം 15 കോടി രൂപയുടെ അധിക ബാധ്യതയിലാണ് എത്തിച്ചിരിക്കുന്നത്. എണ്ണവില വര്‍ധിപ്പിച്ചതു സംബന്ധിച്ച് എണ്ണ കമ്പനികളുടെ അറിയിപ്പ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചു. വന്‍തോതില്‍ ഡീസല്‍ വാങ്ങുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള രാജ്യത്തെ പൊതു ഗതാഗത മേഖല യഥാര്‍ഥ വിപണി വില നല്‍കണമെന്നാണ് പെട്രോളിയം മന്ത്രാലത്തിന്റെ നിര്‍ദ്ദേശം. ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്രമന്ത്രി സഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. ഇതു കൂടാതെ ബള്‍ക്കായി ഡീസല്‍ വാങ്ങുന്ന റെയില്‍വേയും വന്‍കിട വ്യവസായ ശാലകളും യഥാര്‍ഥ വിപണി വില നല്‍കി വേണം ഇനി മുതല്‍ ഡീസല്‍ വാങ്ങേണ്ടത്. എന്നാല്‍ സ്വകാര്യ ബസുകള്‍ക്ക് വെറും 45 പൈസയുടെ വര്‍ധന മാത്രമാണുള്ളത്. ഈ നിരക്ക് വര്‍ധന പ്രതിമാസം കെഎസ്ആര്‍ടിസിയെ 15 കോടി രൂപയുടെ അധിക ബാധ്യതയില്‍ എത്തിക്കും. ഇതു നിലവില്‍ വലിയ നഷ്ടത്തില്‍ സര്‍വീസ് തുടരുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയാക്കും. നാലു ലക്ഷത്തിലധികം ഡീസലാണ് കെഎസ്ആര്‍ടിക്കു വേണ്ടിവരുന്നത്. 30 കോടി രൂപയാണ് ഒരു മാസം കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാന്‍ വേണ്ടത്. ഇതുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 60 കോടി രൂപയുടെ ഗ്രാന്റ് ഉപയോഗിച്ചാണ് കെഎസ്ആര്‍ടിസി മുന്നോട്ടുപോകുന്നത്. ഇതേസമയം, ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനേക്കാള്‍ റെയില്‍വേയെ ആയിരിക്കും ഇതു ബാധിക്കുക. താരതമ്യേന നിരക്ക് കുറവുള്ള, സാധാരണക്കാര്‍ ആശ്രയിക്കുന്ന ട്രെയിന്‍ സര്‍വീസിനെ ഈ വന്‍നിരക്ക് വര്‍ധന മോശമായി ബാധിക്കും. റെയില്‍വേയില്‍ മൂന്നില്‍ രണ്ടു ട്രെയിനുകളും ഡീസല്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്. പ്രതിവര്‍ഷം റെയില്‍വേയ്ക്കു 240 കോടി ലിറ്റര്‍ ഡീസലാണ് വേണ്ടത്. ഇതു ട്രെയിന്‍ നിരക്കിലും വര്‍ധനയ്ക്കു ഇടയാക്കും. ഇതേസമയം തന്നെ, മൊബൈല്‍ കമ്പനികളും വലിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവരും. കാരണം ഡീസല്‍ ഉപയോഗിച്ചാണ് രാജ്യത്തെ മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തിക്കുന്നതു തന്നെ. ഇവരും പെട്രോളിയം മന്ത്രാലയത്തിന്റെ വന്‍കിട ഡീസല്‍ ഉപഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടും.
Deepika |
No comments:
Post a Comment