Tuesday, 22 November 2011

Re: [www.keralites.net] മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര

 

മലയാള രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങള്‍ വിതച്ച വെള്ളപ്പോക്കമായിരുന്നു
മലയാള വര്ഷം തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കം.

നീല ഗിരി യുടെ ഉയരങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന കണക്കില്ലാത്ത   ജലം കോട്ടയം കൊച്ചി പ്രാന്ത പ്രദേശങ്ങളില്‍ കൂടി ഒഴുകി കൊച്ചിയെ മുക്കി അറബിക്കടലില്‍ ചെന്ന് പതിക്കണം. അന്ന് ജനങ്ങള്‍ ചിന്നി ചിതറി പോയി .. ചിലര്‍ കാക്കനാട് പോലുള്ള ഉയരമുള്ള സ്ഥലങ്ങളില്‍ പോയി താമസിച്ചു
ആ കാലഘട്ടത്തില്‍ ആണ് മുല്ലപെരിയാര്‍ ഡാം പണിയുന്നത്
വേമ്പനാട്ടു കായലിലൂടെ.....
കോട്ടയം പ്രവിശ്യകളെയും
കൊച്ചിയെയും  വെള്ളത്തില്‍ മുക്കി പാഞ്ഞു ഒഴുകുന്ന ജലത്തെ പിടിച്ചു കെട്ടിയിട്ടത് മുല്ലപെരിയാര്‍ ഡാമിലാണ്.... പിന്നീട് വെള്ളപ്പൊക്കം എന്താണെന്ന് ജനം അറിഞ്ഞിട്ടില്ല.

ഈ കണ്ട വെള്ളമൊക്കെ ഒരുമിച്ചു പാഞ്ഞു വന്നാല്‍  ഏറ്റവും വലിയ സുനാമിയായിരിക്കും അത്.
മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ അത് തന്നെ സംഭവിക്കും

അത് തടയേണ്ടത് അനിവാര്യമാണ്
സംഘടിക്കുക ഒരുമിച്ചു പ്രവര്‍ത്തിക്കുക
നമുക്ക് ജീവിക്കുവാനുള്ള ഈ ഭൂമി വെള്ളത്തിനടിയില്‍ ആവാതിരിക്കുവനായ്...
നമുക്ക് ജീവിക്കുവാനായി അണിചേരുക

jacob








 





From: shobha Naire <shobha.naire@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Tuesday, 22 November 2011 1:42 PM
Subject: Re: [www.keralites.net] മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര

 
 
നമ്മളില്‍ ഒരാള്‍ വിജാരിച്ചാല്‍ ഒരു പക്ഷെ ഒന്നും നടക്കില്ലായിരിക്കാം.പക്ഷെ, " നമ്മള്‍ " ഒരുപോലെ വിജാരിച്ചാല്‍ ജനിച്ചു വളര്‍ന്ന കേരളത്തിന്‌ വേണ്ടി പലതും ചെയ്യാനാവും..

ഉരുകിയുതിരുന്ന മുല്ലപെരിയാര്‍ ഡാം അധികാരികളുടെ കണ്ണില്‍ പെടുത്തിയില്ലെങ്കില്‍,
നെടുമ്പാശ്ശേരി വിമാനത്താവളം, റെയില്‍ വെ , സ്കൂളുകള്‍ ഇതൊക്കെ ഓര്‍മകളില്‍ മാത്രമാകും.
പിന്നെ ലുലു മാള്‍ , ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും.
എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും.
ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍....;
വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 20 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍........

ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന്‌ എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി.
അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കൂക

From: Jinto P Cherian <jinto512170@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Monday, 21 November 2011, 23:14:04
Subject: Re: [www.keralites.net] മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര
ഞാന്‍ ഗൂഗിള്‍ എര്‍ത്ത് വഴി ഒരു ചെറിയ സര്‍വേ നടത്തി... മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ആ വെള്ളം വന്നു ചേരുന്നത് ഇടുക്കി റിസരവോയരിലാണ്.. ആ സംബരണിയുടെ രണ്ടു മുഗങ്ങളായ.. ഇടുക്കി ഡാമും ചെറുതോണി ഡാമും പൊട്ടിയാല്‍ വെള്ളം വരുന്നത് ഒരേ വഴിക്കാണ്.. ചെറുതോണി പൊട്ടിയാലും ഇടുക്കി പൊട്ടിയാലും ഒരേ വെള്ള മാണ് വരുക... മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇതില്‍ ഏതെങ്കിലും പൊട്ടും എന്നത് നിശ്ചയമാണ്...ഡാം പൊട്ടിയാല്‍... നേര്യമംഗലം വരെ പുഴയിലൂടോലിച്ചു തന്നെ വരും വെള്ളം ഇരു വശങ്ങളിലും മലകളാണ്.. ഇടുക്കി മുതല്‍ നേര്യമംഗലം വരെ പുഴക്കരയിലുള്ള ജനങ്ങള്‍ തന്നെ വലിയൊരു സന്ഗ്യയുണ്ട്‌.. അവര്‍ പൂര്‍ണ മായും നാമാവശേഷമാകും .. ഇടുക്കിയില്‍ നിന്നും ആരംബിക്കുന്നപുഴ നേരായ നീരൊഴുക്ക് കടലില്‍ ചേരുന്നത് കൊടുങ്ങല്ലൂര്‍ അടുത്ത് അഴീക്കോടും പിന്നെ മറ്റൊന്ന് വരാപ്പുഴ വഴി ഒഴുകി കൊച്ചി കായലിലും ആണ്... ഇതിനാല്‍... കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടുന്ന പ്രദേശം മുതല്‍ എറണാകുളം ജില്ലയുടെ നിരവതി ഭാഗങ്ങള്‍ ഉള്‍പ്പെടെ ചെങ്ങാലൂര്‍, കാലടി , നെടുമ്പാശേരി, ചെങ്ങമനാട്, ആലുവ , പറവൂര്‍, ചെന്നമംഗലം, മൂത്തകുന്നം , കോട്ടപ്പുറം, എടവനക്കാട് , വൈപ്പിന്‍, മാംബ്ര, മാന്നാനം, വെങ്ങോല , കാക്കനാട് , കളമശേരി, ............... ഈ ലിസ്റ്റ് പൂര്‍ണമല്ലാ... നിരവതി പ്രദേശങ്ങളില്‍ മുഴുവനാളുകളും വെള്ളത്തി നടിയിലാകും... ഇതെല്ലാം പ്രതേശങ്ങള്‍ പോകും എന്നതില്‍ മേല്‍പ്പറഞ്ഞ സ്ഥലങ്ങള്‍ പൂര്‍ണമായും ഇരയാകും... ഇരുപതു ലക്ഷം എന്നതില്‍ കുറയാത്ത ആള്നാശമുണ്ടാകും... ഇക്കാര്യത്തില്‍ അടിയന്തിര മായി പുതിയ ഡാം നിര്‍മിക്കണം.. മണ്ണും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ചാണ് മുല്ലപ്പെരിയാരുണ്ടാക്കിയിട്ടുള്ളത് ശാസ്ത്രീയ പഠനത്തില്‍ അമ്പതു വര്‍ഷമാണ്‌ ഇതിന്ടെ ഉറപ്പു ഇപ്പോള്‍ നൂറ്റി പതിനഞ്ചു വര്ഷം തികഞ്ഞിരിക്കുന്നു... വളരെ ചെറിയ ഒരു ഭൂചലനമോ . ഒരു പക്ഷെ അങ്ങിനെ അല്ലാതെ തന്നെ വളരെ അടുത്ത സമയം ഈ ഡാം തകരാന്‍ ഇടയുണ്ട്... ഉടനെ മറ്റൊരു ഡാം പണി യെണ്ടാതാണ്... ഇക്കാര്യത്തില്‍ ഇനിയൊന്നുകൂടി ചിന്തിക്കാന്‍ ഇനി നമുക്ക് സമയം ലഭിക്കില്ലാ.. അല്ലെങ്ങില്‍ വളരെ നിയന്ത്രണത്തോടെ ഈ ഡാമിലെ വെള്ളം ഒഴുക്കികലയെണ്ടാതാണ്... അല്ലെങ്ങില്‍..... ഐ ഹവ് നോ വേര്‍ഡ്സ്!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
From: Prasoon K.P <prasoonkp1@gmail.com>
To: Keralites <Keralites@yahoogroups.com>
Sent: Monday, 21 November 2011 9:02 AM
Subject: [www.keralites.net] മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര
 
മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര
Fun & Info @ Keralites.net
മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര - മേധാ പട്കര്‍ ഉദ്ഘാടനം ചെയ്യും - വിളംബര ജാഥ നടത്തി.

അഞ്ചു ജില്ലകളിലായി തൊണ്ണൂറു ലക്ഷം ജനങ്ങള്‍ക്ക്‌ നേരെ പതിയിരിക്കുന്ന വിപത്തായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ
ഭീഷണിയില്‍ നിന്ന് കേരള തമിഴ് ജനതയെ സംരക്ഷിക്കുന്നതിനു കേരള - തമിഴ്നാട്‌ സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍
സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മലയാളികളും തമിഴ് സഹോദരങ്ങളും ചേര്‍ന്ന് നടത്തുന്ന മുല്ലപ്പെരിയാര്‍ ഏകതാ പദയാത്രയ്ക്ക്
മുന്നോടിയായുള്ള വിളംബര ജാഥ വിവിധ സന്നദ്ധ സാമൂഹിക പ്രവര്‍ത്തകരും സാംസ്‌കാരിക പ്രമുഖരും ചേര്‍ന്ന് നടത്തി. രാവിലെ എട്ടു മണിക്ക്
കോട്ടയം നഗരസഭ ചെയര്‍മാന്‍ സണ്ണി കല്ലൂരും മുന്‍ എം എല്‍ എ വി എന്‍ വാസവനും മറ്റു പൌരപ്രമുഖരും ചേര്‍ന്ന് ഫ്ല്ഗ് ഓഫ് ചെയ്ത വിളംബര യാത്ര വൈകിട്ട് ഏഴുമണിയോടെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടു
മുല്ലപ്പെരിയാര്‍ സമര പന്തലില്‍ എത്തി. സമര സേനാനികള്‍ ജാഥയെ സ്വീകരിച്ചു.

മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര ഡിസംബര്‍ 19 നു വൈകിട്ട് കോട്ടയത്ത് വച്ചു പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ മേധാ പട്കര്‍
ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 24 നു മുല്ലപ്പെരിയാറില്‍ എത്തുന്ന വിധത്തില്‍ ആണ് കാല്‍നടയായി 'ഏകതാ പദയാത്ര'
 ക്രമീകരിച്ചിട്ടുള്ളത്. യാത്രയില്‍ പങ്കെടുക്കുവാന്‍ എല്ലാ തമിഴ് മലയാളി സഹോദരങ്ങളെയും വിവിധ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തു. ഇരു സംസ്ഥാനങ്ങളിലും ജനങ്ങള്‍ ആണ് സഹിക്കേണ്ടത്
എന്നതിനാല്‍ പ്രശ്നത്തിനു അടിയന്തിര പരിഹാരം കാണേണ്ടത് കേരള തമിഴ് നാട് സര്‍ക്കാരുകളുടെ കടമയാണ് എന്ന് പൊതു പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ഓര്‍മിപ്പിച്ചു.
 
--
Fun & Info @ Keralites.net
Prasoon K . Pgmail™♥
║▌│█║▌║│█║║▌█ ║▌╚»+91 9447 1466 41«╝
www.keralites.net




__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment