കാര്‍ പെട്രോള്‍ മതിയോ അതോ ഡീസല്‍ വേണോ ? സന്ദീപ്
കാര്‍ പെട്രോള്‍ മതിയോ അതോ ഡീസല്‍ വേണോ? കാറു വാങ്ങുന്നതിന് മുന്‍പ് സാധാരണക്കരന്റെ മനസിലെ പ്രധാന ആശങ്കയാണിത്. മുമ്പ് പെട്രോളിന്റെ വിലനിയന്ത്രണം എടുത്ത കളഞ്ഞ കാലത്ത് നിരവധിപേര്‍ ഡീസല്‍ കാറുകള്‍ വാങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡീസലിന് വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി എടുത്തുകളഞ്ഞിരിക്കുന്നു.
വലിയൊരു വിലവര്‍ധന ഉടനുണ്ടാവില്ലെങ്കിലും ക്രമേണ ഡീസലിനും പെട്രോളിനോളം വിലയെത്താന്‍ സാധ്യതയേറെയാണ്. നിലവിലെ സാഹചര്യത്തില്‍ ഏതുകാറാണ് നല്ലത്.
പെട്രോള്‍ കാറിന് വില കുറയുമെങ്കിലും ഡീസലിനോളം മൈലേജ് ലഭിക്കില്ല. ഡീസലാണെങ്കില്‍ കാറിന് ഒരു ലക്ഷം രൂപ അധികമായാലും തെറ്റില്ല; ഇന്ധന ചെലവ് കുറയും. വാങ്ങുന്ന വിലയും സര്‍വീസ് ചെലവുകളും ഡീസല്‍ കാറുകള്‍ക്കാണ് കൂടുതല്‍. പക്ഷെ കാര്‍ വാങ്ങുമ്പോള്‍ വാര്‍ഷിക ഉപഭോഗത്തിനായിരിക്കണം പ്രഥമ പരിഗണന.
ഇക്കാര്യം കൂടുതല്‍ വ്യക്തമാമാവാന്‍ ചില കണക്കുകള്‍ നോക്കാം. പെട്രോളിന്റെ ഒരു തെറ്റില്ലാത്ത ചെറുകാര്‍ മോഡലിന് ഇന്ന് നല്‍കേണ്ട തുക 4.57 ലക്ഷം രൂപയാണ്. ഇതേ മോഡലിന്റെ ഡീസല്‍ പതിപ്പിനാകട്ടെ 6.1 ലക്ഷം രൂപയും. അതായത് ഡീസല്‍ മോഡലിന് അധികം നല്‍കേണ്ട്ത് ഏകദേശം ഒന്നര ലക്ഷം രൂപ. പെട്രോള്‍ കാറിന് ലഭിക്കുന്നത് 18.6 കിലോമീറ്ററാണെങ്കില്‍ ഡിസല്‍ മോഡലിന് 22.9 കിലോ മീറ്റര്‍ മൈലേജ് ലഭിക്കുമെന്നത് വസ്തുത അവിടെ നില്‍ക്കട്ടെ.
പ്രതിമാസം 1000 കിലോമീറ്ററാണ് പ്രതിമാസ കാര്‍ ഉപഭോഗമെന്ന് കരുതുക. 2013 ജനവരി യിലെലെ കണക്ക് പ്രകാരം പെട്രോളിന് ലിറ്ററിന് വില 69.64 രൂപയും ഡീസലിന് 50.50 രൂപയുമാണ്(ഭാരത് പെട്രോളിയം). ഇത്രയും ദൂരം പിന്നിടാന്‍ പെട്രോള്‍ മോഡലിന് വേണ്ടത് 55 ലിറ്റര്‍ പെട്രോളാണ്. പെട്രോള്‍ ചെലവ് 3795 രൂപ. ഇതേ ദൂരം പിന്നിടാന്‍ ഡീസല്‍ മോഡലിന് വേണ്ടത് 45 ലിറ്റര്‍ ഡീസല്‍. ഡിസല്‍ ചെലവ് 2,250 രൂപ. ഡീസല്‍ മോഡലിന് ലാഭം 1,545 രൂപ.
ഉപഭോഗം കുറയും തോറും പെട്രോളിനും ഡീസലിനും തമ്മിലുള്ള ലാഭം കുറയുമെന്നിരിയ്‌ക്കെ തുടക്കത്തില്‍ ഡീസല്‍ മോഡലിനായി നല്‍കേണ്ട അധികം തുക മുതലാവാന്‍ എത്ര കാലമെടുക്കും എന്നതാണ് ചിന്തിക്കേണ്ടത്. പ്രതിമാസം 416 രൂപ മിച്ചംവെച്ച് തുടക്കത്തില്‍ ഡീസല്‍ മോഡലിനായി അധികം നല്‍കിയ തുക മുതലാവാന്‍ ചുരുങ്ങിയത് 30 വര്‍ഷമെങ്കിലും എടുക്കും. അതേസമയം, 1.5 ലക്ഷം രൂപ എതെങ്കിലും സഹകരണ ബാങ്കില്‍ എഫ്ഡിയായി(സ്ഥിര നിക്ഷേപമായി) ഇടുകയാണെന്ന് കരുതുക. 10.5 ശതമാനം പലിശ നിരക്കില്‍ വാര്‍ഷികമായി ലഭിക്കാവുന്ന പലിശ 15,000 രൂപയാണ്. കൂടാതെ നിക്ഷേപിച്ച തുക ബാങ്കില്‍ ഡിപോസിറ്റായി തന്നെ കിടക്കുകയും ചെയ്യും. അപ്പോള്‍ എതാണ് ലാഭം?
ഡീസല്‍ മോഡലിന് ലാഭമേയില്ല എന്നു പറയുന്നില്ല. പക്ഷെ അത്രയും ഉപഭോഗമുണ്ടെങ്കിലേ ഉള്ളുവെന്ന് മാത്രം. സ്വകാര്യ ഓട്ടത്തിന് പെട്രോള്‍ കാര്‍ തന്നെയാണ് ഡീസലിനെക്കാള്‍ ലാഭം. ഇനി ഡീസലിനും വില ഉയര്‍ന്ന് ഏകദേശം പെട്രോളിനോളം എത്തിയാല്‍ ഡീസല്‍ കാറുകള്‍ അമിതഭാരവുമാണെന്ന് പറയേണ്ടതില്ലല്ലോ. ഇതിനനുസരിച്ച് ഡീസല്‍ കാറുകളുടെ വില കുറയുമെന്ന കരുതാനാവുമോ. ഇന്നത്തെ സാങ്കേതികത അടിസ്ഥാനപ്പെടുത്തി ഒരിക്കലും കഴിയില്ല. ഡീസല്‍ കാറുകള്‍ക്ക് ഉത്പാദന ചെലവ് കൂടുതലാണെന്നത് തന്നെ കാരണം.
ഇനി എന്താണ് ഡീസല്‍ എന്‍ജിന് വില കൂടാന്‍ കാരണമെന്ന് പരിശോദിക്കാം. ഡീസല്‍ കാറുകളില്‍ ഉപയോഗിക്കുന്ന കോമണ്‍റെയ്ല്‍ ഡയറക്ട് ഇന്‍ജെക്ഷന്‍ എന്‍ജിനുകള്‍ നിര്‍മ്മിക്കുന്നത് താരതമ്യേനെ വിലകൂടിയ ഘടകങ്ങള്‍ ഉപയോഗിച്ചാണ്. പെട്രോള്‍ എന്‍ജിനെ അപേക്ഷിച്ച് ഡീസല്‍ എന്‍ജിനില്‍ ഇന്ധനം കത്തുന്നത് കൂടുതല്‍ മര്‍ദ്ദത്തോടെ ആയതിനാല്‍ താപവും മര്‍ദ്ദവും താങ്ങാന്‍ കൂടുതല്‍ കരുത്തുറ്റ ഘടകങ്ങളും ചട്ടക്കൂടുംവേണ്ടി വരുന്നു. എന്‍ജിന് ഭാരം കൂടുമ്പോള്‍ അതിനനുസരിച്ച് സസ്‌പെന്‍ഷനും മൗണ്ടുകളും എല്ലാം കുടുതല്‍ കുരുത്ത് ആവശ്യപ്പെടുന്നു. ആധുനിക ഡീസല്‍ വാഹനങ്ങളില്‍ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ടര്‍ബോ ചാര്‍ജ്ജര്‍ പോലെയുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും നിര്‍മ്മാണ ചിലവ് കൂട്ടുന്നു.
കാണുമ്പോള്‍ ക്രൂഡ് ഓയിലിനോട് ഡീസലിന് കൂടുതല്‍ സാമ്യം തോന്നാമെങ്കിലും ഇതിന്റെ ശുദ്ധീകരണം വിചാരിക്കുന്ന അത്ര എളുപ്പമല്ല. പെട്രോള്‍ ശുദ്ധീകരിക്കുന്നതിനെക്കാള്‍ ചിലവേറിയതാണിത്. രാജ്യാന്തര വിപണിയില്‍ പെട്രോളിനെക്കാള്‍ ഡീസലിനാണ് വിലക്കൂടുതല്‍. വാഹന മേഖലയ്ക്ക് പുറമെ ഷിപ്പിങ് അടക്കമുള്ള മറ്റു മേഖലകളിലും ഡീസലിന് ഡിമാന്‍ഡുള്ളതിനാലാണിത്. ഡീസലിന് ഭാവിയില്‍ ഇനിയും വില ഉയരുമെന്ന് തന്നെയാണ് യൂറോപ്പ് പോലെയുള്ള വികസിത കാര്‍ വിപണികളിലെ വിദഗ്ധരുടെ അഭിപ്രായം.
Mathrubhumi |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment