Friday, 18 January 2013

[www.keralites.net] എന്നെ തെറിപ്പിക്കുമോ ഇവര്‍ ?????

 

വഴിയരികില്‍ പ്രതിമകള്‍ പാടില്ല: സുപ്രീംകോടതി


Fun & Info @ Keralites.netന്യൂഡല്‍ഹി: പൊതുനിരത്തില്‍ ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തില്‍ പ്രതിമകള്‍ക്കോ രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ പേരിലുള്ള നിര്‍മിതികള്‍ക്കോ അനുമതി നല്‍കരുതെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവ് നല്‍കി.

ദേശീയപാതയില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. സുന്ദരന്‍ നാടാരുടെ പ്രതിമ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ ഈ ഉത്തരവ്.

തെരുവു വിളക്കുകളുടേത് ഉള്‍പ്പടെ വാഹനഗതാഗതം സുഗമാമാക്കുന്ന നിര്‍മിതികള്‍ക്ക് ഇൗ ഉത്തരവ് ബാധകമാകില്ലെന്നും ജസ്റ്റിസുമാരായ ആര്‍.എം. ലോധ, എസ്.ജെ. മുഖോപധ്യായ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. ഉത്തരവ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമായിരിക്കും.

പൊതുസ്ഥലങ്ങളില്‍ നിന്ന് അനധികൃതമായി നിര്‍മിച്ച പ്രതിമകളും ആരാധനാലയങ്ങളും പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതിയുടെ നേരത്തെയുള്ള ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു സുന്ദരന്‍ നാടാരുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെയുള്ള ഹര്‍ജി.

Mathrubhumi

Fun & Info @ Keralites.net
എന്നെ തെറിപ്പിക്കുമോ ഇവര്‍ ?????

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment