ഡാം 999: ചെന്നൈയില്‍ ലാബ് തകര്‍ത്തു
ചെന്നൈ: 100 വര്‍ഷം പഴക്കമുള്ള അണക്കെട്ട് തകരുന്ന കഥപറയുന്ന ത്രിഡി ചിത്രമായ ഡാം 999ന്റെ സ്‌ക്രീനിങില്‍ പ്രതിഷേധിച്ച് ചെന്നൈയിലെ പ്രസാദ് ഫിലിം ലബോറട്ടറീസ് തകര്‍ത്തു. എംഡിഎംകെ പ്രവര്‍ത്തകരാണ് സാലിഗ്രമത്തിലുള്ള ലാഹ് തകര്‍ത്തത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 23 എംഡിഎംകെ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിട്ടുണ്ട്. പാര്‍ട്ടിയുടെ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
സോഹന്‍ റോയ് സംവിധാനം ചെയ്ത ഈ ഇംഗ്ലീഷ് ചിത്രം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനെതിരെയാ വികാരമുയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപിച്ച് വിവിധ സംഘടനങ്ങള്‍ പ്രതിഷേധങ്ങളുയര്‍ത്തുകയാണ്.
ചിത്രം നിരോധിക്കണമെന്നാണ് പാട്ടാളിമക്കള്‍ കക്ഷിയുള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ ചിത്രത്തില്‍ മുല്ലപ്പെരിയാറിനെ മാത്രമല്ല പ്രതിപാദിക്കുന്നതെന്നും ലോകമെങ്ങും വലിയ അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന സുരക്ഷാപ്രശ്‌നമാണ് പ്രതിപാദിച്ചിരിക്കുന്നതെന്നും സോഹന്‍ റോയ് വ്യക്തമാക്കിയിട്ടുണ്ട്. 1975ല്‍ ചൈനയിലെ ബാന്‍കിയാവോ എന്ന അണക്കെട്ട് തകര്‍ന്ന് 2.5ലക്ഷം പേര്‍ മരിക്കാനിടയായ സംഭവത്തെ ആധാരമാക്കിയുള്ളതാണ് തന്റെ ചിത്രമെന്നും സോഹന്‍ റോയ് പറഞ്ഞു.
Regards,
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment